ശ്രീദേവിയുടെ പ്ലാസ്റ്റിക് സർജറി ട്രെൻഡായി, വാരിയെല്ല് കൊണ്ട് എനിക്കും സർജറി; പക്ഷെ സംഭവിച്ചത്: അനുരാധ

സിനിമാ താരങ്ങളുടെ പ്ലാസ്റ്റിക് സർജറി എപ്പോഴും ചർച്ചയാകാറുണ്ട്. പല താരങ്ങളും സൗന്ദര്യം കൂട്ടാൻ വേണ്ടി കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ട്. അന്തരിച്ച നടി ശ്രീവിദ്യയുടെ കോസ്മെറ്റിക് സർജറികൾ മരണ സമയത്ത് പോലും വലിയ ചർച്ചയായി. സൗന്ദര്യം നിലനിർത്താൻ വേണ്ടി കഠിനമായി പ്രയത്നിച്ചിരുന്ന ശ്രീദേവി ഒന്നിലേറെ പ്ലാസ്റ്റിക് സർജറികൾ ചെയ്തിരുന്നു. നടി മൂക്കിന് വരുത്തിയ മാറ്റമാണ് ആദ്യം വാർത്തയായത്. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നിന്നും മാറി ഹിന്ദി സിനിമകളിലേക്ക് ശ്രദ്ധ തിരിച്ച കാലഘട്ടത്തിലാണ് ശ്രീ​ദേവി പ്ലാസ്റ്റിക് സർജറിയിലൂടെ മൂക്കിന്റെ ആകൃതി മാറ്റിയത്.

അക്കാലത്ത് പല അഭിനേതാക്കളും ഇത് അനുകരിക്കുകയും ചെയ്തു. ഇതേക്കുറിച്ച് നടി അനുരാധ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാനും മൂക്കിന് പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു. പക്ഷെ പരാജയപ്പെട്ടു. ശ്രീദേവി ചെയ്തപ്പോൾ അതൊരു ഫാഷനായിരുന്നു. എന്റെ അമ്മ ഹെയർ ഡ്രസ്സറായിരുന്നു. എന്റെ മകളും ശ്രീദേവിയെ പോലെയിരിക്കണമെന്ന് കരുതിയോ എന്നറിയില്ല. മൂക്കിൽ സർജറിക്ക് വെച്ചത് ശ്രീദേവി ഇംപോർട്ട് ചെയ്യുകയായിരുന്നു. ഇന്ന് അവയെല്ലാം ലഭിക്കും. എന്നാൽ അക്കാലത്ത് ലഭിക്കില്ല. എനിക്ക് എന്റെ റിബ് ബോൺ കട്ട് ചെയത് ഷേവ് ചെയ്ത് വെക്കുകയിരുന്നു. എന്നാൽ ഷെയ്പ്പ് നന്നായിരുന്നില്ല. 15-20 ദിവസം കഴിഞ്ഞ് അത് റിമൂവ് ചെയ്യുകയായിരുന്നെന്നും അനുരാധ പറയുന്നു.

ലെെപോസക്ഷനിലൂടെയും മറ്റും വണ്ണം കുറയ്ക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. ദെെവം കൊ‌ടുത്ത കുടൽ കട്ട് ചെയ്യുന്നതും ശരിയല്ല. വണ്ണം കുറയ്ക്കണമെങ്കിൽ വർക്കൗട്ട് ചെയ്യുക. ആ ഓപ്പറേഷൻ ചെയ്തത് കൊണ്ട് അര ഇഡലി പോലും കഴിക്കാൻ പറ്റാത്തവരെ ഞാൻ കണ്ടിട്ടുണ്ടെന്നും അനുരാധ പറയുന്നു. തമിഴ് മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം.

Sridevi  Anuradha

ശ്രീദേവിയുടെ പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് നടി കുട്ടി പത്മിനി ഒരിക്കൽ സംസാരിച്ചിരുന്നു. പല തവണ ശ്രീദേവി പ്ലാസ്റ്റിക് സർജറി ചെയ്തെന്ന വിവരം നടിയെ അടുത്തറിയുന്ന ഒരാൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് കുട്ടി പത്മിനി പറഞ്ഞത്. ലണ്ടനിൽ ഒരു പ്രമുഖ പ്ലാസ്റ്റിക് സർജനുണ്ടായിരുന്നു. അദ്ദേഹം പിന്നീട് ചെന്നെെയിലും ക്ലിനിക് തുടങ്ങി. ശ്രീദേവി ലണ്ടനിൽ പോയി സർജറി ചെയ്തു. ഭർ‌ത്താവിനോട് പോലും പറയില്ല. ഷോപ്പിംഗിന് പോവുകയാണെന്ന് പറഞ്ഞാണ് ലണ്ട‌നിലേക്ക് പോകുക.

താനെപ്പോഴും ഭം​ഗിയായിരിക്കണമെന്ന് ശ്രീദേവിക്കുണ്ടായിരുന്നു. അവൾക്ക് ഇൻസെക്യൂരിറ്റി കൂടുതലായിരുന്നു. അത്രയും പ്ലാസ്റ്റിക് സർജറികൾ നടി ചെയ്തിട്ടുണ്ടെന്നും കുട്ടി പത്മിനി പറഞ്ഞു. ശ്രീദേവിയുടെ മക്കളായ ജാൻവി കപൂറും ഖുഷി കപൂറും കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ടെന്ന് ആരാധകർ പറയുന്നത്.

Sridevi

കോസ്മെറ്റിക് സർജറികൾ ഇന്ന് സിനിമാ ലോകത്ത് വലിയ ഡിമാന്റുള്ള കാര്യമാണ്. നിരവധി അഭിനോക്കൾ ഇതിന് വിധേയരാകുന്നു. ഒരുകാലത്ത് ബോളിവുഡ് നടിമാരാണ് ഇത്തരം സർജറികളുടെ പേരിൽ ചർച്ചയായിരുന്നത്. എന്നാൽ ഇന്ന് തെന്നിന്ത്യൻ താരങ്ങളും ഈ മാർ​ഗങ്ങൾ സ്വീകരിക്കുന്നു. നടൻമാരും കോസ്മെറ്റിക് സർജറികൾ ചെയ്യുന്നുണ്ട്.

2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു. മരണ വാർത്ത ഇന്ത്യൻ ജനതയെ ഒന്നടങ്കം ഞെ‌ട്ടിച്ചു. ബന്ധുവിന്റെ വിവാഹത്തിനെത്തിയായിരുന്നു താരം. ശ്രീദേവിയുടെ വിയോ​ഗം സിനിമാ ലോകത്ത് ഇന്നും ചർച്ചയാകാറുണ്ട്. നടിയുടെ മക്കളായ ജാൻവി കപൂറും ഖുഷി കപൂറും ഇന്ന് ബോളിവുഡിലെ യുവ നടിമാരാണ്. ശ്രീദേവിയുടെ കടുത്ത ഡയറ്റിം​ഗിനെക്കുറിച്ച് ഭർത്താവ് ബോണി കപൂർ ഒരിക്കൽ സംസാരിച്ചിരുന്നു. ഭക്ഷണം വല്ലാതെ നിയന്ത്രിച്ച ശ്രീദേവി ഉപ്പ് പൂർണമായും ഒഴിവാക്കി. പലപ്പോഴും തലകറങ്ങി വീണിരുന്നെന്നും ബോണി കപൂർ തുറന്ന് പറഞ്ഞു.

More from Filmibeat

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X