»   »  ശ്രീദേവിയുടെ മരണത്തിലെ ചില ബാത്ത് ടബ്ബ് കഥകൾ! ഇനിയും നിര്‍ത്തിക്കൂടേ?ആഘോഷിക്കുന്നവരോട് പ്രമുഖ നടി

ശ്രീദേവിയുടെ മരണത്തിലെ ചില ബാത്ത് ടബ്ബ് കഥകൾ! ഇനിയും നിര്‍ത്തിക്കൂടേ?ആഘോഷിക്കുന്നവരോട് പ്രമുഖ നടി

Written By:
Subscribe to Filmibeat Malayalam

നടി ശ്രീദേവിയുടെ മരണത്തെ തുടർന്ന് നിരവധി വാർത്തകളാണ് പ്രചരിച്ചത്. താരത്തിന്റെ മരണം ചിലർ വളച്ചൊടിച്ച് ആഘോഷിച്ചിരുന്നു. ശ്രീദേവിയുടെ മരണത്തെ തുടർന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ബാത്ത് ടബ്ബിനെ കുറിച്ചാണ്. താരത്തിന്റെ മരണത്തിൽ നടുക്കു മാറാതെ നിൽക്കുമ്പോഴായിരുന്നു ചില മാധ്യമങ്ങളുടെ വക ബാത്ത് ടബ്ബ് തമാശ അരങ്ങേറിയത്.

death

ഈ ക്രൂര വിനോദത്തിനെതിരെ തെന്നിന്ത്യൻ നടി ലക്ഷ്മി രാമകൃഷ്ണൻ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇത്തരക്കാർക്ക് ക്രൂര വിനോദത്തിന് ചുട്ട മറുപടി നൽകിയിരിക്കുന്നത്.

അവസാനിപ്പിച്ചൂടെ

ശ്രീദേവിയുടെ വിയോഗം മനസിനെ കീറി മുറിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ക്രൂരമായ ബാത്ത് ടബ്ബ് തമാശകൾ ഒഴുകി എത്തുന്നത്. മനസിൽ ഇത്തിരിയെങ്കിലും കരുണ അവശേഷിക്കുന്നുണ്ടെങ്കതിൽ ഇത്തരം തമാശകൾ നിർത്തു. അമ്മയെ നഷ്ടപ്പെട്ട രണ്ട് കുട്ടികളെ വിചാരിച്ചെങ്കിലും ഇത്തരം ക്രൂര വിനോദം നിർത്തിക്കൂടെയെന്നും ലക്ഷ്മി ചോദിക്കുന്നുണ്ട്.

ശ്രീദേവിയുടെ മരണം

ശ്രീദേവിയുടെ മരണത്തെ തുടർന്ന് നിരവധി കിംവതന്തികളാണ് പ്രചരിച്ചത്. ബാത്ത് ടൂബ്ബിലാണ് താരം മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്നു വരുന്ന തമാശയ്ക്കുള്ള അടിസ്ഥാനം. മരിക്കുന്നതിനു തൊട്ട് തലേദിവസം വരെ കുടുംബത്തോടൊപ്പം ആടിപ്പാടി താരം പെട്ടെന്ന് ഒരു ദിവസം ഇല്ലാതായപ്പോൾ ജനങ്ങളുടെ ഇടയിൽ സംശയം ജനിപ്പിച്ചു. ഇതു ചില മാധ്യമങ്ങൾ നല്ലതു പോലെ ഉപയോഗിക്കുകയും ചെയ്തു

ബാത്ത് റൂം റിപ്പോർട്ടിങ്

ശ്രീദേവിയുടെ മരണം ബാത്ത് റൂം പശ്ചാത്തലത്തിലായതു ആയതിനാൽ ചില അവതാരകരുടെ വാർത്ത അവതരണത്തിന്റെ പശ്ചാത്തലം കുളിമുറിയായി. ചിലർ വാർത്തകൾ വായിക്കുന്നതിന്റെ ബാത്ത് ടബ്ബിന്റേയും ഷവറിന്റേയും പശ്ചാത്തലത്തിലായിരുന്നു. കൂടാതെ ഒരു ചാനൽ റിപ്പോർച്ചർ ഒരു അറ്റകൈ പ്രയോഗം വരെ നടത്തിയിരുന്നു. ബാത്ത് ടബ്ബിൽ കിടന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഗ്രാഫിക്സ്

ശ്രീദേവിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങി മരണമാണെന്ന് സ്ഥിരികരിച്ചപ്പോൾ എല്ലാത്തിനും ഒരു ധാരണയായി എന്നൊരു മട്ടായിരുന്നു ചിലർക്ക്. അതിൽ തന്നെ ഗ്രാഫിക്സ് ആർട്ടിസ്റ്റുകൾ കുറച്ചു കൂടി കളർഫുൾ ആക്കിയിരുന്നു. കൂടാതെ ശ്രീദേവിയുടെ തലയിൽ അഴത്തിലുള്ള മുറിവുണ്ടെന്ന വാർത്ത കൂടി വന്നതോടെ ചിലർ റിപ്പോർട്ടിങിന്റെ അതിർ വരമ്പ് തെറ്റിക്കുകയും ചെയ്തു.

ശ്രീദേവിയും ബോണി കപൂർ

ചിലർ അവരുടേതായ ഭാവനയിൽ പുതിയ കഥകൾ അവിഷ്കരിക്കാൻ തുടങ്ങിയിരുന്നു. ബാത്ത് ‍ ടബ്ബിൽ മരിച്ചു കിടക്കുന്ന ശ്രീദേവിയെ നോക്കി നിൽക്കുന്ന ബോണി കപൂറിനെ ഗ്രാഫിക്സിലൂടെ ചിത്രീകരിച്ച് , അതിന്റെപശ്ചാത്തലത്തിലാണ് ചിലർ വാർത്ത വായിച്ചത്. കൂടാതെ ചിലർ കുളിമുറിയിൽ താരത്തിന്റെ അവസാന 15 മിനിട്ടു പുനഃരാവിഷ്കരിച്ചിരുന്നു. കൂടാതെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തി എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാത്ത് ടബ്ബിന്റെ ചുവടെ മദ്യക്കുപ്പികളും ഗ്രാഫിക്സിൽ ചേർത്താണ് ഒരു ദേശീയ മാധ്യമം വാർത്ത അവതരിപ്പിച്ചത്.

ചിലർ കൊലപാതകമെന്നു ഉറപ്പിച്ചു

ഒരു തെലുങ്ക് മാധ്യമം ശ്രീദേവിയുടേത് കൊലപാതമാണെന്നുള്ള രീതിയിലാണ് വാർത്ത അവതരിപ്പിച്ചത്. കൂടാതെ റിപ്പോർട്ടർ കൊലപാതകം ആകാനുള്ള സാധ്യതയും വിശദീകരിച്ചിരുന്നു. ശ്രീദേവി മരണസമയത്ത് ടബ്ബിൽ കിടന്നത് എങ്ങനെയെന്നും ആരോ അവരെ മുക്കി കൊന്നത് എങ്ങനെയാകാം എന്നും ടബ്ബിൽ കിടന്നുകൊണ്ട് തന്നെ റിപ്പോർട്ടർ അവതരിപ്പിച്ചിരുന്നു.

ശ്രീദേവിയുടെ ജീവിതം സിനിമയാക്കുന്നു?ചിത്രത്തിലെ നായിക ആര്? സംവിധായകൻ അത് വെളിപ്പെടുത്തുന്നു...

ദിലീപിന് പുട്ടുകട എങ്കിൽ ആസിഫിന് ചായക്കട! ആസിഫ് അലിയുടെ ആദാമിന്റെ ചായക്കട ദുബായിലും

ആരാധകർ കാത്തിരുന്ന ആ നിമിഷം വന്നെത്തി! ആദിയ്ക്ക് ശേഷം പ്രണവ് വീണ്ടും വെള്ളിത്തിരയിൽ!!

English summary
Sridevi's death: Stop sharing such ruthless bathtub jokes, says Lakshmy Ramakrishnan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam