»   » ചുവന്ന പട്ടുസാരിയില്‍ അതിസുന്ദരിയായി അവള്‍ ഉറങ്ങുന്നു, ശ്രീദേവിയെ അവസാനമായി കണ്ടതിനെക്കുറിച്ച് നടി!

ചുവന്ന പട്ടുസാരിയില്‍ അതിസുന്ദരിയായി അവള്‍ ഉറങ്ങുന്നു, ശ്രീദേവിയെ അവസാനമായി കണ്ടതിനെക്കുറിച്ച് നടി!

Written By:
Subscribe to Filmibeat Malayalam

ദുബായില്‍ വെച്ച് മരണപ്പെട്ട ശ്രീദേവിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി സിനിമാലോകം ഒന്നടങ്കം മുംബൈയിലേക്ക് എത്തിയിരുന്നു. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലായിരുന്നു മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറിനെ അവസാനമായി കാണാന്‍ എത്തിയവരില്‍ പലരും വിങ്ങിപ്പൊട്ടിയും തേങ്ങലൊതുക്കിയുമാണ് നീങ്ങിയത്. പ്രിയതമയുടെ ഭൗതിക ശരീരത്തിന് സമീപം തന്നെ ബോണി കപൂറും മക്കളായ ഖുഷിയും ജാന്‍വിയും ഇവര്‍ക്കൊപ്പം അര്‍ധ സഹോദരനായ അര്‍ജുന്‍ കപൂറുമുണ്ടായിരുന്നു.

ശ്രീദവിക്ക് ഏറെ പ്രിയപ്പെട്ട നിറമാണ് വെളുപ്പ്. ഇക്കാര്യത്തെക്കുറിച്ച് അറിയാവുന്നവരെല്ലാം വെളുത്ത വസ്ത്രമണിഞ്ഞാണ് താരത്തെ കാണാനെത്തിയത്. വെളുത്ത നിറത്തിലുള്ള പൂക്കളായിരുന്നു മൃതദേഹത്തില്‍ വിതറിയത്. ബോളഇവുഡ് സിനിമാലോകം ഒന്നടങ്കം ശ്രീദേവിയെ അവസാനമായി കാണുന്നതിന് എത്തിയിരുന്നു. പ്രിയപ്പെട്ട സഹപ്രവര്‍ത്തകയെ അവസാനമായി കണ്ടതിനെക്കുറിച്ച് ഹേമമാലിനി കുറിച്ച വരികള്‍ ആരെയും സങ്കടപ്പെടുത്തുന്ന തരത്തിലുള്ളതാണ്.

ശ്രീദേവിക്ക് അവസാനയാത്ര നല്‍കി

മുംബൈ ലോഖണ്ഡയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ഹാളിലാണ് ശ്രീദേവിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം വന്‍ജനാവലിയാണ് താരത്തെ അവസാനമായി കാണാന്‍ എത്തിയത്.

ബോളിവുഡ് സിനിമയിലെ പ്രമുഖരെല്ലാം എത്തി

ഷാരൂഖ് ഖാന്‍, ഐശ്വര്യ റായി, തബു, കത്രീന കൈഫ്, സോനം കപൂര്‍, സാറ അലി ഖാന്‍,ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങി ബോളിവുഡ് സിനിമ ഒന്നടങ്കം ശ്രീദേവിയെ അവസാനമായി കാണുന്നതിന് വേണ്ടി എത്തിയിരുന്നു.

ബോണി കപൂറും മക്കളും

പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തിനരികില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു ബോണി കപൂറും മക്കളും. ഇടയ്ക്കിടയക്ക് താരത്തെ നോക്കി വിങ്ങിപ്പൊട്ടുന്ന ഇവരെക്കണ്ടപ്പോള്‍ നിയന്ത്രണം വിട്ടുപോയെന്ന് പല താരങ്ങളും വ്യക്തമാക്കിയിരുന്നു.

ചുവന്ന സാരിയില്‍ അതീവ സുന്ദരി

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായ ശ്രീദേവിയുടെ സൗന്ദര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചുവന്ന സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ അവസാനമായി കണ്ടത്. അവസാന യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ഹേമമാലിനിയും കുടുംബവുമെത്തി

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി ഒരേ സമയം സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളായിരുന്നു ഹേമമാലിനിയും ശ്രീദേവിയും. സഹപ്രവര്‍ത്തകയെ അവസാനമായൊന്ന് കാണുന്നതിന് വേണ്ടി ഹേമമാലിനി കുടുംബസമേതമാണ് എത്തിയത്.

ശാന്തമായി ഉറങ്ങുന്നു

ചുവന്ന പട്ടുസാരിയില്‍ അതീവ സുന്ദരിയായി, ശാന്തമായി ഉറങ്ങുന്ന ശ്രീദേവിയെയാണ് താന്‍ കണ്ടതെന്ന് താരം കുറിച്ചിട്ടുണ്ട്. മനോഹരമായൊരു കുറിപ്പാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.

ബോളിവുഡ് ഒന്നടങ്കം ദു:ഖത്തിലാണ്

ബോളിവുഡ് സിനിമാലോകവും ആരാധകരുമെല്ലാം ഒന്നടങ്കം ദു:ഖത്തിലാണ്.വിങ്ങിപ്പൊട്ടിയാണ് പലരും അവിടെ നിന്നിരുന്നത്. അവസാന യാത്ര സമാധാനപരമായിരുന്നുവെന്നും ചടങ്ങുകളെല്ലാം കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്.

അമ്മ ഇനിയില്ലെന്ന സത്യത്തിന് മുന്നില്‍ പകച്ച് ഖുഷിയും ജാന്‍വിയും, വിങ്ങലടക്കാനാവാതെ ബോണി കപൂറും!

ദുബായ് യാത്രയ്ക്ക് മുന്‍പേ ശ്രീദേവി അവശയായിരുന്നുവെന്ന് അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തല്‍!

ആ സ്‌നേഹം ജാന്‍വിക്കും ഖുഷിക്കും നല്‍കണം, അതവരുടെ വേദന കുറച്ചേക്കും, കപൂര്‍ കുടുംബം പറഞ്ഞത്, കാണൂ!

English summary
'Sridevi Lay There, Beautiful In A Red Saree' - Hema Malini's Farewell

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam