For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി മാണിയുടെ സര്‍പ്രൈസിനെക്കുറിച്ച് ശ്രീനി! പൊണ്ടാട്ടി ഞെട്ടിച്ചുവെന്ന് താരം! ചിത്രങ്ങള്‍ വൈറല്‍!

  |

  ജീവിത പങ്കാളിയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെ സര്‍പ്രൈസ് ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ വിരളമാണ്. സ്‌പെഷല്‍ ദിനങ്ങളിലും അല്ലാതെയുമൊക്കെയായി സര്‍പ്രൈസുകള്‍ ലഭിക്കാറുമുണ്ട്. അടുത്തിടെ വിവാഹിതരായവരാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. മലയാളം ബിഗ് ബോസ് തുടങ്ങിയതോടെയാണ് ഇവര്‍ ഇരുവരും ടെലിവിഷന്‍ ക്ഷ്രേകര്‍ക്ക് സുപരിചിതരായി മാറിയത്. ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. പ്രണയത്തിലൂടെ പ്രണയനായകനായി എത്തിയ ശ്രീനിയെ കൂടുതല്‍ ആളുകള്‍ അറിഞ്ഞ് തുടങ്ങിയതും ഇതിന് പിന്നാലെയായാണ്. അമ്മുവിന്റെ അമ്മ എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ശ്രീനി ബിഗ് ബോസിലേക്ക് എത്തിയത്.

  പേളി മാണിക്ക് ഇങ്ങനെയൊരു ഭൂതകാലമുണ്ടായിരുന്നോ? ആര്യ പങ്കുവെച്ച ചിത്രം കണ്ട് അമ്പരന്ന് ശ്രീനിയും!

  ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമുള്ള ഇവരുടെ പ്രകടനത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തമിഴ് ബിഗ് ബോസിനെ പിന്തുടര്‍ന്ന് പ്രണയ ട്രാക്കുമായി മുന്നേറിയ പേളിയെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തിയത്. പരിപാടിയിലെ നിലനില്‍പ്പിന് വേണ്ടിയല്ല ആ ബന്ധമെന്ന് തെളിയിക്കുകയായിരുന്നു പേളി മാണി. ബിഗ് ബോസ് അവസാനിച്ചതിന് ശേഷം ഇരുവീട്ടുകാരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു ഇവരുടെ വിവാഹം. പേളിഷ് വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് ഇരുവരും ജോലിയിലേക്ക് മടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. അതിനിടയിലാണ് ചുരുളമ്മയുടെ സര്‍പ്രൈസിനെക്കുറിച്ച് വ്യക്തമാക്കി ശ്രീനി എത്തിയത്.

  മമ്മൂട്ടിയാണെന്ന് കേട്ടതും അസ്സലാണെന്ന് പറഞ്ഞു! സുലുവും ചാലുവുമായും അടുത്ത ബന്ധമുണ്ടെന്നും സീമ!

  ചുരുണ്ട മുടിയിഴകളാണ് പേളിയുടെ പ്രധാന പ്രത്യേകത. ഇടയ്ക്കിടയ്ക്ക് മുടിയില്‍ പരീക്ഷണങ്ങള്‍ നടത്തിയും പേളി എത്താറുണ്ട്. അവതാരകയായി എത്തുമ്പോളും പരീക്ഷണം നടത്താറുണ്ടായിരുന്നു. സെലിബ്രിറ്റികളും ആരരാധകരുമൊക്കെ ഇതുമായി ബന്ധപ്പെട്ട താരത്തെ കളിയാക്കാറുമുണ്ടായിരുന്നു. ചുരുളമ്മ, ക്യൂട്ട് പൊണ്ടാട്ടി തുടങ്ങിയ വിശേഷണങ്ങളാണ് ശ്രീനി പേളിക്ക് നല്‍കിയിട്ടുള്ളത്. ചുരുളമ്മയുടെ സര്‍പ്രൈസിനെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലൂമായി പോസ്റ്റ് ചെയ്ത സ്റ്റാറ്റ്‌സ് ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പുതിയ വാച്ചും പേഴ്‌സുമൊക്കെയായിരുന്നു പേളി പ്രിയതമനായി നല്‍കിയിട്ടുള്ളത്.

  പേളിക്കൊപ്പമുള്ള ഷൂട്ടിംഗിന്റെ ചിത്രങ്ങളും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. അടുത്ത സര്‍പ്രൈസ് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ഷൂട്ടിംഗിനിടയില്‍ മേക്കപ്പ് നടത്തുന്ന പേളിയേയും ചിത്രങ്ങളില്‍ കാണാം. അടുത്ത പുറത്തുവന്ന വീഡിയോ ഗാനം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഗാനത്തെ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി അറിയിച്ച് ഇരുവരും എത്തിയിരുന്നു. അടുത്ത ഗാനമാണോ അണിയറയില്‍ ഒരുങ്ങുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

  ബോളിവുഡ് അരങ്ങേറ്റത്തിന്റെ സന്തോഷത്തിലാണ് പേളി മാണി. അഭിഷേക് ബച്ചന്റെ നായികയായാണ് പേളി തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് വാചാലയായി താരമെത്തിയിരുന്നു. അവതരണം മാത്രമല്ല അഭിനയവും ആലാപനവുമൊക്കെ തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കുള്ള അരങ്ങേറ്റത്തിന് ഗംബീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നതും. ഭാര്യയുടെ നേട്ടത്തില്‍ അതീവ സന്തുഷ്ടനാണ് താനെന് ശ്രീനിയും പറഞ്ഞിരുന്നു.

  സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ശ്രിനിഷ് അരവിന്ദ്. വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്ത പരമ്പരകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു താരത്തിന് ലഭിച്ചത്. ഇടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പുതിയ സീരിയലിലാണ് ശ്രീനി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് താരം ഇപ്പോള്‍. ബോളിവുഡ് ചിത്രവുമായി ബന്ധപ്പെട്ട് മുംബൈയിലായിരുന്നു പേളി.

  പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. നിമിഷനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ശ്രീനിയെ മിസ്സ് ചെയ്യുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു നേരത്തെ പേളിയെത്തിയത്. ആര്യ പങ്കുവെച്ച സ്‌കൂള്‍ ചിത്രത്തില്‍ പേളിയെ കണ്ടതിന്റെ അത്ഭുതവും ശ്രീനി പങ്കുവെച്ചിരുന്നു. ആഹ് പേളിയല്ല, ശ്രീനിയുടെ പേളിയെന്നായിരുന്നു ആര്യയുടെ കമന്റ്.

  English summary
  Srinish Aravind About Pearle Maaney's surprise. Read In Malayalm
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X