ആദ്യ ഭർത്താവ് കാല് തല്ലിയൊടിച്ചു, ഇപ്പോള്‍ ഞാന്‍ കരയാറില്ല! രണ്ടാം വിവാഹം പെട്ടെന്ന് പ്ലാൻ ചെയ്തതാണെന്ന് ശ്രിയ

ആരാധകരെ ഞെട്ടിക്കുന്ന മേക്കോവര്‍ നടത്തി പെട്ടെന്ന് രംഗത്ത് വന്നയാളാണ് നടിയും അവതാരകയുമായ ശ്രിയ അയ്യര്‍. ഒരു കാലത്ത് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായിട്ടും ആല്‍ബങ്ങളില്‍ അഭിനയിച്ചും നിറഞ്ഞ് നിന്നിരുന്ന ശ്രിയയെ കുറിച്ച് കുറേ കാലം യാതൊരു വിവരവുമില്ലാതെയായി.

പിന്നീട് ലോക്ഡൗണിലാണ് മസിലൊക്കെ കാണിച്ച് ജിമ്മത്തിയായി നടി പ്രത്യക്ഷപ്പെടുന്നത്. ബോഡി ബില്‍ഡിങ്ങും ജിമ്മുമൊക്കെയായി വേറിട്ടൊരു ജീവിതത്തിലേക്ക് ശ്രിയ കടക്കുകയായിരുന്നു. ഇതിനിടയില്‍ ജിമ്മന്‍ കൂടിയായ ജെനുവിനെ വിവാഹവും കഴിച്ചു. രണ്ട് ദിവസം കൊണ്ട് പ്ലാന്‍ ചെയ്ത് നടത്തിയതായിരുന്നു തങ്ങളുടെ വിവാഹമെന്ന് പറയുകയാണ് ശ്രിയയിപ്പോള്‍.

തന്റെ സ്വഭാവത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രിയ അയ്യര്‍.

 sreeya

'ഒറ്റയ്ക്ക് ഡിസിഷന്‍ എടുക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒട്ടും ബോള്‍ഡ് അല്ലാത്ത ആളായിരുന്നു ഞാന്‍. ഞങ്ങള്‍ പരിചയപ്പെട്ടിട്ട് രണ്ടു വര്‍ഷം ആവുന്നതേ ഉള്ളു. പ്രേമിച്ചു കറങ്ങി നടക്കാന്‍ ഒന്നും താല്പര്യം ഇല്ലത്ത ആള്‍ ആയതുകൊണ്ടാണ് പെട്ടെന്ന് കല്യാണം കഴിച്ചത്. തങ്ങളുടെ വിവാഹം രണ്ടു ദിവസം കൊണ്ട് പ്ലാന്‍ ചെയ്ത് നടത്തിയതാണെന്നാണ്', ശ്രിയ പറയുന്നത്.

'ഭര്‍ത്താവായ ജെനു ജനിച്ചതും വളര്‍ന്നതുമൊക്കെ കുവൈറ്റിലാണ്. ഇപ്പോള്‍ 38 വയസുണ്ട്. നാട്ടില്‍ ജെനുവിന് സുഹൃത്തുക്കള്‍ ഒന്നുമില്ല. ഇവന്റെ ഒരു ബര്‍ത്ത്‌ഡേയ്ക്ക് കൂടെ ആഘോഷിക്കാന്‍ ആരുമില്ലാത്തപ്പോള്‍ ഞാന്‍ പോയിരുന്നു. പിന്നെ കൊള്ളാവുന്ന പയ്യന്‍ ആണെന്നൊക്കെ തോന്നിയപ്പോഴാണ് മെസേജ് അയച്ചു നോക്കിയത്. വളരെ വൈകിയാണ് അതിനുള്ള മറുപടി എനിക്ക് വന്നത്. വായിനോട്ടവും ബഹളവും ഇല്ലാത്ത ആള്‍ ആണെന്ന് അങ്ങനെ മനസിലായി.

ഇനി കല്യാണമേ കഴിക്കണ്ടെന്ന് വിചാരിച്ചിരുന്നതാണ് ഞാന്‍. വീട്ടില്‍ ആദ്യമൊക്കെ ജാതിയും മതവും പ്രശ്‌നമല്ലെന്നും ഞാന്‍ ആരെയെങ്കിലും കെട്ടിയാല്‍ മതിയെന്നുമാണ് പറഞ്ഞിരുന്നത്. പിന്നെ പ്രൊപോസല്‍ വരുമ്പോഴാണ് ജാതിയും മതവുമൊക്കെ പറയുന്നത്. എനിക്ക് മാച്ച് ആവുന്ന ആളാണെന്ന് തോന്നിയിട്ടണ് ഇത് ചൂസ് ചെയ്തത്. ജെനുവിനെ പ്രൊപ്പോസ് ചെയ്തതും താനാണെന്നും', നടി കൂട്ടിച്ചേര്‍ത്തു.

അതിന് ശേഷമായിരുന്നു വീട്ടില്‍ സംസാരിച്ചത്. ജെനുവിന്റെ ചേച്ചിയാണ് എന്റെ വീട്ടില്‍ സംസാരിക്കാന്‍ വന്നത്. ചേച്ചി കാനഡയിലായത് കൊണ്ട് തിരിച്ചു പോകുന്നതിന് മുന്‍പ് പെട്ടെന്ന് കല്യാണം നടത്താമെന്ന് തീരുമാനിച്ചു. അങ്ങനെ രണ്ടു ദിവസം കൊണ്ടാണ് കല്യാണം നടത്തിയതെന്നും ശ്രിയ വ്യക്തമാക്കി.

 sreeya

ഭാര്യയും ഭര്‍ത്താവും എന്ന് പറയുമ്പോള്‍ എപ്പോഴും സ്‌നേഹം മാത്രം അല്ലല്ലോ, അടിയൊക്കെ ഉണ്ടാവാറുണ്ടെന്നാണ് താരങ്ങള്‍ പറയുന്നത്. റെസലിങ് പോലെയുള്ള അടിയായിരിക്കും ഞങ്ങളുടേത്. പക്ഷെ എനിക്ക് പാവം തോന്നും. കാരണം ഞാന്‍ എപ്പോഴും പുള്ളിയെ കമ്പയര്‍ ചെയ്ത് സംസാരിക്കും. പക്ഷെ പുള്ളി ഒരിക്കലും എന്നെ എന്റെ പാസ്റ്റ് പറഞ്ഞ് വേദനിപ്പിച്ചിട്ടില്ല. ഞാന്‍ വല്ലതും പറഞ്ഞാലേ ഉള്ളു.

ഇപ്പോഴണ് ഞാന്‍ സമാധാനം ആയിട്ട് ജീവിക്കുന്നത്. മനസ്സ് തുറന്നു ചിരിക്കുന്നതും ഇപ്പോഴാണ്. മുന്‍പ് എന്തിനും ഏതിനും കരഞ്ഞിരുന്ന ഞാനിപ്പോള്‍ അപൂര്‍വ്വമായിട്ടേ കരയാറുള്ളുവെന്ന് പറഞ്ഞ ശ്രിയ ഈ മേഖലയിലേക്ക് എത്തിയത് എങ്ങനെയാണെന്നും തുറന്ന് പറഞ്ഞു.

ഇടയ്ക്ക് ഡിപ്രഷന്‍ വന്നപ്പോഴാണ് വല്ലാതെ വണ്ണം കൂടിയത്. അപ്പോഴാണ് വര്‍ക്ക് ഔട്ട് ചെയ്യാന്‍ തീരുമാനിച്ചത്. അന്ന് ഒരുപാട് സ്ട്രഗിള്‍ ഉള്ളത് കൊണ്ട് കയ്യില്‍ കിട്ടുന്നത് ഒക്കെ കഴിക്കുംു. ഡയറ്റൊന്നും നോക്കില്ല. ചീപ്പ് കോസ്റ്റില്‍ കിട്ടുന്നത് ഒക്കെ കഴിക്കും. നാട്ടുകാരുടെ വാ പേടിച്ച് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് എല്ലാം സോര്‍ട്ട് ചെയ്യാന്‍ കണ്ടുപിടിച്ച വഴിയാണ് വര്‍ക്ക് ഔട്ട്.

ഡിപ്രെഷനും ജോലിയില്ലായ്മയും ഒക്കെ ആയിട്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു കഴിഞ്ഞിട്ടാണ് ഡിഗ്രിയും എംബിഎയും പൂര്‍ത്തിയാക്കിയത്. എന്റെ ഡ്രീം പ്രൊജക്റ്റ് ആണ് ജിം തുടങ്ങുക എന്നത്. അതിന്റെ പരിപാടികള്‍ നടക്കുന്നു. ജെനു ഇന്റീരിയര്‍ ഡിസൈനര്‍ ആണ്. ഒരു ജിം ട്രെയിനിങ് കോഴ്‌സ് പാസായിട്ടുണ്ട്, ജിം തുടങ്ങാന്‍ വേണ്ടി ആണ് അത് ചെയ്തത്.

More from Filmibeat

Read more about: shriya ശ്രീയ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X