twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജിനികാന്ത് ​ഗുരുതരാവസ്ഥയിലായപ്പോൾ ഏഴ് ദിവസം വ്രതമെടുത്ത ശ്രീദേവി; താരപ്രഭകൾക്കപ്പുറത്തെ ആ സൗ​ഹൃദം

    |

    സ്റ്റെെൽ മന്നൻ രജിനികാന്തിന്റെ 72 ാം പിറന്നാൾ ആഘോഷം നടക്കുകയാണ്. ഇന്ത്യൻ സിനിമയിൽ ആഘോഷിക്കപ്പെട്ട നടന്റെ പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. തമിഴ്നാട്ടിൽ ഇത്രയധികം ആഘോഷിക്കപ്പെട്ട മറ്റൊരു നടൻ ഉണ്ടായിട്ടില്ലെന്നാണ് സിനിമാ ലോകം പറയുന്നത്.

    രജിനിയുടെ സിനിമകൾ ഒരു കാലത്ത് തമിഴ്നാട്ടിൽ ഉണ്ടാക്കിയ അലയൊലികൾ ചെറുതല്ല. രജനിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി ആരാധകരാണ് തമിഴ്നാട്ടിലുള്ളത്. സൂപ്പർ സ്റ്റാർ ആണെങ്കിലും വ്യക്തി ജീവിതത്തിൽ ഇത്തരം താര പരിവേഷം ഉള്ള ആളല്ല രജിനികാന്ത്.

    Also Read: ഇത്തിരി വയറ് കാണുമ്പോള്‍ കാമം ഉണരുന്നവരാണ് നമ്മുടെ നാട്ടില്‍; നിരഞ്ജന്റെ ഭാര്യയെ കളിയാക്കിയവർക്കുള്ള പ്രതികരണംAlso Read: ഇത്തിരി വയറ് കാണുമ്പോള്‍ കാമം ഉണരുന്നവരാണ് നമ്മുടെ നാട്ടില്‍; നിരഞ്ജന്റെ ഭാര്യയെ കളിയാക്കിയവർക്കുള്ള പ്രതികരണം

    ബാഷ, മുത്തു തുടങ്ങിയ സിനിമകൾ ഇന്ത്യക്ക് പുറത്ത് വിദേശ രാജ്യങ്ങളിലും വൻ കലക്ഷനാണ് നേടിയത്

    വളരെ സിംപിൾ ആയ രജിനികാന്തിന്റെ ഓഫ് സ്ക്രീൻ പെരുമാറ്റ രീതികൾ സിനിമാ ലോകത്ത് പ്രശസ്തമാണ്. ഒപ്പം അഭിനയിക്കുന്നവർക്ക് വളരെയധികം ബഹുമാനം നൽകുന്ന താരമാണ് രജിനികാന്ത്. സിനിമകളിൽ വി​ഗ് വെക്കാറുണ്ടെങ്കിലും വ്യക്തി ജീവിത്തിൽ വി​ഗ് വെക്കാൻ രജിനി തയ്യാറല്ല. ബാഷ, മുത്തു തുടങ്ങിയ സിനിമകൾ ഇന്ത്യക്ക് പുറത്ത് വിദേശ രാജ്യങ്ങളിലും വൻ കലക്ഷനാണ് നേടിയത്. വിദേശ രാജ്യങ്ങളിൽ വൻ ആരാധ വൃന്ദം ഉള്ള ആദ്യ തെന്നിന്ത്യൻ നടൻ ആയും രജിനികാന്ത് അറിയപ്പെടുന്നു.

    നടി ശ്രീദേവിയും രജിനികാന്തും തമ്മിലുണ്ടായിരുന്നു സൗഹൃദമാണ് ഇതിൽ ഏറെ ശ്രദ്ധ നേടുന്നത്

    Also Read: കൊച്ചു കുട്ടിയെ പോലെയാണ്, ഒരു പാവം; മൂന്ന് സിനിമകൾ റിലീസ് ചെയ്യാനുണ്ട്!, ആരതിയെ കുറിച്ച് വാചാലനായി റോബിൻAlso Read: കൊച്ചു കുട്ടിയെ പോലെയാണ്, ഒരു പാവം; മൂന്ന് സിനിമകൾ റിലീസ് ചെയ്യാനുണ്ട്!, ആരതിയെ കുറിച്ച് വാചാലനായി റോബിൻ

    പിറന്നാൾ ദിനത്തിൽ രജിനികാന്തുമായി ബന്ധപ്പെട്ടുള്ള സംഭവ കഥകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. നടി ശ്രീദേവിയും രജിനികാന്തും തമ്മിലുണ്ടായിരുന്നു സൗഹൃദമാണ് ഇതിൽ ഏറെ ശ്രദ്ധ നേടുന്നത്. മൂൻട്ര് മുടിച്ച്, ജോണി തുടങ്ങിയ സിനിമകളിൽ ശ്രീദേവിയും രജിനികാന്തും ഒരുമിച്ച് അഭിനയിച്ചിരുന്നു.

    ഇരുവരും തമ്മിൽ സഹോദര തുല്യമായ സൗഹൃദവും ഉണ്ടായിരുന്നു. 2011 ൽ റാണ എന്ന സിനിമയിൽ അഭിനയിക്കവെ രജിനികാന്തിന് ശാരീരിക അസ്വസ്ത്ഥതകൾ ഉണ്ടായി. ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ട രജിനിയെക്കുറിച്ച് അന്ന് സിനിമാ ലോകത്ത് ആശങ്ക പരന്നു.

    ശ്രീദേവിയെ ആയിരുന്നു രജിനികാന്ത് മനസ്സിൽ കണ്ടിരുന്നത്

    ഈ സമയത്ത് നടന് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ ശ്രീദേവി നടത്തി. പൂനെയിലെ സായ് ബാബ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച ശ്രീദേവി ഏഴ് ദിവസം നടന് വേണ്ടി വ്രതം എടുക്കുകയും ചെയ്തു. പൊന്നിയിൻ സെൽവൻ എന്ന നോവൽ സിനിമയാക്കാൻ രജിനികാന്തും ആ​ഗ്രഹിച്ചിരുന്നു. സിനിമയിലെ നന്ദിനി എന്ന കഥാപാത്രമായി ശ്രീദേവിയെ ആയിരുന്നു രജിനികാന്ത് മനസ്സിൽ കണ്ടിരുന്നത്. അതേസമയം മണിരത്നത്തിനാണ് പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ സാധിച്ചത്. ഐശ്വര്യ റായ് ആണ് നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

    അബോധാവസ്ഥയിൽ വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്നാണ് ദുബായ് പൊലീസ് അന്ന് പറഞ്ഞത്

    2018 ലാണ് ശ്രീദേവി മരിക്കുന്നത്. നടിയുടെ മരണം സംബന്ധിച്ച് ഇന്നും ദുരൂഹത ഉണ്ട്. ബാത്ത് ടബ്ബിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം. അബോധാവസ്ഥയിൽ വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്നാണ് ദുബായ് പൊലീസ് അന്ന് പറഞ്ഞത്.

    വീഴ്ചയിൽ ശ്രീദേവിയുടെ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ നടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുൾപ്പെടെ വ്യക്തതക്കുറവുണ്ടെന്നാണ് ആരോപണം. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ യുവനിരയിലെ മുൻനിര നായിക നടിയാണ്.

    ബാലതാരമായി അഭിനയത്തിൽ തുടക്കം കുറിച്ച ശ്രീദേവി

    ഇളയ മകൾ ഖുശി കപൂറും സിനിമയിലേക്ക് ചുവട് വെക്കാനൊരുങ്ങുന്നു. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡിസൂപ്പർ സ്റ്റാർ ആയാണ് ശ്രീദേവി അറിയപ്പെടുന്നത്. ചാന്ദ്നി, ലമ്ഹേ, മിസ്റ്റർ ഇന്ത്യ തുടങ്ങിയവയാണ് നടിയുടെ സൂപ്പർ ഹിറ്റ് സിനിമകളിൽ ചിലത്. ബാലതാരമായി അഭിനയത്തിൽ തുടക്കം കുറിച്ച ശ്രീദേവി പിന്നീട് തെന്നിന്ത്യൻ സിനിമകളിലേക്കും ശേഷം ബോളിവുഡിലേക്കും ചുവടു മാറുകയായിരുന്നു.

    Read more about: sridevi
    English summary
    Sridevi Observed Fast For 7 Days When Rajinikanth Was Ill; Unique Friendship Between The Two Stars
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X