ജാന്‍വിയുടെ സിനിമയെന്ന മോഹം ബാക്കിയാക്കി ശ്രീദേവി പോയി, തേങ്ങലടക്കാനാവാതെ താരപുത്രി!

അമ്മയുടെ ആഗ്രഹപ്രകാരമാണ് ശ്രീദേവി സിനിമയിലേക്കെത്തിയത്. വെള്ളിത്തിരയിലെത്തണമെന്ന മോഹം മകളിലൂടെ സാക്ഷാത്ക്കരിക്കുകയായിരുന്നു ആ അമ്മ. രാജേശ്വരിയെന്ന അമ്മയുടെ സ്വപ്‌നം സഫലീകരിച്ച ശ്രീദേവി ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറുകയായിരുന്നു. ശ്രീദേവിക്ക് പിന്നാലെ മകള്‍ ജാന്‍വി കപൂറും സിനിമയില്‍ തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. മകളുടെ കാര്യത്തില്‍ അങ്ങേയറ്റം ഉത്കണ്ഠയുള്ള താരമാതാവാണ് താനെന്ന് നേരത്തെ ശ്രീദേവി വ്യക്തമാക്കിയിരുന്നു. പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ മകള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങളും പിന്തുണയും നല്‍കി താരമാതാവ് ഒപ്പമുണ്ടാവാറുണ്ട്. എന്നാല്‍ ജാന്‍വിയുടെ അരങ്ങേറ്റം കാണാന്‍ കാത്തുനില്‍ക്കാതെ അപ്രതീക്ഷിതമായി ശ്രീദേവി യാത്രയായിരിക്കുകയാണ്.

ജാന്‍വിയുടെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സജീവമായിരുന്നു. മകളുടെ സിനിമാപ്രവേശത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി താരമാതാവ് ഒപ്പമുണ്ടായിരുന്നു. മറ്റ് താരപുത്രികള്‍ക്കൊപ്പം മകളെ താരതമ്യപ്പെടുത്തുന്നതില്‍ താന്‍ അസ്വസ്ഥയാണെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു

കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു

സിനിമയില്‍ അഭിനയിക്കാനാണ് താല്‍പര്യമെന്ന് ജാന്‍വി വ്യക്തമാക്കിയതിന് ശേഷം കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കി ഈ താരമാതാവ് മകള്‍ക്കൊപ്പമുണ്ടായിരുന്നു.

സിനിമാലോകം കാത്തിരിക്കുന്നു

സിനിമാലോകം കാത്തിരിക്കുന്നു

ശ്രീദേവിക്ക് പിന്നാലെ സിനിമയിലേക്ക് എത്തുന്ന ജാന്‍വിയുടെ സിനിമാപ്രവേശനത്തിനായാണ് ആരാധകലോകവും സിനിമാപ്രവര്‍ത്തകരും കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ ഏത് ചടങ്ങില്‍ പങ്കെടുത്താലും ഇക്കാര്യത്തെക്കുറിച്ച് ചോദ്യം ഉയരാറുണ്ട്.

ആദ്യം പിന്തുണച്ചിരുന്നില്ല

ആദ്യം പിന്തുണച്ചിരുന്നില്ല

സിനിമയില്‍ താല്‍പര്യമുണ്ടെന്ന് മകള്‍ വ്യക്തമാക്കിയപ്പോള്‍ ശ്രീദേവി ആദ്യം പിന്തുണച്ചിരുന്നില്ല. മകളുടെ ഉള്ളിലെ താല്‍പര്യം ശക്തമാണെന്ന് മനസ്സിലാക്കിയതോടെ താരത്തിന്റെ നിലപാടില്‍ മാറ്റം വരികയായിരുന്നു.

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കുന്നതിനിടയിലെ ചിത്രങ്ങള്‍ ജാന്‍വി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കം തന്നെ ചിത്രം വൈറലാവാറുമുണ്ട്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഇത്തരം ചിത്രങ്ങള്‍ പുറത്തുവിടുന്നത് ശരിയല്ലെന്നായിരുന്നു താരമാതാവിന്റെ നിലപാട്.

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം

അതിര് വിട്ട രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്നും മകളെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് നിബന്ധന വെച്ചതെന്ന് പിന്നീട് ഇവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഖുഷിയും ജാന്‍വിയും

ഖുഷിയും ജാന്‍വിയും

ബോണി കപൂര്‍ ശ്രീദേവി ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണ്, ജാന്‍വിയും ഖുഷിയും. മൂത്ത മകള്‍ സിനിമാഭിനയം തിരഞ്ഞെടുത്തപ്പോള്‍ ഫാഷനിലായിരുന്നു രണ്ടാമത്തെ മകളുടെ ശ്രദ്ധ.

ജാന്‍വിയെ വെള്ളിത്തിരയില്‍ കാണുന്നതിന് മുന്‍പേ

ജാന്‍വിയെ വെള്ളിത്തിരയില്‍ കാണുന്നതിന് മുന്‍പേ

മൂത്ത മകള്‍ ജാന്‍വി കപൂറിന്റെ സിനിമാപ്രവേശം കാണാന്‍ കാത്തുനില്‍ക്കാതെ അപ്രതീക്ഷിതമായാണ് ശ്രീദേവി കപൂര്‍ വിടവാങ്ങിയത്. ദുബായിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവിയോടൊപ്പം ബോണി കപൂറും ഖുഷിയുമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X