മേക്കപ്പ് കൂടുതലാണോ ചേട്ടാ.. വിവാഹദിനത്തില്‍ ശ്രിന്ദയ്ക്ക് ആശംസയുമായി താരങ്ങള്‍! വീഡിയോ വൈറല്‍
സഹനടിയായി സിനിമയിലേക്കെത്തി ശ്രദ്ധേയായ നടിയാണ് ശ്രിന്ദ അര്‍ഹാന്‍. നിലവില്‍ സിനിമകളുടെ തിരക്കില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുന്ന ശ്രിന്ദ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ചിരുന്നു. 1983 എന്ന സിനിമയിലെ മേക്കപ്പ് കൂടുതലാണോ എന്ന ചോദ്യമായിരുന്നു ശ്രിന്ദയെ ശ്രദ്ധേയയാക്കിയത്. കഴിഞ്ഞ ദിവസം ശ്രിന്ദ വീണ്ടും വിവാഹിതയായിരിക്കുകയാണ്.
യുവസംവിധായകന്‍ സിജു എസ് ബാവയാണ് ശ്രിന്ദയുടെ വരന്‍. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. ചലച്ചിത്ര രംഗത്തുള്ള നിരവധിപേര്‍ ശ്രിന്ദയ്ക്കും സിജുവിനും വിവാഹാശംസകളുമായി എത്തിയിരിക്കുകയാണ്. നടിയുടെ വിവാഹചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുകയാണ്.

1983 യിലെ ശ്രിന്ദ അവതരിപ്പിച്ച സുശീലയുടെ മേക്കപ്പ് കൂടുതലാണോ ചേട്ടാ.. എന്ന ഡയലോഗിലൂടെ തന്നെ നടിയെ കളിയാക്കിയും മറ്റുമാണ് ആരാധകരും രംഗത്തെത്തിയത്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ശ്രിന്ദ വിവാഹതിയായിരുന്നു. പത്തൊന്‍പതാം വയസിലായിരുന്നു നടിയുടെ ആദ്യ വിവാഹം. അത്ര സുഖകരമല്ലാതിരുന്ന ബന്ധം നാല് വര്‍ഷത്തിന് ശേഷം വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്ന പേരുള്ളൊരു മകനുമുണ്ട്.


Click it and Unblock the Notifications