twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീദേവി ദേവരാഗത്തിലെത്തിയത് വാക്ക് പാലിക്കാൻ, വെളിപ്പെടുത്തലുമായി കെപിഎസി ലളിത

    ശ്രീദേവി ദേവരാഗത്തിൽ എത്തിയതിനു പിന്നിൽ ഒരു കഥയുണ്ട്.

    |

    ബോളിവുഡിനെ മാത്രമല്ല മലയാള സിനിമ ലോകത്തേയും കണ്ണീരിലാക്കിയാണ ശ്രീദേവി വിടപറഞ്ഞിരിക്കുന്നത്. 1969 ൽ പുറത്തിറങ്ങിയ കുമാരസംഭവത്തിലൂടെയാണ് ശ്രീദേവി വെള്ളിത്തിരയിൽ എത്തുന്നത്. അതിനു ശേഷം 1970 ൽ സ്വപ്നങ്ങൾ എന്ന ചിത്രത്തിലും ശ്രീദേവി വേഷമിട്ടിരുന്നു. 1971 ൽ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

    sridevi

    എന്നാൽ ശ്രീദേവിയുടെ സിനിമ ജീവിതത്തിലെ തന്നെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു 1996 ൽ പുറത്തിറങ്ങിയ ഭരതന്റെ ദേവരാഗം. അതിലെ ലക്ഷ്മിയെ പ്രേക്ഷകരാരും അത്ര വേഗം മറക്കില്ല. ശ്രീദേവി ദേവരാഗത്തിൽ എത്തിയതിനു പിന്നിൽ ഒരു കഥയുണ്ട്. അധിരകം സിനിമ ലോക കേട്ടിട്ടില്ലാത്ത ആ കഥ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കെപിഎസി ലളിത ആ കഥ വെളിപ്പെടുത്തിയത്.

     ഭരതന് അമ്മ നൽകി വാക്ക്

    ഭരതന് അമ്മ നൽകി വാക്ക്

    ശ്രീദേവി തമിഴിൽ സൂപ്പർ ഹിറ്റായി തിളങ്ങിയ കലാത്താണ് ദേവരാഗം എന്ന ചിത്രത്തെ കുറിച്ചുള്ള ആലോചന നടക്കുന്നത്. ആ ചിത്രത്തിൽ ലക്ഷ്മിയാകാൻ ശ്രീദേവിയെയാണ് ഭരതൻ കണ്ടെത്തിയത്. തുടർന്ന് അവരുടെ അമ്മയെ പോയി കാണ്ടിരുന്നു. അമ്മയുടെ വാക്കിന്റെ പുറത്താണ് താരം സിനിമയിൽ എത്തിയത്.

    ശ്രീദേവിയും ഭരതനും തമ്മിലുള്ള ബന്ധം

    ശ്രീദേവിയും ഭരതനും തമ്മിലുള്ള ബന്ധം

    ശ്രീദേവിയും ഭരതനും തമ്മിൽ ആർക്കും അറിയാത്ത ഒരു ബന്ധമുണ്ടായിരുന്നു. ഭരതന്റെ ക്യാമറയ്ക്കു മുമ്പിലായിരുന്നു ശ്രീദേവി ആദ്യമായി പോസ് ചെയ്തത്. അതും മൂന്നര വയസുള്ളപ്പോൾ. ഒരു പരസ്യ ചിത്രത്തിനു വേണ്ടിയായിരുന്നുവെന്ന് കെപിഎസി ലളിത പറഞ്ഞു. അന്നത്തെ പരിചയത്തിന്റെ പേരിലാണ് ശ്രീദേവി ദേവരാഗത്തിലെ ലക്ഷ്മിയായത്.

    അമ്മ പറഞ്ഞതിങ്ങനെ

    അമ്മ പറഞ്ഞതിങ്ങനെ

    വർഷങ്ങൾ കഴിഞ്ഞിട്ടും ഭരതനെ ആ അമ്മ മറന്നിട്ടില്ലായിരുന്നു. ദേവരാഗത്തെ കുറിച്ചു പറഞ്ഞപ്പോൾ ആ അമ്മ ഭരതനോട് ഇങ്ങനെ പറഞ്ഞു. എന്റെ മകളെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ കൊണ്ടു വന്ന ആളാണ് നിങ്ങൾ. അതിനാൽ തന്നെ അവൾ എത്ര തിരക്കിലായാലും ആ ചിത്രം ചെയ്യുമെന്ന്.

    അഗ്നി പരീക്ഷണം

    അഗ്നി പരീക്ഷണം

    ദേവരാഗം ചെയ്യുന്ന സമയത്ത് ശ്രീദേവി വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. ആ സമയത്തായിരുന്നു അമ്മയ്ക്ക് ബ്രെയിൻ ടൂമർ വന്നത്. സർജറിയുടെ ഭാഗമായി ചിത്രം നിർത്തിവെച്ച് ശ്രീദേവി അമേരിക്കയിലേയ്ക്ക് പോയിരുന്നു. അമ്മയുടെ ആരോഗ്യ നില അത്രയ്ക്ക് മേശമായിരുന്നു. ഇടയ്ക്ക് വച്ച് ബോധം വന്നപ്പോൾ ആ അമ്മ തന്നെ മകളെ വീണ്ടും ഷൂട്ടിങിനായി തിരിച്ചയക്കുകയും ചെയ്തു. അങ്ങനെ ആ ചിത്രം പൂർത്തികരിക്കുകയും ചെയ്തു.

     മാതൃകയാക്കണം താരത്തെ

    മാതൃകയാക്കണം താരത്തെ

    ശ്രീദേവിയെ എല്ലാവരും മാതൃകയാക്കണം. തകർന്ന് നിൽക്കുന്ന ഘട്ടത്തിൽ പോലും തന്റെ ജോലി വളരെ കൃത്യമായി അവർ ചെയ്തു. തന്റെ ഉള്ളിലെ കത്തുന്ന വേദന അവർ ഒരിക്കപ്പോലും ചിത്രത്തെ ബാധിച്ചിരുന്നില്ല. അത്രയ്ക്ക് പ്രൊഫഷണലാണ് ശ്രീദേവി. അതു പോലെ തന്റെ അമ്മ നൽകിയ വാക്കും അവർ കൃത്യമായി തന്നെ പാലിച്ചു-കെപിഎസ്സി ലളിത പറഞ്ഞു

    എനിക്ക് അമ്മയെ നഷ്ടമായി! കണ്ണീരോടെ ശ്രീദേവിയുടെ മകൾ, പോസ്റ്റ് വൈറൽഎനിക്ക് അമ്മയെ നഷ്ടമായി! കണ്ണീരോടെ ശ്രീദേവിയുടെ മകൾ, പോസ്റ്റ് വൈറൽ

    ലളിത ചേച്ചിക്ക് അറിയാമായിരുന്നു! ജീവിതത്തിൽ മറക്കാൻ കഴിയില്ല, ദേവരാഗം സെറ്റിലുണ്ടായ സംഭവം....ലളിത ചേച്ചിക്ക് അറിയാമായിരുന്നു! ജീവിതത്തിൽ മറക്കാൻ കഴിയില്ല, ദേവരാഗം സെറ്റിലുണ്ടായ സംഭവം....

     അമ്മയുടെ പിറന്നാൾ ദിനത്തിൽ മകളെ മരണം കൊണ്ടു പോയി! ഫെബ്രുവരിയുടെ വേദനയായി താരറാണിമാർ അമ്മയുടെ പിറന്നാൾ ദിനത്തിൽ മകളെ മരണം കൊണ്ടു പോയി! ഫെബ്രുവരിയുടെ വേദനയായി താരറാണിമാർ

    English summary
    Sridevi worked in Devaragam to keep her ailing mother's promise: KPAC Lalitha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X