twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മ എന്ന വാക്കിന് പൂര്‍ണ അര്‍ത്ഥം നല്‍കിയ ശ്രീദേവിയെ മറ്റ് താരസുന്ദരിമാര്‍ക്ക് കണ്ട് പഠിക്കാം..

    By Ambili
    |

    മരണം വിളിക്കാതെ വരുന്ന വിരുന്നുകാരനാണെന്ന് പറയുന്നത് എത്രയോ സത്യമാണ്. നടി ശ്രീദേവിയുടെ ജീവിതത്തിലെ സന്തോഷ ദിവസങ്ങളില്‍ ഒന്നായിരുന്നു ഇന്നലെ. എന്നാല്‍ മരണത്തിന്റെ രൂപത്തില്‍ വില്ലന്‍ വന്നപ്പോള്‍ കീഴടങ്ങാതെ അവര്‍ക്ക് നിവൃത്തിയില്ലായിരുന്നു. നടിയുടെ അപ്രത്യക്ഷിത മരണം ബോളിവുഡിനെ മാത്രമല്ല ഓരോ ഇന്ത്യക്കാരനെയും ഞെട്ടിച്ച് കൊണ്ടുള്ള വാര്‍ത്തയായിരുന്നു.

    ബോളിവുഡിലെ ആദ്യത്തെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് മനസറിഞ്ഞ് വിളിക്കാന്‍ പറ്റുന്ന ഒരേ ഒരു നടി ശ്രീദേവിയാണ്. സൗന്ദര്യം കൊണ്ടും അഭിനയത്തിലുള്ള കഴിവ് കൊണ്ടും വിസ്മയിപ്പിച്ച ശ്രീദേവിയുടെ മരണം കനത്ത ആഘാതമേല്‍പ്പിക്കുന്നത് രണ്ട് പേരെയാണ്. ശ്രീദേവിയുടെ മക്കളായ ജാന്‍വിയെയും ഖുഷിയെയും. കുടുംബ ബന്ധങ്ങള്‍ക്ക് തീരെ വിലയില്ലാത്ത സിനിമാ ലോകത്ത് എത്ര തിരക്കിനിടയിലും കുടുംബ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലാത്ത ശ്രീദേവി മക്കളെ വളര്‍ത്തിയതിന് പ്രത്യേകതകളേറെയാണ്..

    ബോളിവുഡിന്റെ കറുത്ത ദിവസം

    ബോളിവുഡിന്റെ കറുത്ത ദിവസം

    ഗ്ലാമര്‍ ലോകമാണെങ്കിലും ഇന്ന് ബോളിവുഡിന്റെ കറുത്ത ദിവസമാണ്. നിത്യഹരിത നായികയായി അമ്പത് വര്‍ഷത്തോളം സിനിമയിലുണ്ടായിരുന്ന ശ്രീദേവിയുടെ മരണം ഇന്ത്യയെ മുഴുവന്‍ ദു:ഖത്തിലാക്കിയിരിക്കുകയാണ്. 1967 ല്‍ സിനിമയിലെത്തി വിവാഹശേഷം പതിനഞ്ച് വര്‍ഷം സിനിമയില്‍ നിന്ന് മാറി നിന്നിരുന്നെങ്കിലും വീണ്ടും സിനിമയില്‍ സജീവമാവുകയായിരുന്നു.

    നഷ്ടം ഇവര്‍ക്ക് മാത്രം..

    നഷ്ടം ഇവര്‍ക്ക് മാത്രം..

    ശ്രീദേവിയുടെ മരണം ഏറ്റവുമധികം ആഘാതം നല്‍കുന്നത് കുടുംബത്തിനാണ്. ഒരമ്മയുടെ കടമ പൂര്‍ണമായും അതിന് കൊടുക്കാവുന്ന ആത്മാര്‍ത്ഥതയോടെ ചെയ്തിട്ടാണ് ശ്രീദേവി വിടവാങ്ങിയത്. അതിനാല്‍ മക്കളായ ജാന്‍വിയും ഖുഷിയും ഇതിനെ എങ്ങനെ സ്വീകരിക്കുമെന്ന് പറയാന്‍ പറ്റില്ല.

    എല്ലാം അമ്മയോട് ചോദിക്കണം

    എല്ലാം അമ്മയോട് ചോദിക്കണം

    മക്കളുടെ ഭാവിയെ കുറിച്ച് വലിയ ആകുലതകളായിരുന്നു ശ്രീദേവിയ്ക്കുണ്ടായിരുന്നത്. അത് പലപ്പോഴും നടി വ്യക്തമാക്കുകയും ചെയ്തിരുന്നു. പെണ്‍മക്കളായതിനാലും സിനിമാ ജീവിതമായതിനാലും അതീവ സംരക്ഷണമായിരുന്നു നടി മക്കള്‍ക്ക് കൊടുത്തിരുന്നത്. എന്ത് കാര്യം ചെയ്യാന്‍ പോവുമ്പോഴും അമ്മയോട് ചോദിക്കണമെന്ന് മക്കള്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു.

    അമ്മയുടെ പാതയിലൂടെ

    അമ്മയുടെ പാതയിലൂടെ

    താരങ്ങളുടെ മക്കള്‍ അതേ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുന്നത് പതിവാണ്. അക്കൂട്ടത്തില്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വിയുമുണ്ടായിരുന്നു. ജാന്‍വി ഒടുവില്‍ സിനിമയില്‍ അരങ്ങേറ്റം നടത്തുന്നത് കാണാന്‍ പോലും ശ്രീദേവിയ്ക്ക് കഴിഞ്ഞില്ല. മകള്‍ സിനിമയിലെത്തുന്നതിനെക്കാള്‍ കുടുംബിനിയായി കാണാനായിരുന്നു ശ്രീദേവിയുടെ ആഗ്രഹം.

     മക്കളുടെ ആഗ്രഹത്തിന് എതിരല്ല

    മക്കളുടെ ആഗ്രഹത്തിന് എതിരല്ല

    മറ്റ് താരപുത്രിമാരെ പോലെ രാത്രി കറങ്ങി നടക്കാനും കൂട്ടുകൂടാനൊന്നും ശ്രീദേവി മക്കളെ അനുവദിച്ചിരുന്നില്ല. അതിന് കാരണം മക്കളുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള പേടിയാണെന്നും നടി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ മക്കളുടെ കരിയര്‍ അവര്‍ക്ക് തിരഞ്ഞെടുക്കാനുള്ള സ്വതന്ത്യം അവര്‍ക്ക് തന്നെ കൊടുത്തിരുന്നു..

    ആ ആഗ്രഹം സഫലീകരിച്ചിട്ടാണ് ശ്രീദേവി പോയത്.. 54 വയസ്സിലും!!!ആ ആഗ്രഹം സഫലീകരിച്ചിട്ടാണ് ശ്രീദേവി പോയത്.. 54 വയസ്സിലും!!!

    വിസ്മയിപ്പിച്ച ഇതിഹാസ താരം, ശ്രീദേവി എന്ന ഇന്ത്യന്‍ സിനിമയിലെ താര റാണിവിസ്മയിപ്പിച്ച ഇതിഹാസ താരം, ശ്രീദേവി എന്ന ഇന്ത്യന്‍ സിനിമയിലെ താര റാണി

    സീരിയലുകാരുടെ ലണ്ടനും ദുബായിയും ഫെഌക്‌സില്‍! ദീപ്തി ഐപിഎസിനെ കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!!!സീരിയലുകാരുടെ ലണ്ടനും ദുബായിയും ഫെഌക്‌സില്‍! ദീപ്തി ഐപിഎസിനെ കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!!!

    English summary
    Today dark day for bollywood! Sridevi's daughters Jhanvi, Khushi you may have missed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X