കവിയൂർ പൊന്നമ്മയും ഭർത്താവും താമസിച്ച വീ‌ടിന്റെ താഴെ ശ്രീദേവി; അന്നത്തെ ശ്രീദേവിയുടെ പെരുമാറ്റം

സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് ശ്രീദേവി. ശ്രീദേവിയെ പോലൊരു നടി പിന്നീടൊരിക്കലും സിനിമാ രം​ഗത്തേക്ക് കടന്ന് വന്നിട്ടില്ലെന്ന് ആരാധകർ പറയാറുണ്ട്. പലപ്പോഴും ഒപ്പമഭിനയിക്കുന്ന പുരുഷ താരങ്ങളെ കടത്തി വെട്ടുന്നതായിരുന്നു ശ്രീദേവിയുടെ താരപ്രഭ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ശ്രീദേവി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിൽ തിരക്കേറിയപ്പോൾ ഹിന്ദി സിനിമകളിലാണ് നടി കൂടുതൽ ശ്രദ്ധ കൊടുത്തു.

ഒരു ഘട്ടത്തിൽ ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു ശ്രീദേവി.ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറെന്ന് ശ്രീദേവിയെ ആരാധകർ വാഴ്ത്തുന്നു. ശ്രീദേവിയെക്കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ ഒരിക്കൽ സഫാരി ടിവിയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭാവങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തിയ നടിയാണ് ശ്രീദേവിയെന്ന് ഇദ്ദേഹം അന്ന് ചൂണ്ടിക്കാ‌ട്ടി.

Sridevi

കണ്ണെെ കലൈമാനെ എന്ന ​ഗാനം ചിത്രീകരിക്കുമ്പോൾ പലപ്പോഴും കണ്ണ് നിറഞ്ഞിരുന്നു എന്നാണ് ബാലു മഹേന്ദ്ര പറഞ്ഞിരുന്നത്. രണ്ട് പേരും കമൽഹാസനും ശ്രീദേവിയും അല്ലാതായി മാറുകയും അറിയാതെ പോലും ഒരു ശബ്ദത്തിന്റെ അലോസരം വരുമ്പോൾ സംവിധായകന്റെ നിർദ്ദേശത്തിന് കാത്ത് നിൽക്കാതെ ആ അലോസരത്തിന്റെ റിയാക്ഷൻ ശ്രീദേവിയിൽ പ്രത്യക്ഷപ്പെടും. ആ റിയാക്ഷൻ തിരിച്ചറിഞ്ഞ് അഭിനയിക്കാൻ കമൽ ഹാസനും കഴിഞ്ഞിരുന്നെന്ന് ജോൺ പോൾ ചൂണ്ടിക്കാട്ടി.

മലയാളത്തിൽ നായികയായി അഭിനയിക്കുമ്പോഴും ഒരു കൊച്ച് കുട്ടിയുടെ കുസൃതിത്തരങ്ങൾ കൊണ്ട് നടക്കുന്നത് ശ്രീദേവിയുടെ ശീലമായിരുന്നു. മദിരാശിയിലെ ടീന​ഗറിലെ ഉസ്മാൻ റോഡിൽ രണ്ട് നില മാളിക വീടുണ്ടായിരുന്നു. അവിടെ ഞാൻ പോകാറുണ്ടായുരുന്നു. എന്റെ ജേഷ്ഠ തുല്യനായ സുഹൃത്ത് മണി സാമി അവിടെയാണ് കഴിഞ്ഞിരുന്നത്. സുഹൃത്തെന്ന നിലയിൽ അല്ല അദ്ദേഹത്തെ കാണാൻ പോയത്.

Sridevi  Kaviyoor Ponnamma

അദ്ദേഹത്തെ പോലെ ചലച്ചിത്ര സംബന്ധമായ​ ​ഗ്രന്ഥങ്ങൾ മറ്റാരിലും ഞാൻ കണ്ടിട്ടില്ല. അദ്ദേഹം സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ ആയിരുന്നു. ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾ തമ്മിൽ തർക്കവും വ്യക്തിപരമായ നീരസങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതിനെല്ലാമപ്പുറം ആദരവ് അദ്ദേഹത്തോട് ഉണ്ടായിരുന്നു. അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത് ആ വീടിന്റെ മുകളിലത്തെ നിലയിലാണ്. കുടുംബം എന്ന് പറയുന്നത് മറ്റാരുമല്ല. പ്രിയങ്കരിയായ കവിയൂർ പൊന്നമ്മ. പൊന്നമ്മ ചേച്ചിയും മണി സാമിയും മകളും താമസിച്ച വീടിന്റെ താഴത്തെ നിലയിലാണ് ശ്രീദേവി താമസിച്ചതെന്ന് ഞാൻ ഓർക്കുന്നു.

ഷൂട്ടിം​ഗില്ലാത്തപ്പോൾ ആ മുറ്റത്ത് കളം വരച്ച് കൊച്ച് കുട്ടിയെ പോലെ കളം വരച്ച് കളിക്കാനോ കുസൃതിത്തരങ്ങളിൽ ഏർപ്പെടാനും വലിയ താൽപര്യം കാണിച്ചിരുന്ന ശ്രീദേവിയെ കണ്ട ഓർമകളും പറഞ്ഞ് കേട്ട ഓർമകളും ധാരാളമുണ്ട്. ആ കുട്ടിത്തം നമ്മുടെയെല്ലാം പരിചിത വൃത്തത്തിലുണ്ടായിരുന്ന നാളുകളിൽ എന്നും ശ്രീദേവിയിൽ തത്തിക്കളിച്ച് നിന്ന ഭാവമാണ്. പെട്ടെന്ന് മുതിർന്ന കഥാപാത്രമാകാനും രോഷാ കുലയായ കഥാപാത്രമാകാനും പ്രതികാരം ചെയ്യുന്ന കഥാപാത്രമാകാനും ത്യാ​ഗമൂർത്തിയായ കഥാപാത്രമായി മാറാനും ശ്രീദേവിക്ക് അനായാസം കഴിഞ്ഞിരുന്നെന്നും ജോൺ പോൾ ഓർത്തു.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X