For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയാണോ ഇത് ചെയ്യുന്നതെന്ന് അത്ഭുതപ്പെട്ടു! ബിഗ് ബോസിലെപ്പോലെയാണ് ഇപ്പോഴും ജീവിതമെന്ന് ശ്രിനിഷ്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ശ്രിനിഷ് അരവിന്ദ്. നേരത്തെ തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും സീരിയലില്‍ അഭിനയിച്ചതോടെയാണ് താരത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പ്രണയത്തിലൂടെയായിരുന്നു ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സീരിയല്‍ കൂടിയായിരുന്നു ഇത്. ഇതിന് പിന്നാലെയായാണ് താരത്തിനെത്തേടി മറ്റ് അവസരങ്ങളെത്തിയത്. മഴവില്‍ മനോരമയിലെ അമ്മുവിന്റെ അമ്മയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ബിഗ് ബോസിലേക്ക് എത്തിയത്.

  പാലക്കാടാണ് കുടുംബ വീടെങ്കിലും വര്‍ഷങ്ങളായി ചെന്നൈയിലാണ് ശ്രിനിഷിന്റെ കുടുംബം താമസിക്കുന്നത്. മലയാളം കൃത്യമായി മനസ്സിലാകാറുണ്ടെങ്കിലും സംസാരിക്കുന്ന കാര്യത്തില്‍ പിന്നാക്കമാണ് താനെന്ന് താരം പറഞ്ഞിരുന്നു. സീരിയലില്‍ അഭിനയിച്ച് വരുമ്പോള്‍ത്തന്നെ ശക്തമായ പിന്തുണയായിരുന്നു ശ്രീനിക്ക് ലഭിച്ചത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോള്‍ ആ പിന്തുണ പ്രകടമായിരുന്നു. പേളി മാണിയുമായുള്ള സൗഹൃദവും പ്രണയവുമൊക്കെ തുടങ്ങിയത് ബിഗ് ബോസില്‍ വെച്ചായിരുന്നു. വിവാഹത്തിന് ശേഷവും ബിഗ് ബോസിലെപ്പോലെയാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് താരം പറയുന്നു. റെയിന്‍ബോ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ഒറ്റപ്പാലത്താണ് ജനിച്ചതെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം ചെന്നൈയിലാണ്. ബാലു മഹേന്ദ്രയുടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷമായാണ് അഭിനയം തുടങ്ങിയത്. തമിഴില്‍ കുറച്ച് സിനിമകളും ചെയ്തിരുന്നു. ആദ്യ സീരിയലായിരുന്നു പ്രണയം. പതിവില്‍ നിന്നും വ്യത്യസ്തമായി മെയില്‍ ഓറിയന്റഡ് സീരിയലായിരുന്നു അത്. അന്നേ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. ഇപ്പോഴും ആ പിന്തുണയുണ്ട്. ഇന്നും തന്നെക്കണ്ടാല്‍ ശരണെന്നും ശരണ്‍ ജി മേനോനെന്നും വിളിക്കുന്നവരുണ്ട്. കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയത് ആ സീരിയലാണ്. ബിഗ് ബോസിലേക്കെത്തിയതിന് പിന്നിലെ കാരണവും അതാണ്.

  തമ്പാനൂരിലേക്ക് ആദ്യമായി വന്നത് പ്രണയത്തിന്റെ ഓഡിഷന് വേണ്ടിയായിരുന്നു. അന്ന് താന്‍ വന്നതും തിരിച്ചുപോന്നതുമൊന്നും ആരുമറിഞ്ഞിരുന്നില്ല. സീരിയല്‍ ടെലികാസ്റ്റ് ചെയ്തതിന് ശേഷമുള്ള വരവില്‍ അതായിരുന്നില്ല അവസ്ഥ. റെയില്‍വേ സ്‌റ്റേഷനില്‍ തന്നെക്കണ്ടപ്പോള്‍ കുറേ പേര്‍ അടുത്തുവന്ന് സംസാരിക്കുകയും ഫോട്ടോയെടുക്കുകയുമൊക്കെ ചെയ്തിരുന്നു. ഫാന്‍സിന്‍രെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞറിയിക്കാനാനില്ല. വീട്ടിലെ ഒരംഗത്തെപ്പോലെയാണ് പലരും തന്നെ കാണുന്നത്. അതില്‍ ഒരുപാട് സന്തോഷമുണ്ട്.

  ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു പേളിയും ശ്രീനിയും പ്രണയത്തിലായത്. മുന്‍പ് സിംഗിളായിരുന്നു ബിഗ് ബോസിലെത്തിയതിന് ശേഷമാണ് വിവാഹം നടന്നത്. എന്റെ ഭാര്യയായത് കൊണ്ട് പറയുകയല്ല, സെലക്ഷന്‍ ബെസ്റ്റായിരുന്നു. അതില്‍ ഒന്നും മൈനസ് തോന്നിയിട്ടില്ല. പേളി യോ യോ ആണെന്നാണ് കണ്ടാല്‍ എല്ലാവര്‍ക്കും തോന്നുക. കുക്കിംഗ് ഒക്കെ ചെയ്യുമോയെന്ന് പലരും ചോദിച്ചിരുന്നു. വീട്ടില്‍ത്തന്നെ ഭക്ഷണമുണ്ടാക്കാറാണ് പതിവ്. കുക്കിംഗും മറ്റ് ജോലികളുമെല്ലാം ചെയ്യും.

  പേളി ചെയ്യുന്നതൊക്കെ കണ്ട് താന്‍ ഞെട്ടിയിരുന്നു. ഇതൊക്കെ എവിടെയായിരുന്നു പേളി എന്നായിരുന്നു ഞാന്‍ ചോദിച്ചത്. ഇത് ഞാന്‍ മമ്മിയുടെ അടുത്ത് നിന്ന് പഠിച്ചതാണെന്നായിരുന്നു മറുപടി. എല്ലാത്തിലുമൊരു ക്രിയേറ്റീവ് മൈന്‍ഡാണ് പേളിക്ക്. എല്ലാം വ്യത്യസ്തമായി ചെയ്യണം. വീട്ടില്‍ വെറുതെയിരിക്കില്ല. ഇപ്പോള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുടങ്ങിയിരിക്കുകയാണ്. സാരിയാണ് ഇപ്പോള്‍ ലഭ്യമാവുന്നത്.

  ബിഗ് ബോസില്‍ നിന്ന് കപ്പല്ല തനിക്ക് കിട്ടിയത് പേളിയെയാണ്. നല്ലൊരു പാര്‍ട്‌നറിനെയാണ് തനിക്ക് കിട്ടിയത്. തോറ്റെന്ന് തോന്നലൊന്നുമില്ല. 100 ദിവസം നില്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സാധിച്ചിരുന്നു. ഞാനാണ് ബിഗ് ബോസ് വിന്നറാണെന്നാണ് ഞാന്‍ കരുതുന്നത്. വലിയ അവാര്‍ഡ് കിട്ടിയതായാണ് വിശ്വസിക്കുന്നത്. അങ്ങനെയുളള സ്ഥലത്ത് നിന്ന് ഏറ്റവും മികച്ച ക്യാരക്ടറിനെയാണ് തനിക്ക് കിട്ടിയത്. നല്ലൊരു ഫ്രണ്ട്ഷിപ്പിലാണ്. ഇപ്പോഴും അതുണ്ട്. ബിഗ് ബോസിലെപ്പോലെയാണ് ഇപ്പോഴും ജീവിക്കുന്നത്.

  യാത്രകളോട് പൊതുവെ അത്ര താല്‍പര്യമില്ല. പേളിക്ക് നല്ല താല്‍പര്യമാണ്. കല്യാണം കഴിഞ്ഞതിന് പിന്നാലെയായാണ് ഹിമാലയത്തിലേക്ക് പോയത്. എല്ലാവരേയും പോലെ സിനിമയില്‍ അഭിനയിക്കാനാഗ്രഹമുണ്ടെന്ന് ശ്രീനിയും പറയുന്നു. എന്നാല്‍ അത് കിട്ടിയില്ലെന്ന് വെച്ച് വേറൊന്നും ചെയ്യാതിരിക്കരുത്. സത്യ എന്ന പെണ്‍കുട്ടിയിലൂടെ താരം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ് താരം. സീരിയലിന്റെ പ്രമോ വീഡിയോ ശ്രദ്ധേയമായിരുന്നു.

  English summary
  Srinish Aravind about his life after marriage.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X