മിസ് യൂ പപ്പായെന്ന് ശ്രീദേവി പറഞ്ഞതും ബോണി കപൂര്‍ പറന്നെത്തി, പിന്നീട് നടന്ന കാര്യങ്ങളോ, കാണൂ!

ബോണി കപൂറിന്റെ സഹോദരിയുടെ മകനായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ശ്രീദേവി ദുബായിലേക്ക് പോയത്. ബോണി കപൂറും ഖുഷിയും താരത്തിനൊപ്പമുണ്ടായിരുന്നു. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം ബോണി കപൂറും ഖുഷിയും മുംബൈയിലേക്ക് തിരിച്ച് പോരുകയായിരുന്നു. സഹോദരിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി ദുബായില്‍ തുടര്‍ന്നത്. അതിനിടയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് താരം മരിച്ചത്.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. ബാത്ത് ടബ്ബില്‍ അബോധാവസ്ഥയിലായിരുന്നു താരത്തെ കണ്ടെത്തിയത്. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്നും തലയ്ക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ബോണി കപൂര്‍ പറയുന്നത് ഇങ്ങനെയാണ്. ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റായ കോമള്‍ നാഹ്തയോടാണ് താരം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ചത്. ബ്ലോഗിലൂടെയാണ് കോമള്‍ നാഹ്ട കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.

ബോണി കപൂറും ശ്രീദേവിയും

ബോണി കപൂറും ശ്രീദേവിയും

ബോണി കപൂറും ശ്രീദേവിയും ബോളിവുഡിലെ മാതൃകാ ദമ്പതികളാണ്. പ്രണയിച്ച് വിവാഹിതരായ ഇരുവരും വിജയകരമായ ദാമ്പത്യജീവിതം നയിച്ചുവരുന്നതിനിടയിലാണഅ അപ്രതീക്ഷിതമായി ശ്രീദേവി യാത്രയായത്. ആ നടുക്കത്തില്‍ നിന്ന് താരകുടുംബം ഇതുവരെ മുക്തരായിട്ടില്ല.

അവസാന നിമിഷത്തെക്കുറിച്ച് ബോണി കപൂര്‍ പറയുന്നത്

അവസാന നിമിഷത്തെക്കുറിച്ച് ബോണി കപൂര്‍ പറയുന്നത്

ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റായ കോമള്‍ നാഹ്ടയോടാണ് ബോണി കപൂര്‍ അന്ന് രാത്രിയില്‍ സംഭവിച്ച കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്.

ദുബായിലേക്ക് പോയത്

ദുബായിലേക്ക് പോയത്

ബോണി കപൂറിന്റെ സഹോദരിയുടെ മകനായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ശ്രീദേവിയും ഖുഷിയും ബോണി കപൂറും ദുബായിലേക്ക് പോയത്. ആദ്യ സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ജാന്‍വി ചടങ്ങില്‍ സംബന്ധിച്ചിരുന്നില്ല.

വിവാഹചടങ്ങുകള്‍ക്ക് ശേഷം തിരിച്ചുപോന്നു

വിവാഹചടങ്ങുകള്‍ക്ക് ശേഷം തിരിച്ചുപോന്നു

ദുബായിലെ വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം ബോണി കപൂറും ഖുഷിയും തിരിച്ച് മുംബൈയിലേക്ക് പോന്നിരുന്നു. ഫെബ്രുവരി 22ന് ലക്‌നൗവില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടായിരുന്നു ബോണി കപൂറിന് . തിരിച്ചുവരവിന് പിന്നിലെ പ്രധാന ലക്ഷ്യം അതായിരുന്നു.

വീണ്ടും തിരിച്ചുപോയി

വീണ്ടും തിരിച്ചുപോയി

സഹോദരിക്കൊപ്പം ദുബായിലുള്ള ശ്രീദേവിയുടെ അടുത്തേക്ക് വീണ്ടും തിരിച്ചുപോകാനായിരുന്നു ബോണി കപൂറിന്റെ തീരുമാനം. ഇളയ മകള്‍ ഖുഷിയും അദ്ദേഹത്തിന്റെ തീരുമാനത്തിന് സമ്മതം നല്‍കി.

പപ്പാ ഐ മിസ്സ് യൂ

പപ്പാ ഐ മിസ്സ് യൂ

ബോണി കപൂറിനെ ശ്രീദേവി വിളിച്ചിരുന്നത് പപ്പായെന്നായിരുന്നു. പപ്പയെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ് ശ്രീദേവി ബോണി കപൂറിനെ വിളിച്ചിരുന്നു.

തിരിച്ചുവരുന്നതിനെക്കുറിച്ച് പറഞ്ഞില്ല

തിരിച്ചുവരുന്നതിനെക്കുറിച്ച് പറഞ്ഞില്ല

മണിക്കൂറുകള്‍ക്കുള്ളില്‍ താന്‍ ദുബായിലേക്ക് എത്തുമെന്നുള്ള കാര്യം അദ്ദേഹം രഹസ്യമാക്കി വെക്കുകയായിരുന്നു. ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നു.

ഒരുമിച്ചല്ലാത്ത വിദേശ യാത്ര

ഒരുമിച്ചല്ലാത്ത വിദേശ യാത്ര

24 വര്‍ഷത്തെ ജീവിതയാത്രയ്ക്കിടയില്‍ രണ്ടേ രണ്ട് തവണയാണ് ബോണി കപൂര്‍ ഒപ്പമില്ലാതെ ശ്രീദേവി വിദേശ യാത്ര നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നതായി കോമള്‍ നാഹ്ട കുറിച്ചിട്ടുണ്ട്.

ബോണി കപൂര്‍ മുന്നിലെത്തിയപ്പോള്‍

ബോണി കപൂര്‍ മുന്നിലെത്തിയപ്പോള്‍

ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് മുറി തുറന്നെത്തിയ ബോണി കപൂറിനെ കണ്ടപ്പോള്‍ ഇന്ന് വരുമെന്ന് തനിക്കറിയാമായിരുന്നുവെന്നായിരുന്നു ശ്രീദേവി പറഞ്ഞത്.

സര്‍പ്രൈസായി എത്തിയപ്പോള്‍

സര്‍പ്രൈസായി എത്തിയപ്പോള്‍

വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയിലാണ് ഇരുവരും അന്നത്തെ പരിപാടിയെക്കുറിച്ച് ചര്‍ച്ച ചെയ്തത്. ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാനെത്തിയ ബോണി കപൂര്‍ ഒരു പാര്‍ട്ടിയും പ്ലാന്‍ ചെയ്തിരുന്നു.

ജാന്‍വിക്ക് വേണ്ടിയുള്ള ഷോപ്പിംഗ്

ജാന്‍വിക്ക് വേണ്ടിയുള്ള ഷോപ്പിംഗ്

തനിക്ക് പിന്നാലെ സിനിമയില്‍ അരങ്ങേറുന്ന ജാന്‍വിക്ക് വേണ്ടി പ്രത്യേക ഷോപ്പിംഗ് നടത്താന്‍ ശ്രീദേവി തീരുമാനിച്ചിരുന്നു. ഇത് അടുത്ത ദിവസത്തേക്ക് മാറ്റി വൈച്ച് തന്നോടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാനായിരുന്നു ബോണി കപൂര്‍ നിര്‍ദേശിച്ചത്.

റെഡിയാവുന്നതിനായി പോയി

റെഡിയാവുന്നതിനായി പോയി

പാര്‍ട്ടിക്ക് പോകുന്നതിന് വേണ്ടി ഒരുങ്ങാനായി ശ്രീദേവി പോയപ്പോള്‍ ടിവിയും കണ്ടിരിക്കുകയായിരുന്നു ബോണി കപൂര്‍. 20 മിനിറ്റ് കഴിഞ്ഞിട്ടും പ്രിയതമയെ കാണാതായപ്പോഴാണ് അദ്ദേഹം ലിവിങ്ങ് റൂമിലെത്തി ശ്രീദേവിയെ വിളിച്ചത്.

വിളിച്ചപ്പോള്‍ പ്രതികരണമില്ല

വിളിച്ചപ്പോള്‍ പ്രതികരണമില്ല

ബാത്ത് റൂമിലായിരുന്ന ശ്രീദേവിയെ നിരവധി തവണ വിളിച്ചുവെങ്കിലും അകത്തുനിന്നും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല. കുറേ തവണ വിളിച്ചിട്ടും പ്രതികരിക്കാതായതോടെയാണ് അദ്ദേഹം പരിഭ്രാന്തനായത്.

അകത്തുനിന്നും പൂട്ടിയിരുന്നില്ല

അകത്തുനിന്നും പൂട്ടിയിരുന്നില്ല

വാതില്‍ തള്ളിയപ്പോള്‍ തുറന്നിരുന്നു. അകത്തുനിന്നും താരം പൂട്ടിയിരുന്നില്ല. ബാത്ത് ടബ്ബില്‍ അബോധവാസ്ഥയില്‍ കിടന്ന ശ്രീദവിയെയായിരുന്നു അദ്ദേഹം കണ്ടതെന്നാണ് തന്നോട് പറഞ്ഞതെന്ന് കോമള്‍ നാഹ്ട കുറിച്ചിട്ടുണ്ട്.

അവസാനത്തെ ദിവസമായിരുന്നു അത്

അവസാനത്തെ ദിവസമായിരുന്നു അത്

പ്രിയതമയ്‌ക്കൊപ്പമുള്ള അവസാന ദിനത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഇങ്ങനെയായിരുന്നുവെന്നാണ് ബോമി കപൂര്‍ വെളിപ്പെടുത്തിയത്. താരത്തിന്റെ മരണത്തെക്കുറിച്ച് നിരവധി തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X