»   » ശ്രീദേവിയും പോയി, അഭിനയജീവിതത്തില്‍ അമ്പത് പിന്നിട്ട ശ്രീദേവി അനശ്വരമാക്കിയ മലയാള ചിത്രങ്ങള്‍,കാണൂ!

ശ്രീദേവിയും പോയി, അഭിനയജീവിതത്തില്‍ അമ്പത് പിന്നിട്ട ശ്രീദേവി അനശ്വരമാക്കിയ മലയാള ചിത്രങ്ങള്‍,കാണൂ!

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാറായിരുന്നുവെങ്കിലും മറ്റ് ഭാഷകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയായ തുണൈവന്‍ എന്ന ചിത്രത്തിലെ ബാലതാരമായാണ് ശ്രീദേവി സിനിമയില്‍ തുടക്കം കുറിച്ചത്. മലയാളം, കന്നഡ, തുടങ്ങിയ ഭാഷകളിലും താരം മികവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ ജ്വലിക്കുന്ന സ്ത്രീ സൗന്ദര്യത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലില്‍ നിന്നും ആരാധകരും സിനിമാപ്രവര്‍ത്തകരും ഇതുവരെ മോചിതരായിട്ടില്ല.

ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയെന്ന വിശേഷണവും ശ്രീദേവിക്ക് സ്വന്തമാണ്. കത്തുന്ന സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായ ശ്രീദേവിയുടെ സൗന്ദര്യത്തിനോ താരപദവിക്കോ തെല്ലും മങ്ങലേറ്റിട്ടില്ല. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ശ്രീദേവിക്ക് പിന്നാലെ മകള്‍ ജാന്‍വിയും സിനിമയില്‍ തുടക്കം കുറിക്കാനൊരുങ്ങുകയാണ്. എന്നാല്‍ മകളുടെ അരങ്ങേറ്റം കാണാന്‍ കാത്തുനില്‍ക്കാതെയാണ് താരമാതാവ് അപ്രതീക്ഷിതമായി വിടവാങ്ങിയത്.

മലയാളിയുടെ സ്‌നേഹം

ഭാഷാഭേമില്ലാതെ താരങ്ങളെ സ്‌നേഹിക്കുന്ന മലയാള സിനിമാലോകം ശ്രീദേവിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. ബാലതാരമായും നായികയായും പ്രേക്ഷകരെ വിസ്മയിപ്പിച്ച ശ്രീദേവിയെ മലയാളി താരമായി കണ്ടാണ് ആരാധകര്‍ സ്‌നേഹിച്ചത്. അതുകൊണ്ട് അപ്രതീക്ഷിതമായുള്ള ഈ വിടവാങ്ങലില്‍ മലയാളസിനിമയും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല.

മലയാളത്തിലും തിളങ്ങി

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന ശ്രീദേവി നായികയായി എത്തിയപ്പോള്‍ മികച്ച പിന്തുണയാണ് സിനിമാലോകം നല്‍കിയത്. നിരവധി നല്ല സിനിമകളുടെ ഭാഗമായി താരം പ്രവര്‍ത്തിച്ചിട്ടുണ്ട്.

തുടക്കത്തില്‍ തന്നെ സംസ്ഥാന അവാര്‍ഡ്

1971 ല്‍ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി കപൂര്‍ മലയാള സിനിമയിലെത്തിയത്. ബാലതാരമായിട്ടായിരുന്നു ശ്രീദേവിയുടെ എന്‍ട്രി. ആ സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു.

നിരവധി സിനിമകളില്‍

ബാലതാരമായി മലയാള സിനിമയിലെത്തിയ ശ്രീദേവി നിരവധി മലയാല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കുമാരസംഭവം, സ്വപ്‌നങ്ങള്‍, ശബരിമല ശ്രീധര്‍മ്മ ശാസ്ത്ര, തീര്‍ത്ഥയാത്ര, അഭിനന്ദനം, ആലിംഗനം, സത്യവാന്‍ സാവിത്രി, വേഴാമ്പല്‍, പ്രേമാഭിഷേകം, ദേവരാഗം തുടങ്ങിയ സിനിമകളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

മുന്‍നിര താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിനയ റാണിയായ ശ്രീദേവിക്ക് മലയാളത്തിലെ അതുല്യ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. സത്യവാന്‍ സാവിത്രിയില്‍ കമല്‍ഹസനൊപ്പമായിരുന്നു താരം അഭിനയിച്ചത്.

മികച്ച പ്രണയകാവ്യങ്ങളിലൊന്ന്

മലയാള സിനിമയിലെ മികച്ച പ്രണയ സിനിമകളിലൊന്നായ ദേവരാഗത്തില്‍ ശ്രീദേവി അവതരിപ്പിച്ച കഥാപാത്രത്തെ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അരവിന്ദ് സാമിക്കൊപ്പം മികച്ച അഭിനയമായിരുന്നു താരം കാഴ്ച വെച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തെ ഏറെ ഇഷ്ടം

മലയാള സിനിമയേയും സിനിമാപ്രവര്‍ത്തകരെയും ഏറെ ഇഷ്ടമാണെന്ന് ശ്രീദേവി വ്യക്തമാക്കിയിരുന്നു. സ്വഭാവികമായ അഭിനയവും ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നല്ല കഥാപാത്രങ്ങളുമായിരുന്നു തന്നെ ആകര്‍ഷിത്തതെന്നും അവര്‍ മുന്‍പ് ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.

ഹാസ്യതാരങ്ങളെ ഓര്‍ക്കുമ്പോള്‍

ഹാസ്യ കഥപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ മലയാളി താരങ്ങളുടെ ടൈമിനെക്കുറിച്ച് ഓര്‍ക്കറുണ്ടെന്നും അത് തന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും ശ്രീദേവി പറഞ്ഞിരുന്നു.

തിരിച്ചുവരാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ

മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹവും ശ്രീദേവി പ്രകടിപ്പിച്ചിരുന്നു. സിനിമയില്‍ അമ്പത് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ താരത്തിന്റെ ആ ആഗ്രഹം സാധിക്കാതെയാണ് അവര്‍ യാത്രയായത്.

അപ്രതീക്ഷിത വിയോഗം

കുടുംബ സുഹൃത്തായ മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലേക്ക് പോയിരിക്കുകയായിരുന്നു ശ്രീദേവിയും കുടുംബവും. അവിടെ വെച്ചാണ് താരത്തിന് ഹൃദയാഘാതമുണ്ടായത്. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ആരാധകര്‍ ഇതുവരെ മുക്തരായിട്ടില്ല.

വിസ്മയിപ്പിച്ച ഇതിഹാസ താരം, ശ്രീദേവി എന്ന ഇന്ത്യന്‍ സിനിമയിലെ താര റാണി

കീര്‍ത്തി സുരേഷിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് സിനിമാലോകം? അപമാനിക്കുന്നതിന് പരിധിയില്ലേ?

മാര്‍ത്താണ്ഡ വര്‍മ്മയാവാന്‍ മമ്മൂട്ടി വിസമ്മതിച്ചോ? യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരുന്നു?

English summary
List of Malayalam films acted by Sridevi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam