പേളി മാണിയെ വിവാഹം ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി ശ്രിനിഷ്! ആനിവേഴ്‌സറി ആഘോഷം വീണ്ടും!

പേളി മാണിക്കും ശ്രിനിഷ് അരവിന്ദിനും ആഘോഷിക്കാനുള്ള ദിവസമാണ് മെയ് 8. ഹിന്ദു രീതിയിലുള്ള വിവാഹം നടത്തിയിട്ട് ഒരു വര്‍ഷമായിരിക്കുകയാണ് വെള്ളിയാഴ്ച. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം നിറഞ്ഞുനില്‍ക്കുകയാണ് ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും. ബിഗ് ബോസിലെത്തിയതിന് ശേഷമായാണ് ഇരുവരും പ്രണയത്തിലായത്. പേളിയും ശ്രിനിഷും ചേര്‍ന്ന് പേളിഷായതും ഇതിന് ശേഷമായിരുന്നു. പേളിഷ് ദമ്പതികള്‍ ജീവിതത്തിലും ഒരുമിക്കുമോയെന്ന തരത്തിലായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍. വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി ജീവിതത്തില്‍ ഒരുമിക്കുകയായിരുന്നു ഇരുവരും. ഇവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായിരിക്കുകയാണ് ഇപ്പോള്‍.

ബിഗ് ബോസിന് ശേഷവും ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വ്യക്തി ജീവിതത്തിലേയും കരിയറിലേയുമെല്ലാം വിശേഷങ്ങള്‍ പങ്കുവെച്ച് ഇവരെത്താറുണ്ട്. ബോളിവുഡ് സിനിമയിലേക്ക് അവസരം ലഭിച്ചതും സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതിനെക്കുറിച്ചുമെല്ലാം പേളി പറഞ്ഞിരുന്നു. ശ്രിനിഷാവട്ടെ സത്യ എന്ന പെണ്‍കുട്ടിയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. മികച്ച സ്വീകാര്യതയാണ് ഈ പരമ്പരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഹിന്ദു ആചാരപ്രകാരമായുള്ള വിവാഹത്തിന്റെ ഒന്നാം വാര്‍ഷികമാണ് മെയ് എട്ടിന്.

പേളിഷ് വിവാഹത്തിന് ഒരുവയസ്സ്

പേളിഷ് വിവാഹത്തിന് ഒരുവയസ്സ്

പേളി മാണിയുടേയും ശ്രിനിഷിന്റേയും വിവാഹം ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. സാരിയിലെ ചിത്രങ്ങളെക്കുറിച്ചും അതിഥികളുടെ വരവുമെല്ലാം ആരാധകരും കണ്ടിരുന്നു. കൊച്ചിയിലെ ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെയായാണ് ശ്രിനിഷിന്റെ നാടായ പാലക്കാട് വെച്ച് ഹിന്ദു ശൈലിയില്‍ വിവാഹം നടത്തിയത്. പട്ടുസാരിയും മുല്ലപ്പുവുമൊക്കെയായി കേരളത്തനിമയുള്ള വധുവായി പേളിയെത്തിയപ്പോള്‍ കസവ് മുണ്ടണിഞ്ഞായിരുന്നു ശ്രിനിഷ് എത്തിയത്. വിവാഹത്തിന് ശേഷം ശ്രിനിഷിന്റെ വീട്ടിലേക്ക് നിലവിളക്കുമായി പ്രവേശിച്ചതും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം ആരാധകരും അറിഞ്ഞിരുന്നു.

രണ്ട് ആനിവേഴ്‌സറി

രണ്ട് ആനിവേഴ്‌സറി

ഒരു വര്‍ഷം രണ്ട് ആനിവേഴ്‌സറി ആഘോഷിക്കാനുള്ള ഭാഗ്യം അപൂര്‍വ്വം പേര്‍ക്കേ ലഭിക്കാറുള്ളൂ. പേളിഷ് ദമ്പതികള്‍ക്ക് ആ ഭാഗ്യമുണ്ട്. ക്രിസ്ത്രീയ ആചാരപ്രകാരമായും പിന്നീട് ഹിന്ദു രീതിയിലുമായാണ് പേളിയും ശ്രിനിഷും വിവാഹിതരായത്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു. പ്രണയത്തെക്കുറിച്ച് അറിയുമ്പോള്‍ വീട്ടുകാരുടെ പ്രതികരണം ങ്ങെനെയായിരിക്കുമെന്ന ആശങ്കയിലായിരുന്നു ഇരുവരും. മക്കളുടെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു വീട്ടുകാര്‍.

ശ്രിനിഷ് പറഞ്ഞത്

ശ്രിനിഷ് പറഞ്ഞത്

വിവാഹത്തിന് മുന്‍പേ അവളെ എനിക്ക് അറിയാം. വിവാഹം ചെയ്യാനുള്ള കാരണം അതാണ്. ഈ ജീവിതത്തിന് മുന്‍പ് തന്നെ പേളിയെ അറിയാമായിരുന്നു. അന്നും അവള്‍ എന്റേതായിരുന്നുവെന്നായിരുന്നു ശ്രിനിഷ് കുറിച്ചത്. പേളിയുടെ കഴുത്തില്‍ താലികെട്ടുന്നതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. പേളിയും ഷിയാസും ഈ പോസ്റ്റിന് കീഴില്‍ കമന്റുമായി എത്തിയിരുന്നു. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി മൈ ബ്രദര്‍ & മൈ സിസ്റ്റര്‍ എന്നായിരുന്നു ഷിയാസിന്റെ കമന്റ്.

 പേളിയുടെ പോസ്റ്റ്

പേളിയുടെ പോസ്റ്റ്

ഷിയാസിന്റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയായാണ് പേളിയും എത്തിയത്. പേളിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ശ്രിനിഷിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു. ഹേയ് ഹബി, ലാസ്റ്റ് ഇയര്‍ ദിസ് ഡേയെന്നായിരുന്നു പേളിയുടെ ക്യാപ്ഷന്‍. ശ്രിനിഷ് അരവിന്ദ്, നേഹ സക്‌സേന തുടങ്ങി നിരവധി പേരായിരുന്നു പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. ഇരുവരുടെ പോസ്റ്റുകളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വിവാഹ ശേഷമുള്ള വിശേഷങ്ങള്‍

വിവാഹ ശേഷമുള്ള വിശേഷങ്ങള്‍

പേളി മാണിയും ശ്രിനിഷും ഹിമാലയത്തിലേക്കായിരുന്നു ഹണിമൂണിനായി പോയത്. പേളിയായിരുന്നു ഈ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞതെന്നും താരം പറഞ്ഞിരുന്നു. യാത്രയ്ക്കിടയിലെ രസകരമായ നിമിഷങ്ങള്‍ വ്‌ളോഗിങ്ങിലൂടെ താരം പങ്കുവെച്ചിരുന്നു. മാലി ദ്വീപിലേക്കും ഇരുവരും പോയിരുന്നു. കൊച്ചിയിലും ചെന്നൈയിലും മുംബൈയിലുമൊക്കെയായി കഴിയുകയാണ് ഇരുവരും. ജോലിയുമായി ബന്ധപ്പെട്ട് മാറി നില്‍ക്കേണ്ടി വരുമ്പോഴുള്ള മിസ്സിംഗിനെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി
ലോക് ഡൗണ്‍ വിനോദങ്ങള്‍

ലോക് ഡൗണ്‍ വിനോദങ്ങള്‍

ലോക് ഡൗണ്‍ സമയത്തും രസകരമായ വീഡിയോ പങ്കുവെച്ച് പേളി എത്തുന്നുണ്ട്. ഷിയാസിനൊപ്പമുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. കുടുംബസമേതമായി അന്താക്ഷരി കളിക്കുന്നതിന്റേയും പാട്ട് പാടുന്നതിന്റേയുമൊക്കെ വീഡിയോ പങ്കുവെച്ചും പേളി എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷിച്ചത്. അതിന് പിന്നാലെയായാണ് വീണ്ടും ആഘോഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X