എനിക്ക് അമ്മയെ നഷ്ടമായി! കണ്ണീരോടെ ശ്രീദേവിയുടെ മകൾ, സജാലിന്റെ പോസ്റ്റ് വൈറൽ

ശ്രീദേവിയുടെ വിയോഗത്തിൽ തനിയ്ക്ക് ലഭിച്ച ഏറ്റവും വലിയ നഷ്ടങ്ങളെ കുറിച്ചു വെളിപ്പെടുത്തുകയാണ് താരം.

By Ankitha

അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീദേവി വീണ്ടും ബോളിവുഡിൽ തിരിച്ചെത്തിയ ചിത്രമായിരുന്നു മോം. ശ്രീദേവി സിനിമയിലെത്തി 50ാം വർഷം തികയുമ്പോൾ ഭർത്താവ് ബോണി കപൂർ തന്റെ പ്രിയതമയ്ക്ക് നൽകിയ വിവാഹ സമ്മാനമായിരുന്നു ആ ചിത്രം. ചിത്രത്തിൽ മുഴുനീളം കഥപാത്രത്തിലാണ് ശ്രീദേവി പ്രത്യക്ഷപ്പെട്ടത്.

sridevi

ഈ ചിത്രം ബോണി കപൂർ ശ്രീദേവിയ്ക്ക് നൽകിയ ഒരു വിവാഹ സമ്മാനം മാത്രമായിരുന്നില്ല. ഈ ചിത്രത്തിലൂടെ ശ്രീദേവി മറ്റൊരാൾക്കും പ്രിയപ്പെട്ടതാവുകയായിരുന്നു. അത് വെറെ ആർക്കുമല്ല , ചിത്രത്തിൽ താരത്തിന്റെ മകളായി അഭിനയിച്ച സജാൽ അലിയ്ക്ക്. ശ്രീദേവിയുടെ വിയോഗത്തിൽ തനിയ്ക്ക് ഉണ്ടായ നഷ്ടത്തെ കുറിച്ചു വെളിപ്പെടുത്തുകയാണ് താരം.

അമ്മയുടെ വിയോഗം

അമ്മയുടെ വിയോഗം

ചിത്രത്തിൽ ശ്രീദേവിയുടെ മകളായി അഭിനയിച്ച് കൊണ്ടിരുന്നപ്പോഴാണ് സജാൽ അലിയുടെ അമ്മ മരണപ്പെട്ടത്. ക്യാൻസർ രോഗത്തെ തുടർന്നായിരുന്നു മരണം. അന്ന് സജാലിന് പിന്തുണയും താങ്ങും തണലുമായി നിന്നത് ശ്രീദേവിയായിരുന്നു.

 വീണ്ടും അമ്മയെ നഷ്ടപ്പെട്ടു

വീണ്ടും അമ്മയെ നഷ്ടപ്പെട്ടു

ശ്രീദേവിയുടെ വേർപാടിനെ കുറിച്ച് സജാൽ ഇങ്ങനെ കുറിച്ചു. '' വീണ്ടും എനിയ്ക്ക് അമ്മയെ നഷ്ടപ്പെട്ടു '' താരത്തിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ ചിത്രീകരണത്തിനു ശേഷം ശ്രീദേവിയെ സജാൽ അമ്മ എന്നു തന്നെയാണ് വിളിച്ചിരുന്നത്. ഇവർ രണ്ടും പേരും തമ്മിൽ അത്രയേറെ ആത്മ ബന്ധം ഉണ്ടായിരുന്നു.

 അമ്മ തന്നെ

അമ്മ തന്നെ

ചിത്രത്തിലെ പോലെ തന്നെയായിരുന്നു സെറ്റിലും. അമ്മ പെരുമാറും പോലെ തന്നെയാണ് ശ്രീദേവി പെരുമാറിയിരുന്നതെന്ന് സജാൽ പറയുന്നു. സിനിമയുടെ ഷൂട്ടിനിടയിൽ താൻ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ വന്ന് അടുത്ത് ഇരിക്കുകയും വിശേഷങ്ങൾ അന്വേഷിക്കുകയും ചെയ്യുമായിരുന്നു. തന്നോട് സ്വന്തം അമ്മ ചോദിക്കുന്നതും പോലെ ചോദിക്കുമായിരുന്നുവെന്നും താരം അഭിമുഖങ്ങളിൽ വ്യക്തമാക്കി.

ചൂഷണത്തിനിരയായ മകൾ

ചൂഷണത്തിനിരയായ മകൾ

അമ്മ -മകൾ ബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണ് ശ്രീദേവിയുടെ മോം. മകളായി പാക് താരമായ സജാൽ അലിയാണ് എത്തിയത്. വിദ്യാർഥിയായിരുന്ന മകൾ പീഡിനത്തിനിരയാകുന്നതും, അതിനെതിരെയുള്ള അമ്മയുടേയും മകളുടേയും പോരാട്ടമാണ് മോം എന്ന ചിത്രത്തിന്റെ പ്രമേയം.

  ജാൻവിയും  അതേ അവസ്ഥയിൽ

ജാൻവിയും അതേ അവസ്ഥയിൽ

സജാൽ നേരിട്ട അതേ സാഹചര്യത്തിലൂടെയാണ് ജാൻവിയും ഇപ്പോൾ കടന്നു പോകുന്നത്. മോമിന്റെ ചിത്രീകരണത്തിനിടെയാണ് സജാലിനു അമ്മയെ നഷ്ടപ്പെട്ടത്. അതുപോലെ ജാൻവിയുടെ കന്നി ചിത്രത്തിന്റെ ഷൂട്ടിങിനിടെ അമ്മയെ നഷ്ടമാകുന്നത്. സജാലിന് അന്ന് താങ്ങായി ശ്രീദേവി ഒപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X