സായ് പല്ലവി പറഞ്ഞത് ശ്രീ റെഡ്ഡിയും ആവര്‍ത്തിച്ചു! വിവാഹത്തെക്കുറിച്ച് ഇരുവരും പറഞ്ഞത് ഇങ്ങനെ! കാണൂ!
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുമായാണ് ശ്രീ റെഡ്ഡി എത്തെിയത്. സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന മോശം കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും താരസംഘടനയില്‍ അംഗത്വം ലഭിക്കാത്തതിനെതിരെയുമൊക്കെ താരം പ്രതിഷേധിച്ചിരുന്നു. തുണിയുരിഞ്ഞുള്ള പ്രതിഷേധവുമായാണ് ശ്രീ റെഡ്ഡി എത്തിയത്. ഇതോടെയാണ് ഇവര്‍ വാര്‍ത്താതാരമായി മാറിയത്. പുറമേ കാണുന്നത് പോലെയല്ല പലരുമെന്നും മോശമായി പെരുമാറിയവരെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഇല്ലെന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നുമായിരുന്നു താരത്തിനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനം.
ആരോപണത്തിനും അപ്പുറത്ത് തെളിവുകളും പുറത്തുവിട്ട് ശ്രീ റെഡ്ഡി എത്തിയതോടെയാണ് പലരും ഞെട്ടിയത്. അടുത്തതായി ആരെക്കുറിച്ചുള്ള ആരോപണമായിരിക്കും വരുന്നതെന്നായിരുന്നു ചോദ്യങ്ങള്‍. ഒന്നിന് പിന്നാലെ ഒന്നൊന്നായുള്ള വെളിപ്പെടുത്തലില്‍ തെന്നിന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിരുന്നു. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ നെിലപാടിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ശ്രീ റെഡ്ഡി. സായ് പല്ലവി പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് ശ്രീ റെഡ്ഡിയും ആവര്‍ത്തിച്ചത്. തെലുങ്ക് മാധ്യമങ്ങളാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വിവാഹത്തില്‍ താല്‍പര്യമില്ലെന്നും രക്ഷിതാക്കളെയല്ലാതെ മറ്റാരേയും സ്‌നേഹിക്കുന്നില്ലെന്നുമായിരുന്നു ശ്രീ റെഡ്ഡി പറഞ്ഞത്. ആരേയെങ്കിലും തനിക്ക് ഇഷ്ടമായാല്‍ക്കൂടി ആ ബന്ധം ഒരു വര്‍ഷത്തിനപ്പുറം പോവില്ലെന്ന സ്ഥിതിവിശേഷമാണ്. മാസങ്ങള്‍ക്ക് മുന്‍പ് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സായ് പല്ലവിയും സമാനമായ രീതിയിലായിരുന്നു പ്രതികരിച്ചിരുന്നത്. വിവാഹത്തോട് താല്‍പര്യമില്ലെന്നും എന്നും രക്ഷിതാക്കള്‍ക്കൊപ്പം കഴിയാനുമാണ് തനിക്ക് താല്‍പര്യമെന്നുമായിരുന്നു താരം പറഞ്ഞത്. അവരുടെ കാര്യങ്ങള്‍ നോക്കി അവര്‍ക്കൊപ്പം കഴിയാനാണ് തനിക്ക് താല്‍പര്യം. വിവാഹത്തിന് ശേഷം ഇക്കാര്യം നടക്കുമോയെന്നുറപ്പില്ലെന്നും അതിനാല്‍ത്തന്നെ വിവാഹം വേണ്ടെന്ന നിലപാടിലാണ് താനെന്നുമായിരുന്നു അന്ന് സായ് പല്ലവി പറഞ്ഞത്.


Click it and Unblock the Notifications











