ശ്രീദേവിയുടെ മനം കവര്‍ന്ന താരം ആരാണെന്നറിയുമോ? കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരനായ വ്യക്തി ആരാണ്?
ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും ആരാദകരും സിനിമാലോകവും ഇതുവരെ മുക്തരായിട്ടില്ല. ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്. ദുബായില്‍ വെച്ച് മരണപ്പെട്ട താരത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണ്.
ബോണി കപൂറും ശ്രീദേവിയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള കഥകളൊക്കെ ആരാധകര്‍ക്ക് അറിയാവുന്നതാണ്. ബോണി കപൂറല്ലാതെ ശ്രീദേവിയുടെ മനം കവര്‍ന്ന മറ്റൊരു പുരുഷനുണ്ട്. മുന്‍പ് സ്ന്‍ബ്ലിറ്റ്‌സ് മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം അക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മനം കവര്‍ന്ന താരം
സൈല്‍വെസ്റ്റര്‍ സ്റ്റാലോണിനെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ശ്രീദേവി. റോക്കിയുടെ എല്ലാ പതിപ്പും താന്‍ മാറി മാറി കണ്ടിട്ടുണ്ടെന്ന് അന്ന് ശ്രീദേവി വെളിപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ അഭിമുഖം ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നുണ്ട്.

സെക്‌സിയസ്റ്റ് മാന്‍
ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും സെക്‌സിയായ പുരുഷന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ശ്രീദേവി പറഞ്ഞ പേര് സൈല്‍വെസ്റ്റര്‍ സ്റ്റൈലോണിന്റേതായിരുന്നു. നല്ലൊരു അഭിനേതാവ് കൂടിയാണ് അദ്ദേഹമെന്നും താരം വ്യക്തമാക്കിയിരുന്നു.

വളരെ സന്തോഷം തരുന്ന കാര്യം
അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ തന്നില്‍ എന്തൊക്കെയോ സംഭവിക്കുന്ന പോലൊരു തോന്നല്‍ ഉണ്ടാവുമെന്നും അന്ന് താരം പറഞ്ഞിരുന്നു. മൂഡോഫായിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍രെ സിനിമകള്‍ കാണുമ്പോള്‍ ആശ്വാസം തോന്നാരഉണ്ടെന്നും താരം പറഞ്ഞിരുന്നു.

മാതൃകാപുരുഷന്‍
സൈല്‍വസ്റ്ററിനൊപ്പം അഭിനയിക്കുകയെന്നതായിരുന്നു അന്നത്തെ ആഗ്രഹം. തന്നെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വ്യക്തിയുമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

രണ്ടാമത് ആലോചിക്കാതെ പോയേനെ
സൈല്‍വസ്റ്റര്‍ തന്നെ പ്രൊപ്പോസ് ചെയ്തിരുന്നുവെങ്കില്‍ രണ്ടാമത് ആലോചിക്കാതെ അദ്ദേഹത്തോടൊപ്പം പോയേനെയോന്നും ശ്രീദേവി പറഞ്ഞിരുന്നു.

നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്
സൂപ്പര്‍താര പദവി ലഭിക്കാന്‍ അത്ര വലിയ ബുദ്ധിമുട്ടില്ല. പക്ഷേ ലഭിച്ച പദവി നിലനിര്‍ത്താനാണ് ബുദ്ധിമുട്ട്. ഇതായിരുന്നു താരത്തിന്‍രെ നിലപാട്. എന്നാല്‍ ഒടുവില്‍ അഭിനയിച്ച ചിത്രത്തില്‍ വരെ താരം ഇക്കാര്യം ഉറപ്പുവരുത്തിയിരുന്നു.

ഇന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടം
ഭാഷാഭേമില്ലാതെ നിരവധി വ്യത്യസ്ത സിനിമകളിലൂടെ ആരാധക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ശ്രീദേവിയുടെ വിയോഗം സിനിമാലോകത്തിന്റെ തീരാനഷ്ടമാണ്.


Click it and Unblock the Notifications