»   » പേളിയെ വിവാഹം ചെയ്യാന്‍ വീട്ടുകാരുടെ അനുമതി ലഭിച്ചതായി ശ്രിനിഷ്! പേര്‍ളിഷ് വിവാഹം ഉടനെന്ന് സൂചന!

പേളിയെ വിവാഹം ചെയ്യാന്‍ വീട്ടുകാരുടെ അനുമതി ലഭിച്ചതായി ശ്രിനിഷ്! പേര്‍ളിഷ് വിവാഹം ഉടനെന്ന് സൂചന!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ചുരുണ്ട മുടിയും നിര്‍ത്താതെയുള്ള സംസാരവും, ഇതാണ് പേളി മാണി എന്ന അവതാരകയുടെ മുഖമുദ്ര. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ പേളി അഭിനയത്തിലും ആലാപനത്തിലുമെല്ലാം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മികച്ച സ്വീകാര്യത നേടി മുന്നേറുന്നതിനിടയിലാണ് താരം ബിഗ് ബോസില്‍ മാറ്റുരയ്ക്കാനെത്തിയതായി അറിഞ്ഞത്. കുട്ടിക്കാലം മുതല്‍ തന്നെ അറിയാവുന്നയാളാണ് ഇത്തരമൊരു പരിപാടിയെക്കുറിച്ച് അറിയിച്ചതും അതിലേക്കായി ക്ഷണിച്ചതും. ജീവിതത്തിലെ പരീക്ഷണമെന്ന നിലയില്‍ ഈ പരീക്ഷണം ഏറ്റെടുക്കാനായിരുന്നു പപ്പ നിര്‍ദേശിച്ചതും അങ്ങനെയാണ് താന്‍ ബിഗ് ബോസിലേക്ക് എത്തിയതെന്നും പേളി പറഞ്ഞിരുന്നു. പേളിയുടെ കടന്നുവരവ് ഇങ്ങനെയായിരുന്നുവെങ്കില്‍ ശ്രീനിയുടെ വരവ് മറ്റൊരു രീതിയിലായിരുന്നു. മഴവില്‍ മനോരമയിലെ അമ്മുവിന്റെ അമ്മയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ശ്രിനിഷ് അരവിന്ദ് ബിഗ് ബോസിലേക്കെത്തിയത്.

  ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു അത്! വിവാഹ മോചനത്തെക്കുറിച്ച് മഞ്ജരി പറഞ്ഞത്?

  വ്യത്യസ്ത സ്വഭാവക്കാരായ 16 പേര്‍ക്കൊപ്പം താമസിക്കുകയെന്നതും പുറം ലോകവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയെന്നതും അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. എന്നിട്ടും ഇവരതിനെ അതിജീവിച്ചിരുന്നു. രസകരമായ ടാസ്‌ക്കുകളായിരുന്നു വിരസത മാറ്റിയതെന്ന് എല്ലാവരും പറഞ്ഞിരുന്നു. സര്‍പ്രൈസുകളും ട്വിസ്റ്റും നല്‍കി ബിഗ് ബോസ് ഇടയ്ക്ക് മത്സരാര്‍ത്ഥികളെ ഞെട്ടിക്കാറുണ്ട്. തുടക്കത്തില്‍ തന്നെ മത്സരത്തില്‍ നിന്നും പുറത്ത് പോവണമെന്നാവശ്യപ്പെട്ടയാളാണ് പേളി മാണി. പൊതുവെ ലോലയായ താന്‍ സ്‌ക്രീനിലെ നിലനില്‍പ്പിനായി ധൈര്യം അഭിനയിക്കുകയായിരുന്നുവെന്ന് താരം സമ്മതിച്ചിരുന്നു. പുറത്തേക്ക് പോവാനൊരുങ്ങിയ പേളിക്ക് ശക്തമായ പിന്തുണ നല്‍കി മത്സരത്തില്‍ തുടരാന്‍ പ്രേരിപ്പിച്ചത് ശ്രീനിയായിരുന്നു. തുടക്കത്തിലെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു പിന്നീട്. ഇവരുടെ പ്രണയത്തെക്കുറിച്ച് നിരവധി വിമര്‍ശനവും വിവാദവും ഉയര്‍ന്നുവന്നിരുന്നു. പേര്‍ളിഷ് പ്രണയത്തിലെ ലേറ്റസ്റ്റ് വിശേഷമറിയാം.

  ദിലീപിനെച്ചൊല്ലിയുള്ള പോര് മുറുകുന്നു! AMMA യുടെ ഇരട്ടത്താപ്പിനെതിരെ ഡബ്ലുസിസി! തിലകന്‍റെ കാര്യവും?

  പേളിയെ കാണാന്‍ ശ്രീനിയെത്തി

  ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം താരങ്ങള്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. പേളിയെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ് ശ്രീനിയും വീട്ടിലെത്തിയതിന് ശേഷമുള്ള അവസ്ഥയെക്കുറിച്ച് പേളിയും തുറന്നുപറഞ്ഞിരുന്നു. ഇടയ്ക്ക് പേലഇയെ കാണാനായി ഷിയാസ് എത്തിയിരുന്നു. ശ്രീനിയെയാണ് ഇപ്പോള്‍ തനിക്ക് മിസ്സ് ചെയ്യുന്നതെന്ന് അപ്പോള്‍ പേളി പറഞ്ഞിരുന്നു. വീട്ടിലെത്തിയതിന് ശേഷം ഫോണിലൂടെ ബന്ധപ്പെടുന്നുണ്ടെങ്കിലും നേരില്‍ക്കണ്ടിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പേളിയെക്കാണാനായി ശ്രീനിയെത്തിയത്. കൊച്ചിയിലെത്തിയ താരങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്.

  പെട്ടെന്ന് മടങ്ങിയതിന് പിന്നിലെ കാരണം?

  പേര്‍ളിഷ് ആര്‍മി നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇവരെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ഇരുവര്‍ക്കും ലഭിച്ചത്. ടാസ്‌ക്കുകളിലെ പ്രകടനത്തിന് പുറമെ പ്രേക്ഷകരുടെ വോട്ടും കൂടി പരിഗണിച്ചതിന് ശേഷമാണ് മത്സരത്തില്‍ തുടരുന്നത് തീരുമാനിച്ചിരുന്നത്. നിരവധി തവണ എലിമിനേഷന്‍ നോമിനേഷനില്‍ പെട്ടിരുന്നുവെങ്കിലും പുറത്താവാതെ ഫിനാലെ വരെ പേളിയെത്തിയത് പ്രേക്ഷകപിന്തുണയിലൂടെയാണ്. ബിഗ് ബോസ് ടൈറ്റില്‍ ഗാനത്തിന്റെ അകമ്പടിയോടെയാണ് ഇവരെ വേദിയിലേക്കാനയിച്ചത്. കൊച്ചിയില്‍ റെഡ് അലേര്‍ട്ടുള്ളതിനാല്‍ ശ്രീനി പെട്ടെന്ന് മടങ്ങുകയായിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ പേര്‍ളിഷ് ആര്‍മിയാണ് ഇതേക്കുറിച്ച് അറിയിച്ചത്.

  വിവാഹത്തിന് സമ്മതിച്ചു

  തങ്ങളുടെ വിവാഹത്തിനായി ഇരുവീട്ടുകാരും സമ്മതിച്ചുവെന്നും വിവാഹത്തീയതി നിശ്ചയിക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ശ്രീനി പറഞ്ഞിരുന്നു. അടുത്ത് തന്നെ ഇവരുടെ വിവാഹ നിശ്ചയമുണ്ടാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മമ്മി വിവാഹത്തിന് സമ്മതിച്ചുവെന്ന് പേളി വ്യക്തമാക്കിയിരുന്നു. പേളിയുടെ തീരുമാനം അതാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് അന്ന് തന്നെ പോള്‍ വ്യക്തമാക്കിയിരുന്നു. പപ്പയ്ക്ക് പിന്നാലെ മമ്മിയും സമ്മതിച്ചതോടെയാണ് പേളിയുടെ ആശങ്ക ഒഴിഞ്ഞത്. ശ്രീനിയുടെ വീട്ടില്‍ നിന്നും അനുകൂല തീരുമാനമാണ് ലഭിച്ചത്.

  പ്രണയത്തിലേക്ക് വഴി മാറിയത്

  നൂറ് ദിവസത്തില്‍ 24 മണിക്കൂറും താന്‍ പേളിയോടൊപ്പമായിരുന്നു. എപ്പോഴും പേളിയെക്കുറിച്ചാണ് താന്‍ ചിന്തിച്ചിരുന്നത്. പരിപാടിയിലെത്തിയപ്പോള്‍ ഒരിക്കല്‍പ്പോലും പുറത്തേക്ക് പോവണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നില്ലെന്ന് ശ്രീനി പറഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടിലെ ഏറ്റവും സന്തോഷമുള്ള മത്സരാര്‍ത്ഥികളിലൊരാളായിരുന്നു താനെന്നും താരം പറഞ്ഞിരുന്നു. തുടക്കത്തില്‍ തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയ തങ്ങളുടെ ബന്ധം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്ന് താരം പറയുന്നു. എപ്പോഴാണ് പ്രണയം തുടങ്ങിയതെന്ന് ചോദിച്ചാല്‍ കൃത്യമായ മറുപടിയില്ലെന്നും താരം പറയുന്നു.

  സന്തോഷത്തോടെ ആരാധകര്‍

  ഗെയിം പ്ലാനിന്റെ ഭാഗമായാണ് പേളി ശ്രീനിയെ പ്രണയത്തിക്കുന്നതെന്നായിരുന്നു മത്സരാര്‍ത്ഥികളും സോഷ്യല്‍ മീഡിയയും പറഞ്ഞത്. എന്നാല്‍ ജീവിതം വെച്ചുള്ള ഗെയിമിനോട് തനിക്ക് താല്‍പര്യമില്ലെന്ന് അന്നേ ശ്രീനി വ്യക്തമാക്കിയിരുന്നു. ഇവരുടെ പ്രണയം ആത്മാര്‍ത്ഥമാണെന്നും വിവാഹത്തില്‍ എത്തുമെന്നും അന്ന് തന്നെ ഷിയാസ് പറഞ്ഞിരുന്നു. പേളി തന്റെ സഹോദരിയാണെന്നും ശ്രീനി തന്റെ അടുത്ത സുഹൃത്താണെന്നും താരം പറഞ്ഞിരുന്നു. ശക്തമായ പിന്തുണയായിരുന്നു ഷിയാസ് ഇവര്‍ക്ക് നല്‍കിയത്. പേര്‍ളിഷ് വിവാഹം ആഘോഷമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞെന്നാണ് ഫാന്‍സ് പ്രവര്‍ത്തകര്‍ പറയുന്നത്.

  ആഘോഷമാക്കാനായി ബിഗ് ബോസ് അംഗങ്ങളും

  പേളിക്ക് ഒരിക്കല്‍പ്പോലും വോട്ട് ചെയ്യാത്തവര്‍ പോലും താരത്തിന്റെ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പിന്തുണയുമായെത്തിയിരുന്നു. ശ്രീനിക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ വീഡിയോ രൂപത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ആത്മാര്‍ത്ഥമായിരുന്നു ഇവരുടെ പ്രണയമെന്ന് മനസ്സിലായതോടെ സഹമത്സരാര്‍ത്ഥികളും പിന്തുണയും ആശംസകളും അറിയിച്ചിരുന്നു.

  English summary
  Srinish talking about Pearle Maaney

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more