വിവാഹശേഷം പ്രണയിച്ചൂടേ..? പേര്‍ളിയുടെ സ്‌നേഹചുംബനം വാങ്ങി ശ്രീനിഷ് പറയുന്നു ഇത് ആനിവേഴ്‌സറിയാണെന്ന്!

ഈ വര്‍ഷം മലയാളക്കര ഏറ്റവുമധികം ആഘോഷിച്ച വിവാഹം ടെലിവിഷന്‍ അവതാരകയും നടിയുമായ പേര്‍ളി മാണിയുടെയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദിന്റേതുമായിരുന്നു. ബിഗ് ബോസ് മലയാളത്തിലൂടെ പ്രണയത്തിലായ ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. വിവാഹശേഷം ശ്രീനിഷിന്റെ കുടുംബത്തിലേക്ക് എത്തിയ പേര്‍ളിയുടെ രസകരമായ വീഡിയോസ് താരങ്ങള്‍ തന്നെ പുറത്ത് വിട്ടിരുന്നു.

വിവാഹത്തിന് മുന്‍പേയുള്ള ആഘോഷങ്ങളുടെയും വിവാഹത്തിന്റെയുമടക്കം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. പ്രതീക്ഷിച്ചിരുന്നത് പോലെ സന്തോഷകരമായ ജീവിതത്തിലൂടെയാണ് പേര്‍ളിയും ശ്രീനിഷ് അരവിന്ദും മുന്നോട്ട് പോവുന്നത്. വിവാഹശേഷം സോഷ്യല്‍ മീഡിയ പേജിലൂടെ പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഇക്കാര്യം ഇരുവരും വ്യക്തമാക്കിയിരിക്കുകയാണ്.

പേര്‍ളിയുടെ പുതിയ ജീവിതം

ശ്രീനിഷ് അരവിന്ദുമായി വിവാഹം കഴിഞ്ഞതോടെ പുതിയ ജീവിതത്തിന്റെ സന്തോഷത്തിലാണ് പേര്‍ളി മാണി. മേയ് ആദ്യ ആഴ്ചകളില്‍ നടന്ന വിവാഹത്തിന് ശേഷം ഇരുവരും ഹണിമൂണ്‍ ആഘോഷത്തിലാണ്. വിവാഹ ചിത്രങ്ങള്‍ വൈറലായത് പോലെ വിവാഹത്തിന് ശേഷമുള്ള താരജോഡികളുടെ ചിത്രങ്ങളും തരംഗമായിരിക്കുകയാണ്. പൊണ്ടാട്ടിയെ ചേര്‍ത്ത് നിര്‍ത്തി ഞങ്ങളുടെ ഒന്‍പത് മാസത്തെ ആനിവേഴ്‌സറിയാണെന്ന് പറഞ്ഞിരിക്കുകയാണ് ശ്രീനിഷ്. ഇരുവരും ബിഗ് ബോസില്‍ നിന്നും പ്രണയത്തിലായ ദിവസത്തെ കുറിച്ചാണ് ശ്രീനിഷ് സൂചിപ്പിച്ചിരിക്കുന്നത്.

സ്‌നേഹ ചുംബനം

വിവാഹദിനത്തില്‍ എടുത്ത ഒരു ചിത്രമാണ് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. ശ്രീനിഷിന്റെ കവിളില്‍ സ്‌നേഹ ചുംബനം നല്‍കുന്ന പേര്‍ളിയാണ് ചിത്രത്തിലുള്ളത്. അതേ സമയം ബീച്ചില്‍ നിന്നും മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ചിത്രമാണ് പേര്‍ളി പുറത്ത് വിട്ടിരിക്കുന്നത്. മുത്തുകള്‍ വാരിയെടുക്കുന്നത് കടലില്‍ നിന്നാണ്. എന്ത് കൊണ്ടെന്നാല്‍ പേര്‍ളിഷ് കണ്ടെത്തിയതും അതുപോലൊരു കടലിലാണെന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി പേര്‍ളി പറഞ്ഞിരിക്കുന്നത്. പ്രണയതുരമായിരിക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ക്ക് വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കുന്നത്.

 രണ്ട് തവണ വിവാഹം

രണ്ട് തവണ വിവാഹം

രണ്ട് മതാചാരപ്രകാരമായിരുന്നു പേര്‍ളിയും ശ്രീനിഷും വിവാഹിതരായത്. പേര്‍ളിയുടെ വിശ്വാസ പ്രകാരം മേയ് അഞ്ചിന് ക്രിസ്ത്യന്‍ ആചാരത്തിലുള്ള വിവാഹം നടന്നു. വിവാഹത്തിന് പിന്നാലെ നെടുമ്പാശ്ശേരി സിയാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സത്കാരം നടത്തിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി, സിദ്ദിഖ്, ടൊവിനോ തോമസ് തുടങ്ങി മലയാള സിനിമാ ലോകം ഒന്നടങ്കമായിരുന്നു പേര്‍ളിയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. മേയ് എട്ടിനാണ് ശ്രീനിഷിന്റെ പാലക്കാട്ടെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടന്നത്. വിവാഹശേഷം രണ്ട് താലിയും കഴുത്തില്‍ അണിഞ്ഞ് പേര്‍ളിയും മാതൃകയായി.

 സന്തോഷ ജീവിതം

സന്തോഷ ജീവിതം

ഡി ഫോര്‍ ഡാന്‍സിലൂടെ അവതാരകയായിട്ടെത്തിയാണ് പേര്‍ളി മാണി ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളാണ് ശ്രീനിഷിനെ പ്രശസ്തിയിലെത്തിച്ചത്. എന്നാല്‍ ഇരുവരുവര്‍ക്കും ആരാധകര്‍ കൂടിയത് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥികളായി എത്തിയതോടെയാണ്. നൂറ് ദിവസങ്ങളിലായി നടന്ന റിയാലിറ്റി ഷോ യ്ക്കിടെയാണ് ശ്രീനിഷ് അരവിന്ദുമായി പേര്‍ളി പ്രണയത്തിലാവുന്നത്. ഇതെല്ലാം മത്സരം ജയിക്കാനുള്ള അടവുകളാണെന്നും പേര്‍ളി ഒരു തേപ്പുക്കാരി ആണെന്നുമടക്കം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ വിവാഹത്തിലൂടെ തന്റെ സ്‌നേഹം എത്രത്തോളം സത്യമായിരുന്നെന്ന് പേര്‍ളി തെളിയിച്ചിരിക്കുകയാണ്.

 പേര്‍ളിഷ് ആരാധകര്‍

പേര്‍ളിഷ് ആരാധകര്‍

ബിഗ് ബോസിലെ മത്സരം കടുത്ത് വന്നപ്പോഴാണ് പേര്‍ളിഷ് എന്ന പേരില്‍ ഇരുവര്‍ക്കും ആരാധകരുടെ എണ്ണം കൂടിയത്. പേര്‍ളി ആര്‍മി എന്ന പേരിലും ശ്രീനിഷ് ആര്‍മി എന്ന പേരിലുമായി നിരവധി ഫാന്‍സ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കപ്പെട്ടു. പേര്‍ളിയുടെയും ശ്രീനിഷിന്റെയും പേരുകള്‍ ചേര്‍ത്ത് ആരാധകരുടെ ഇടയില്‍ നിന്നുമാണ് പേര്‍ളിഷ് എന്ന പേര് രൂപം കൊള്ളുന്നത്. മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ആരാധകരുടെ നേതൃത്വത്തില്‍ പല പരിപാടികളും സംഘടിപ്പിച്ചിരുന്നു. പ്രിയ താരങ്ങളുടെ വിവാഹത്തിനും ആരാധകരുടെ വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X