പട്ടിണി കിടക്കുകയാണെന്ന് ഞാനാരോടും പറഞ്ഞില്ല! പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഓടി കളിച്ച് നടന്ന കാലത്തെ പറ്റി ശ്രിയ
മലയാളത്തിലെ ശ്രദ്ധേയരായ അവതാരകമാരില്‍ ഒരാളായിരുന്നു ശ്രിയ അയ്യര്‍. ടെലിവിഷന്‍ പരിപാടികളിലും ആല്‍ബങ്ങളിലുമൊക്കെ അഭിനയിച്ച് ശ്രദ്ധേയായ ശ്രിയ തന്റെ കരിയറിനെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചുമൊക്കെ നിരവധി വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. അത്രയും എളുപ്പത്തില്‍ ഈ മേഖലയിലേക്ക് വന്നതല്ല താനെന്നാണ് താരം പറഞ്ഞത്.
അവതാരകയായി ടെലിവിഷനില്‍ നിറഞ്ഞ് നില്‍ക്കുന്ന കാലത്ത് പോലും തനിക്ക് പട്ടിണി കിടക്കേണ്ടതായി വന്നിട്ടുണ്ടെന്നാണ് ശ്രിയ പറയുന്നത്. പത്മനാഭ ക്ഷേത്രത്തിലെ ചോറ് തിന്ന് വളര്‍ന്ന കാലത്തെ കുറിച്ചും കരിയറിലെ തുടക്കകാലത്തെ കുറിച്ചും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലൂടെ ശ്രിയ വെളിപ്പെടുത്തിയിരുന്നു. വിശദമായി വായിക്കാം...

പ്രമുഖ ചാനലില്‍ വര്‍ക്ക് ചെയ്തിരുന്ന കാലത്ത് പോലും തനിക്ക് പട്ടിണി അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടെന്നാണ് ശ്രിയ പറയുന്നത്. ഒരു കാര്യവും ഞാനാരോടും പറയാറില്ലായിരുന്നു. നമ്മളെന്തെങ്കിലും പറയുന്നതായിരിക്കില്ല കേള്‍ക്കുന്നവര്‍ക്ക് മനസിലാവുന്നത്. അത് കറങ്ങി തിരിഞ്ഞ് നമ്മുടെ ചെവിയിലെത്തുമ്പോള്‍ വേറൊരു കഥയായിട്ടുണ്ടാവും.
എന്റെ വളരെ അടുത്തുള്ള ചില സുഹൃത്തുക്കള്‍ക്ക് മാത്രമേ എല്ലാം അറിയുമായിരുന്നുള്ളു. ഷോ കിട്ടാന്‍ വേണ്ടി അങ്ങോട്ട് ചോദിക്കും. വാടക കൊടുക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ പൈസ ഇല്ലാത്ത അവസ്ഥയായിരുന്നു. എത്രയോ നാളുകള്‍ പട്ടിണി കിടന്നു. ചെക്ക് വരാന്‍ സമയമെടുക്കും, സമയത്തിന് കിട്ടില്ല. അതിന്റേതായ പ്രശ്‌നങ്ങളുണ്ടാവും. എന്തൊക്കെയായാലും ഇപ്പോള്‍ ഞാന്‍ അടിപൊളിയായി ജീവിക്കുന്നുണ്ട്.
ഇപ്പോഴത്തെ മീഡിയ ഇന്‍സ്റ്റാഗ്രാമും യൂട്യൂബുമൊക്കെ ആളുകള്‍ക്കിടയില്‍ വളര്‍ന്ന് കഴിഞ്ഞു. അന്നങ്ങനെയായിരുന്നില്ല. ടിവി മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് ചാനലുകളൊക്കെ കൊച്ചിയിലാണ്. ചിലപ്പോള്‍ മാത്രമേ ട്രെയിന്‍ ടിക്കറ്റുകള്‍ കിട്ടാറുള്ളു. അല്ലാത്തപ്പോള്‍ സ്വന്തം കൈയ്യില്‍ നിന്നും കാശ് എടുത്തിട്ട് വേണം പരിപാടിയ്ക്ക് പോകാന്‍. ഞാന്‍ എവിടെയും താമസിക്കാറില്ലായിരുന്നു.
ഒരു ദിവസം ഷൂട്ടിന് പോയാല്‍ അത് കഴിഞ്ഞ് അന്ന് രാത്രി തന്നെ തിരികെ വരും. ബസിലോ ട്രെയിനിലോ ഒക്കെ കയറിയാണ് അന്ന് യാത്ര ചെയ്തിരുന്നത്. രാവിലെ 8 മണിയ്ക്ക് മേക്കപ്പ് തുടങ്ങണമെങ്കില്‍ തിരുവനന്തപുരത്ത് നിന്നും വെളുപ്പിനെ പോരണം. അന്ന് വീട്ടില്‍ നിന്നും ലഗേജ് എടുത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കും.

ഒരു ദിവസത്തെ ഷൂട്ടിന് പോകുന്നതാണെങ്കിലും ആറ് എപ്പിസോഡിനുള്ളത് അവര്‍ ഒരുമിച്ച് ഷൂട്ട് ചെയ്യിപ്പിക്കും. അതിന് വ്യത്യസ്തമാ ഓരോ വസ്ത്രങ്ങളും അതിന് വേണ്ട ചപ്പലും ആഭരണങ്ങളുമൊക്കെ വേണം. അതൊക്കെ ഞാന്‍ കൊണ്ട് പോകണം. അന്ന് അതൊക്കെ ചുമന്നാണ് നടന്ന് പോകുന്നത്. പാഷന്‍ കാരണം അന്ന് എടുത്ത സ്ട്രഗിളായിരുന്നു അതൊക്കെ. എന്നിരുന്നാലും അതിലൂടെ എനിക്ക് പ്രശസ്തി ലഭിക്കുകയും ഞാന്‍ എവിടെയോ എത്തിപ്പെടുകയും ചെയ്തുവെന്നാണ് വിശ്വസിക്കുന്നതെന്നും ശ്രിയ പറയുന്നു.
എന്റെ കുടുംബവും ഒത്തിരി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. പത്മനാഭസ്വാമി ക്ഷേത്രം ഇപ്പോഴാണ് ഇങ്ങനെയായത്. അതിന് മുന്‍പ് അതുപോലെ ആയിരുന്നില്ല. നാല് മാസത്തോളം അച്ഛന് പ്രതിഫലം പോലുമില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ക്ഷേത്രത്തിലെ ദാസനായിട്ടാണ് അച്ഛന്‍ ജോലി ചെയ്തിരുന്നത്.
ഒരുവിധം ഞങ്ങള്‍ രക്ഷപ്പെട്ടതിന് ശേഷം അരവണയുടെ കോണ്‍ടാക്ടറായി അച്ഛന്‍ മാറി. അപ്പോഴെക്കും പത്മനാഭനും വളര്‍ന്നു. അന്ന് താനവിടെ ഓടി കളിച്ചിരുന്നതാണ്. ഇന്ന് പോയാല്‍ പരിശോധിക്കാതെ അകത്തേക്ക് കടത്തി വിടില്ലെന്നും ശ്രിയ പറയുന്നു
ആ സമയത്ത് കട്ടിച്ചോറ് കിട്ടും. അതിനൊപ്പം പുറത്ത് നിന്നും ഉപ്പുമാങ്ങയും തൈരും വാങ്ങിയാണ് കഴിച്ചിരുന്നത്. അതില്‍ കല്ലൊക്കെ കിട്ടും. അങ്ങനെയാണ് വളര്‍ന്നത്. അച്ഛന്‍ റിട്ടര്‍ഡ് ആയ സമയത്ത് സ്‌കൂളില്‍ പഠിക്കുന്നതും കുറച്ച് പ്രശ്‌നത്തിലായിട്ടുണ്ട്.


Click it and Unblock the Notifications











