അവസാനം വരെ ഫുൾ എനർജിയിൽ! കുടുംബത്തോടൊപ്പം അടിപ്പാടി, ശ്രീദേവിയുടെ മരണം വിചിത്രം തന്നെ...

സിനിമ ഭാഷയിൽ പറഞ്ഞാൽ ഒരു സൂപ്പർ ഡ്യൂപ്പർ കളർഫുൾ മൂവി

By Ankitha

ശ്രീദേവി എന്നു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ഓടി എത്തുന്നത് വളരെ നിഷ്കളങ്കമായ മുഖവും അതിലെ ആരേയും ആകർഷിക്കുന്ന ആ പുഞ്ചിരിയുമാണ്. സിനിമ ഭാഷയിൽ പറഞ്ഞാൽ ഒരു സൂപ്പർ ഡ്യൂപ്പർ കളർഫുൾ മൂവി. ഒരിക്കൽപ്പോലും നിരാശയിൽ മുങ്ങി നിൽക്കുന്ന ശ്രീദേവിയെ ആരും തന്നെ കണ്ടിട്ടുണ്ടാകില്ല.

sridevi

ജീവിതതക്തിന്റെ ഒരോ നിമിഷവും അവർ ആഘോഷിക്കുകയായിരുന്നു, തന്റെ കുടുംബത്തിനൊപ്പം. മക്കൾക്ക് വേണ്ടി വെള്ളിത്തിരയിൽ നിന്ന് അരങ്ങൊഴിഞ്ഞെങ്കിലും ശ്രീദേവിയും അവരുടെ സന്തോഷവും ആഘോഷങ്ങളും ബോളിനുഡിൽ എന്നും ചൂടുള്ള ചർച്ച വിഷയം തന്നെയായിരുന്നു

നാലാം വയസിൽ തുടങ്ങി

നാലാം വയസിൽ തുടങ്ങി

അല്പം പോലും അങ്കലാപ്പില്ലാതെ നാലാം വയസിൽ ക്യാമറയ്ക്കു മുന്നിൽ പുഞ്ചിരിച്ചു കൊണ്ട് നടന്നു വന്ന താരമായിരുന്നു ശ്രീദേവി. അമ്മയുടെ കയ്യും പിടിച്ച് ചിരിച്ച് സെറ്റിലെത്തുന്ന ശ്രീദേവിയെ അത്ര വേഗം ആർക്കും മറക്കാനാകില്ല. വർഷങ്ങൾ പലതും കഴിഞ്ഞെങ്കിലും അന്നും ഇന്നും ആ ചിരിയും സന്തോഷവും ഫെബ്രുവരി 24 വരെ ആ മുഖത്ത് മായതാതെ നിന്നിരുന്നു.

സന്തോഷമായ കുടുംബ ജീവിതം

സന്തോഷമായ കുടുംബ ജീവിതം

വളരെ പെട്ടെന്നു തന്നെ ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ശ്രീദേവി പിടിച്ചെടുത്തിരുന്നു. മോസ്റ്റ് ബ്യൂട്ടി ഫുൾ താരം ആരാണെന്നും ചോദിച്ചാൽ സംശയമില്ല പ്രേക്ഷകർ ഓരേ സ്വരത്തിൽ പറയും വൺ ആന്റ് ഒൾളി ബ്യൂട്ടി ക്വീൻ ശ്രീ ദേവിയെന്ന്. ഇപ്പോഴും ശ്രീദേവിയെ ബ്യൂട്ടി ക്വീൻ ആക്കുന്നത് താരത്തിന്റെ കുടുംബമാണ്. സിനിമയ്ക്ക് വേണ്ടി കുടുംബത്തേയും കുടുംബത്തിനും വേണ്ടി സിനിമയേയും താരം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.

പ്രണയം

പ്രണയം

ബോളിനുഡിൽ പ്രണയവും ബ്രേക്ക് ആപ്പും വിവാഹവും പതിവ് കാഴ്ചയാണ്. അതു പോലെതന്നെ ഗേസിപ്പ് കോളത്തിൻ ഇടം പിടിക്കാത്ത താരങ്ങളും ഉണ്ടാകില്ല. എൺപതുകളിലെ സൂപ്പർ താരമായ മിഥുൻ ചാക്രവർത്തിയുമായി താരം പ്രണയത്തിലാണെന്നും ഇവരുടെ വിവാഹം രസ്യമായി കഴിഞ്ഞുവെന്നും ബോളിനുഡിൽ വാർത്തയായിരുന്നു. അതിനെ ശരിവയ്ക്കുന്ന വിധത്തിൽ മിഥുനും രംഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് ഇവർ രണ്ടും ഇരു വഴികളിലേയ്ക്ക് പിരിയുകയായിരുന്നു.

ബോണി കപൂർ

ബോണി കപൂർ

1966 ൽ അനിൽ കപൂറിന്റെ സഹോദരൻ ബോണി കപൂറിനെ വിവാഹം കഴിച്ചു. പിന്നീട് 1 ചിത്രത്തിൽ മാത്രമാണ് താരം അഭിനയിച്ചത്. സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും ബോളിവുഡിൽ നിറസാനിധ്യമായിരുന്നു ശ്രീദേവിയും കുടുംബവും. അവരുടെ പിണക്കവും ഇണക്കവും ഓരോ ആഘോഷങ്ങളും ബോളിവുഡിൽ വൻ ചർച്ചയായിരുന്നു.

 അവസാന നിമിഷവും സന്തോഷം

അവസാന നിമിഷവും സന്തോഷം

തുടക്കം പോലെ തന്നെയാണ് അവസാനവും. ചിരിച്ചു കൊണ്ട് വിട പറഞ്ഞു. വർഷങ്ങൾക്കു മുമ്പേ ആഘോഷത്തോടു കൂടി തുടങ്ങിയ ജീവിതം വർഷങ്ങൾക്ക് ശേഷം മറ്റൊരു ആഘോഷത്തിൽ തന്നെ അവസാനിച്ചു. വളരെ വിചിത്രമായൊരു മരണം തന്നെയായിരുന്നു താരത്തിന്റേത്. ജീവിതം ആഘോഷമാക്കിയ ശ്രീദേവി ചിരിച്ചു ആഘോഷിച്ചു തന്നെ രംഗ വിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X