Just In
- 1 hr ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 2 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 3 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 4 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- News
പാലായില്‍ കാപ്പന് പിന്മാറിയേക്കും? കുട്ടനാട്ടില്‍ മത്സരിക്കാന്‍ സാധ്യത; അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം
- Sports
ഗാംഗുലിക്കു വീണ്ടും നെഞ്ചുവേദന! ആശുപത്രിയില്‍ പ്രവേശിപ്പിച്ചു- പ്രാര്‍ഥനയോടെ ആരാധകര്‍
- Finance
ബൈറ്റ്ഡാൻസ് ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കണ്ണീരോടെ അല്ലാതെ ഈ ചിത്രങ്ങള്‍ കാണാന്‍ കഴിയില്ല, ആരും വീണുപോവുന്ന ശ്രീദേവിയുടെ സൗന്ദര്യം!!
ശ്രീദേവി ലോകം വിട്ടു പോയി എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത്രയേറെ ശ്രീദേവി ഇന്ത്യന്‍ സിനിമയുടെ അകമറിഞ്ഞിരുന്നു എന്ന് പലരുടെയും പ്രതികരണങ്ങളിലൂടെയാണ് വ്യക്തമാകുന്നത്. ശ്രീദേവി ഇനിയില്ല എന്ന് പ്രേക്ഷകര്‍ വിശ്വസിയ്ക്കുന്നില്ല... അഭിനയിച്ചു തീര്‍ത്ത കഥാപാത്രങ്ങളിലൂടെ ശ്രീദേവി ഇനിയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ആരും കൊതുക്കുന്ന സൗന്ദര്യത്തിന് ഉടമയാണ് ശ്രീദേവി. നാല് വയസ്സില്‍ സിനിമാ ലോകത്ത് വന്ന ശ്രീദേവി അന്‍പത് കൊല്ലം ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നു. ശ്രീദേവിയുടെ വളര്‍ച്ച പ്രേക്ഷകര്‍ക്ക് മുന്നിലായിരുന്നു. കഥാപാത്രങ്ങളില്‍ ഇപ്പോഴും ശ്രീദേവി ജീവിച്ചിരിക്കുമ്പോള്‍ കണ്ണീരോടെ അല്ലാതെ ആ മുഖം ഓര്‍ക്കാന്‍ കഴിയുന്നില്ല. അധികമാരും കാണാത്ത ശ്രീദേവിയുടെ ചില ചിത്രങ്ങള്‍ കാണാം...

ഫെബ്രുവരി 25
വളരെ ദുഖമുള്ള ആ വാര്‍ത്ത കേട്ട് കൊണ്ടാണ് ഫെബ്രുവരി 25 ന് ഇന്ത്യ ഉണര്‍ന്നത്. ശ്രീദേവി ഇനിയില്ല!!

മരണവാര്‍ത്ത
ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ദുബായില്‍ മരുമകന്റെ കല്യാണത്തിന് പോയ ശ്രീദേവി അവിടെ വച്ച് ഹൃദയാഘാതം സംഭവിച്ച് മരണപ്പെട്ടു എന്നായിരുന്നു വാര്‍ത്ത.

വിശ്വസിച്ചില്ല
വാര്‍ത്ത കേട്ടപ്പോള്‍ പലര്‍ക്കും വിശ്വസിക്കാനായില്ല. പലരെയും കൊല്ലാതെ കൊല്ലുന്ന സോഷ്യല്‍് മീഡിയയുടെ ഇരയാവും ശ്രീദേവി എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ഔദ്യോഗിക വിശദീകരണം ലഭിച്ചു.

ദുഖത്തോടെ..
വാര്‍ത്ത കേട്ട ആരും ഞെട്ടാതിരുന്നില്ല.. ഒരു അസുഖവും പറഞ്ഞ് കേട്ടിട്ടില്ല. കണ്ണ് അടച്ചു തുറക്കും വേഗത്തില്‍ ശ്രീദേവി അപ്രത്യക്ഷയായി...

ട്വീറ്റ് ട്വീറ്റ്
പിന്നെ സോഷ്യല്‍ മീഡിയയില്‍ ആദാരാഞ്ജലികളുടെ പ്രവാഹമായിരുന്നു. ആരാധകരും അല്ലാത്തവരും സഹപ്രവര്‍ത്തകരുമെല്ലാം ഞെട്ടിത്തരിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലുമെത്തി..

സഹപ്രവര്‍ത്തകര്‍
അമിതാഭ് ബച്ചന് മുതല്‍ ഇങ്ങ് കേരളത്തിലുള്ള മോഹന്‍ലാലും മമ്മൂട്ടിയും വരെ.. ഇന്ത്യന്‍ സിനിമാ ലോകത്തെ എല്ലാവരും ശ്രീദേവിയുടെ വേര്‍പാടിലെ വേദന അറിയിച്ചു..

തീരാ നഷ്ടം
ശ്രീദേവിയുടെ മരണം ഇന്ത്യന്‍ സിനിമയ്ക്ക് തീരാത്ത നഷ്ടം തന്നെയാണ്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ശ്രീദേവിയ്ക്ക് പകരം വയ്ക്കാന്‍ ഇനിയൊരു നായിക ഇല്ല.

ചിരിക്കുന്ന മുഖം
ശ്രീദേവിയുടെ ചിരിക്കുന്ന മുഖമാണ് എന്നും പ്രേക്ഷക മനസ്സില്‍. ചുണ്ടില്‍ നേരിയ ചിരിയോടെയാണ് ശ്രീദേവി ഏത് അവസ്ഥയിലും ആലുകളെ അഭിമുഖീകരിച്ചത്...

കഥാപാത്രങ്ങള്‍ അവശേഷിക്കുന്നു
ശ്രീദേവി ലോകം വിട്ട് പോയാലും.. നടി ഇനിയും പ്രേക്ഷകരില്‍ ജീവിയ്ക്കും. ശ്രീദേവിയുടെ സിനിമകള്‍ കണ്ട് ശീലിച്ച സാധാരണക്കാര്‍ക്ക് നടി ഇപ്പോഴും ജീവിച്ചിരിയ്ക്കുന്ന കഥാപാത്രങ്ങളാണ്..

ഫാഷന്‍ ഐക്കണ്‍
54 ആം വയസ്സിലും ശ്രീദേവി ഫാഷന്‍ ഐക്കണാണ്. വസ്ത്രധാരണത്തിലായാലും സ്റ്റൈലിലായാലും ശ്രീദേവി എന്നും ഫാഷന്‍ ട്രെന്റായിരുന്നു..

ഡാന്‍സറാണ്
സിനിമയ്ക്ക് വേണ്ടി പഠിച്ചതാണ് എല്ലാം... സിനിമയാണ് എല്ലാം പഠിപ്പിച്ചത് എന്നും ശ്രീദേവി പറഞ്ഞിരുന്നു. സിനിമയിലൂടെയാണ് ശ്രീദേവി നല്ലൊരു നര്‍ത്തകിയായി മാറിയതും.

സൂപ്പര്‍ലേഡി
ഖാന്മാര് നിറഞ്ഞു നില്ക്കുന്ന് ബോളിവുഡില്‍ ആദ്യത്തെ സൂപ്പര്‍ ലേഡി പട്ടം നേടിയ നായികയാണ് ശ്രീദേവി. ശ്രീദേവിയുടെ ബോക്സോഫീസ് ഹിറ്റുകളും വിരലിലെണ്ണി തീര്‍ക്കാന്‍ കഴിയില്ല.

എന്നും നായിക
12 ാം വയസ്സില്‍ ആദ്യമായി നായികയായി അഭിനയിച്ച ശ്രീദേവി 54 വയസ്സില്‍ മരിക്കും വരെ നായിക നിരയില്‍ തന്നെ നിറഞ്ഞു നിന്നും എന്നതാണ് ഏറ്റവും കൗതുകം

കുടുംബത്തിനൊപ്പം
കൗമാരത്തില്‍ ശ്രീദേവി തന്റെ മൊത്തം കുടുംബത്തിനൊപ്പമുള്ള ഒരു ചിത്രം

ശ്രീദേവിയും കുടുംബവും
ശ്രീദേവി അച്ഛന് അയ്യപ്പന് യാഗര്ക്കും അമ്മ രാജേശ്വരി യാഗര്ക്കും സഹോദരി ശ്രീലതയ്ക്കുമൊപ്പം

ചിരി കണ്ടോ..
സഹോദരി ശ്രീലതയ്ക്കൊപ്പം ശ്രീദേവി.. മായാത്ത ആ ചിരി ഇനിയെന്നും പ്രേക്ഷകരുടെ കണ്ണീരാണ്..

സെറ്റില്‍
ഒരു ഷൂട്ടിങ് സെറ്റിലെ കാഴ്ചയാണിത്.. ലൊക്കേഷനില്‍ ശ്രീദേവിയ്ക്കൊപ്പം എത്തുന്ന അമ്മ. മകള്‍ ബോളിവുഡ് കീഴടക്കണം എന്ന് ആ അമ്മയുടെ സ്വപ്നമായിരുന്നു..

ഒരു അവാര്‍ഡ് നൈറ്റ്
1990 ല്‍ നടന്ന ഒരു ഫിലിം ഫെയര്‍ പുരസ്കാരവേദിയില്‍ അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം ശ്രീദേവി
ബോളിവുഡിനെ ഞെട്ടിച്ച മരണം ശ്രീദേവിയുടെ മാത്രമല്ല! ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രമുഖ നടിമാര്‍!
പിണക്കം മറന്ന് അർജുൻ കപൂർ ഓടിയെത്തി, സഹോദരിമാരെ ആശ്വസിപ്പിച്ചു, പിന്നീട് ശ്രീദേവിയുടെ അടുത്തേക്ക്
എന്തൊരു സുന്ദരിയാണ് അനുപമ.. ഈ കണ്ണെടുക്കാന്‍ തോന്നുന്നില്ല... അപ്സരസിനെ പോലെ..!!