Just In
- 9 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 9 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 10 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 10 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജീവിതത്തിൽ വൻ വെല്ലുവിളികൾ നേരിട്ടു, വഞ്ചിക്കപ്പെട്ടു, ഇതാണ് ആരും കാണാത്ത ശ്രീദേവി
നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഹൃദയാഘാതമാണെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ വിശദമായ പരിശോധനയ്ക്ക് ശേഷം താരത്തിന്റേത് അപകടമരണമാണെന്ന് കണ്ടെത്തിയിരുന്നു. ബാത്ത് ടബിൽ വീണ് മുങ്ങി മരിച്ചതാണെന്നും കൂടാതെ രക്തത്തിൽ മദ്യത്തിന്റെ അംശവും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശ്രീദേവിയുടെ മൃതശരീരം ഉടൻ മുംബൈയിലേയ്ക്ക് കൊണ്ടു വരുന്നു. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള പ്രത്യേക വിമാനത്തിലായിരിക്കും ബോഡി നാട്ടുലെത്തിക്കുക. എന്നാൽ ഈ അവസരത്തിൽ ബോളിവുഡിനെ നടുക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്തെത്തിയിട്ടുണ്ട്.

തുറന്ന കത്ത്
ഫേസ്ബുക്കിലൂടെയാണ് രാം ഗോപാൽ വർമ്മ ശ്രീദേവിയുടെ ആരാധകർക്ക് തുറന്ന കത്തുമായി എത്തിയിരിക്കുന്നത്. ശ്രീദേവിയുടെ മരണത്തിൽ ദൂരൂഹതയുണ്ടെന്നുള്ള വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണ് രാംഗോപാൽ വർമ്മയുടെ രംഗ പ്രവേശനം. ശ്രീദേവി ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. അതിൽ തന്നെ സത്യാവസ്ഥ അറിയണമെന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്

തുടക്കം മുതലെ പ്രശ്നം
ശ്രീദേവി തീർത്തും അസന്തുഷ്ടയായ ഒരു സ്ത്രീയായിരുന്നു. ലോകം അറിഞ്ഞിരുന്നതിലും തീർത്തും വ്യത്യസ്തമായിരുന്നു അവർ. നിരവധി പേർക്ക് ശ്രീദേവിയുടെ ജീവിതം മികച്ചതായിരുന്നു. ഭംഗിയുള്ള മുഖം, മികച്ച കഴിവ്, സുന്ദരിമാരായ രണ്ടു പെൺമക്കളുള്ള സ്ഥിരതയാർന്ന കുടുംബം. പുറത്തു നിന്ന് നോക്കുന്നവർക്ക് പെർഫക്ട് കുടുംബമായിരുന്നു താരത്തിന്റേത്.

താൻ നേരിട്ടു കണ്ടു
ശ്രീദേവിയുടെ കുടുംബവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നു രാം ഗോപാൽ വർമ്മ പറഞ്ഞു. അവരോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതു കൊണ്ട് ശ്രീദേവിയുമായി അടുത്തു ഇടപെടാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അച്ഛന്റെ മരണം
അച്ഛന്റെ മരണമാണ് ശ്രീദേവിയുടെ കുടുംബത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചത്. ആകാശത്ത് പാറിപറന്നു നടന്നിരുന്ന ഒരു പക്ഷി പെട്ടെന്ന് അമ്മയുടെ തണലിലായപ്പോൾ കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയെ പോലെയായി. ഇത് തന്റെ കണ്ണുകൾ കൊണ്ട നേരിട്ട് കണ്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

നഷ്ടങ്ങൾ
അക്കാലത്ത് കള്ളപ്പണമായിരുന്നു മിക്ക താരങ്ങൾക്കും പ്രതഫലമായി ലഭിച്ചിരുന്നത്. അതിനെ ഭയന്നും ടാക്സിനെ ഭയന്നു ശ്രീദേവി തനിയ്ക്ക് ലഭിക്കുന്ന പ്രതിഫലം അച്ഛന്റെ ചില സുഹൃത്തുക്കളെ ഏൽപ്പിക്കുകയായിരുന്നു. അച്ഛന്റെ മരണത്തോടെ അവർ കാല് വാരുകയും ചെയ്തു. പിന്നീട് അമ്മയുടെ അശ്രദ്ധമായ നിക്ഷേപവും അവരെ ആകെ കഷ്ടത്തിലാക്കിയിരുന്നു.

ബോണി കപൂറിന്റെ വരവ്
ശ്രീദേവി പ്രശ്നങ്ങളിൽ അകപ്പെട്ട് കിടക്കുമ്പോഴാണ് ബോണി കപൂറുമായി അടുപ്പം തുടങ്ങുന്നത്. അന്ന് ബോണിയ്ക്കും അത്ര സാമ്പത്തിക ഭഭ്രതയില്ലായിരുന്നു. എന്നിട്ടും ശ്രീദേവിയുടെ പ്രശ്നങ്ങൾ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് ഇരുവരും തമ്മിൽ അടുത്തത്.

ബോണിയുടെ വീട്ടിൽ ശകാരം
പിന്നീട് വൻ പ്രശ്നങ്ങളായിരുന്നു ശ്രീദേവി നോരിടേണ്ടി വന്നത്. കുടുംബം തകർത്തവൾ എന്ന് പറഞ്ഞ് ഒറു ദിവസം ബോണിയുടെ അമ്മ ശ്രീദേവിയുടെ വയറ്റിൽ മർദിച്ചിരുന്നു. ഒരു ഫവ് സ്റ്റാർ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. ഈ സംഭവം ശ്രീദേവിയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

പ്രായമാകുന്നതിനെ ഭയന്നിരുന്നു
പ്രായമാകുന്നത് ശ്രീദേവിയെ ഭയപ്പെടുത്തിയിരുന്നു. സൗന്ദര്യം നിലനിർത്താനായി വർഷങ്ങളായി അവർ കോസ്റ്റ്മെറ്റിക്സ് സർജറികൾ നടത്തിയിരുന്നു. ക്യാമറയ്കക് മുന്നിൽ മാത്രമല്ല യഥാർഥ ശ്രീദേവിയെ മറയ്ക്കാൻ അവർ മാനസികമായി മേക്ക് അപ്പ് ചെയ്തിരുന്നു. തനിയ്ക്ക് എന്ത് സംഭവിക്കുന്നും എന്ന് മറ്റുള്ളവർ അറിയുമോ എന്നും അവർ ഭയപ്പെട്ടിരുന്നു

വീട്ടുകാർക്ക് വേണ്ടി ജീവിച്ചു
ശ്രീദേവി എന്നും ജീവിച്ചത് വീട്ടുകാർക്ക് വേണ്ടി മാത്രമായിരുന്നു. ആദ്യം മാതാപിതാക്കളുടെ കീഴിൽ അവർക്ക് വേണ്ടി ജീവിച്ചു. പിന്നീട് ബോണിയ്ക്ക് വേണ്ടി നല്ല കുടുംബിനിയായി ജീവിച്ചു . ജീവൻ ശരീരത്തിൽ നിന്ന് പോകുന്നതുവരെ മക്കൾക്കു വേണ്ടി നല്ല അമ്മയുമായ ശ്രീദേവി ജീവിച്ചു.
പിണക്കം മറന്ന് അർജുൻ കപൂർ ഓടിയെത്തി, സഹോദരിമാരെ ആശ്വസിപ്പിച്ചു, പിന്നീട് ശ്രീദേവിയുടെ അടുത്തേക്ക്
ശ്രീദേവിയ്ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ല! ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂറിന്റെ വെളിപ്പെടുത്തൽ
നടിയെ അവസാനം കണ്ടത് ഹോട്ടൽ സ്റ്റാഫ്! മുറിയിൽ ശ്രീദേവി മാത്രം, മരണം നടന്നത് പിന്നെ