മരണത്തിലും ജീവിതത്തിലും ഒരുപോലെ! ബോണി കപൂറിന്റെ ആദ്യ ഭാര്യയുടേയും ശ്രീദേവിയുടേയും മരണത്തിൽ സമാനത

ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറിന്റെ ആദ്യ ഭാര്യയയായിരുന്നു മോണ കപ ഇരുവരുടേയും ശ്രീദേവിയുടേയും മരണത്തിലാണ് സമാനതകൾ ഉള്ളത്.

By Ankitha

ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് സിനിമ ലോകം സ്വീകരിച്ചത്. 4 വയസിൽ സിനിമയിലെത്തി ഇന്ത്യൻ സിനിമ എന്ന മഹാലോകത്ത് തന്റേതായ സ്ഥാനം പിടിച്ചടക്കിയ താരമാണ് ശ്രീദേവി. ഇനിയും അഭിനയിച്ചു തീർക്കാനുള്ള കഥാപാത്രങ്ങളെ ബാക്കിയാക്കിയാണ് താരം പടി ഇറങ്ങിയിരിക്കുന്നത്.

sreedecvi- mona

ചില വ്യക്തികളും അവരുടെ മരണവും അവരുടെ ജീവിത സാഹചര്യങ്ങളും സമാനത സൃഷ്ടിക്കാറുണ്ട്. അതു പോലെയുള്ള സമാനത ഇവിടെ ശ്രീദേവിയുടെ മരണത്തിലുമുണ്ട്. ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറിന്റെ ഭാര്യയാണ് ശ്രീദേവി. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായിരുന്നു മോണ കപൂർ. ഇവർ ഇരുവരുടേയും മരണത്തിലാണ് സമാനതകൾ ഉള്ളത്.

ആഗ്രഹങ്ങൾ ബാക്കി

ആഗ്രഹങ്ങൾ ബാക്കി

ബോണി കപൂറിന്റെ ഭാര്യമാരായിരുന്ന ശ്രീദേവിയും, മോണയും വളരെ വേഗം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു തങ്ങളുടെ സ്വപ്നങ്ങൾ ഭൂമിയിൽ ബാക്കിയാക്കിയാണ് ഇരുവരും വിടപറഞ്ഞത്. ശ്രീദേവി തന്റെ 54ാം മത്തെ വയസിൽ വിടപറഞ്ഞുവെങ്കിൽ അതു പോലെ 2012 ൽ മോണയും മരണപ്പെടുകയായിരുന്നു.

 മക്കളുടെ ചിത്രം

മക്കളുടെ ചിത്രം

സെബിബ്രിറ്റികളാണെങ്കിലും ഇവർ ഇരുവരും നല്ല അമ്മമാർ കൂടിയാണ്. മക്കളുടെ സന്തോഷമായിരിക്കും ഇവർക്ക് മറ്റ് എന്തിനെക്കാലും പ്രധാനം. ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്. ഭർത്താവിൽ നിന്ന് മോണ അകന്നു പോയെങ്കിലും പിന്നീടുള്ള ജീവിതം നീക്കിവെച്ചത് മക്കൾക്കു വേണ്ടിയായിരുന്നു. മകൻ അർജുൻ കപൂറിന്റെ ചിത്രം കാണണമെന്നായിരുന്നു ഇവരുടെ ആഗ്രഹം എന്നാൽ അതിനുള്ള ഭാഗ്യം ആ മാതാവിന് ലഭിച്ചിരുന്നില്ല. മോണയുടെ മരണ ശേഷമാണ് അർജുന്റെ ആദ്യം ചിത്രം തിയേറ്ററിൽ എത്തിയത്. ആ അമ്മയുടെ പ്രാർഥന കൊണ്ടാകാം മികച്ച പ്രതികരണമാണ് ആ ചിത്രത്തിനു ലഭിച്ചത്.

 ശ്രീദേവിയ്ക്കും സമാന അവസ്ഥ

ശ്രീദേവിയ്ക്കും സമാന അവസ്ഥ

ഇതെ അവസ്ഥ തന്നെയാണ് വർഷങ്ങൾക്കു ശേഷം ശ്രീദേവിയ്ക്കും സംഭവിച്ചത്. താരം കാത്തിരുന്നത് മൂത്ത മകൾ ജാൻവിയുടെ ചിത്രത്തിന് വേണ്ടിയായിരുന്നു. എന്നാൽ മകളുടെ കന്നി ചിത്രം പ്രദർശനത്തെത്തുന്നതിനും മുൻപ് തന്നെ അമ്മ തന്റെ ജീവിതത്തിലെ വേഷം അവസാനിപ്പിച്ച് തിരികെ പോയി. ആ അമ്മയുടെ ആഗ്രഹം പോലെ ജാൻവിയുടെ ചിത്രവും സൂപ്പർ ഹിറ്റ് ആകട്ടെ.

മികച്ച അമ്മ

മികച്ച അമ്മ

ശ്രീദേവിയും മോണ കപൂറും ഏറ്റവും മികച്ച അമ്മമാരാണെന്നും നിസംശയം പറയാം. സിനിമയിൽ കത്തി ജ്വലിച്ചു നിൽക്കുമ്പോഴാണ് ശ്രീദേവി ബോണി കപൂറിന്റെ ഭാര്യയാകുന്നത്. വിവാഹ ശേഷം സിനിമ തിരക്കുകൾ മാറ്റി നിർത്തി തന്റെ മക്കൾക്ക് വേണ്ടി ഈ താരറാണി ജീവിച്ചു. അവസാന ശ്വാസം വരേയു അങ്ങനെ തന്നെയായിരുന്നു.

 മക്കളെ ഒറ്റയ്ക്ക് വളർത്തി.

മക്കളെ ഒറ്റയ്ക്ക് വളർത്തി.

ബോണി കപൂറിന്റെ ജീവിതത്തിൽ നിന്നു രണ്ടു മക്കളേയും കൊണ്ടാണ് മോണ ഇറങ്ങി പോയത്. പിന്നീടുള്ള ജീവിതം തന്റെ മക്കൾക്ക് വേണ്ടിയുളളതായിരുന്നു. മറ്റൊരു ബന്ധത്തിന് നിൽക്കാതെ തന്റെ മക്കൾക്ക് വേണ്ടി ജീവിത അവസാനം വരെ ജീവിച്ചു. ബോണി കപൂറിന് മോണയിൽ ഉണ്ടായ മക്കളാണ് അർജുൻ കപൂറും അൻഷുലയും. ശ്രീദേവിയുമായുള്ള ബന്ധം അതിരു കടന്നപ്പോൽ ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് മോണ ബോണിയുടെ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത്.

ശത്രുക്കൾ

ശത്രുക്കൾ

ജീവിതം അവസാനിക്കും വരെ ശ്രീദേവി മോണയുടെ ശത്രു പാളയത്തിൽ തന്നെയായിരുന്നു. തന്റേയും മക്കളുടേയും ജീവിതം തകർത്തത് താരമായിരുന്നുവെന്ന് ഇവർ വിശ്വസിച്ചിരുന്നു. ഇതിനെ തുടർന്ന് ഗർഭിണിയായിരുന്ന ശ്രീദേവിയെ മോണ മർദിക്കാൻ വരെ ശ്രമിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X