ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിവാഹശേഷം നടി ശ്രിന്ദയ്ക്ക് പറയാനുള്ളത് ഇത് മാത്രം!

കഴിഞ്ഞ ദിവസമായിരുന്നു ചലച്ചിത്രനടി ശ്രിന്ദ രണ്ടാമതും വിവാഹിതയായത്. ലളിതമായ ചടങ്ങിലൂടെയായിരുന്നു ശ്രിന്ദയും യുവസംവിധായകനായ സിജു എസ് ബാവയും വിവാഹിതരായത്. വിവാഹചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയ വഴി അതിവേഗം വൈറലാവുകയും ചെയ്തിരുന്നു. ആരാധകരും സിനിമയിലെ സഹപ്രവര്‍ത്തകരുമടക്കം ശ്രിന്ദയ്ക്ക് ആശംസകളുമായി നിരവധി പേരെത്തിയിരുന്നു.

വിവാഹശേഷം ആശംസകള്‍ അറിയച്ചവര്‍ക്ക് നന്ദി പറഞ്ഞ് ശ്രിന്ദ രംഗത്തെത്തിയിരിക്കുകയാണ്. 'സ്‌നേഹവും ആശംസകളും നല്‍കി അനുഗ്രഹിച്ച സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി. എന്റെ ജീവിതത്തിലെ ഏറ്റവും വിശിഷ്ടമായ ഒരു ദിവസം എന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും, ചടങ്ങില്‍ എത്താന്‍ സാധിച്ചില്ലെങ്കിലും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലവാര്‍ക്കും നന്ദി പറയുകയാണ്. എല്ലായിപ്പോഴും സന്തോഷത്തോടെയിരിക്കട്ടെ' എന്നുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പം ശ്രിന്ദ കുറിച്ചിരിക്കുന്ന വാക്കുകള്‍.

srinda

സഹനടിയായി സിനിമയിലേക്കെത്തി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ശ്രിന്ദ അര്‍ഹാന്‍. 1983 യിലെ ശ്രിന്ദ അവതരിപ്പിച്ച സുശീലയുടെ മേക്കപ്പ് കൂടുതലാണോ ചേട്ടാ.. എന്ന ഡയലോഗിലൂടെയായിരുന്നു ശ്രിന്ദ ഹിറ്റായത്. നിലവില്‍ സിനിമകളുടെ തിരക്കില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ് നടി.

ചലച്ചിത്ര രംഗത്തുള്ള നിരവധിപേര്‍ ശ്രിന്ദയ്ക്കും സിജുവിനും വിവാഹാശംസകളുമായി എത്തിയിരുന്നു. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ശ്രിന്ദ വിവാഹതിയായിരുന്നു. പത്തൊന്‍പതാം വയസിലായിരുന്നു നടിയുടെ ആദ്യ വിവാഹം. അത്ര സുഖകരമല്ലാതിരുന്ന ബന്ധം നാല് വര്‍ഷത്തിന് ശേഷം വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്ന പേരുള്ളൊരു മകനുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X