മനോഹരമായ യാത്ര തുടങ്ങുന്നു! വിവാഹ ശേഷം ശ്രിനിഷും പേളിയും പറഞ്ഞത്? ചിത്രങ്ങള്‍ വൈറലാവുന്നു!

കാത്തിരിപ്പിന് വിരാമമിട്ട് പേളി മാണിയും ശ്രിനിഷ് അരവിന്ദും വിവാഹിതരായിരിക്കുകയാണ് ഇപ്പോള്‍. മെയ് 5, 8 ദിനങ്ങളിലായി വിവാഹ ചടങ്ങുകള്‍ നടത്തുമെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തേക്കെത്തിയതിന് ശേഷവും മികച്ച സ്വീകരണമായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. ബിഗ് ബോസ് മലയാള പതിപ്പിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് പേളി ഇങ്ങനെയൊരു കാര്യം ചെയ്യുന്നതെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. തുടക്കത്തിലെ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി തങ്ങളുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഇരുവരും. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകളായിരുന്നു ഞായറാഴ്ച നടന്നത്. സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരാണ് ഇരുവരേയും ആശീര്‍വദിക്കാനായി എത്തിയത്. വിവാഹത്തിന് മുന്നോടിയായി നടന്ന ബ്രൈഡല്‍ ഷവര്‍, ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്.

അരിസ്‌റ്റോ സുരേഷ്, ഷിയാസ് കരീം, ഹിമ ശങ്കര്‍ തുടങ്ങിയവരും നവദമ്പതികളെ കാണാനായി എത്തിയിരുന്നു. മമ്മൂട്ടിയും ടൊവിനോ തോമസും സണ്ണി വെയ്‌നുമൊക്കെ എത്തിയപ്പോള്‍ പേളി സന്തോഷത്തോടെ ആര്‍പ്പുവിളിക്കുകയായിരുന്നു. മമ്മൂട്ടിയുടെ കാലില്‍ തൊട്ട് ഇരുവരും അനുഗ്രഹം വാങ്ങിയിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങിയതിന്റെ സന്തോഷത്തിലാണ് പേളിഷ് ദമ്പതികള്‍. വിവാഹത്തിനിടയിലെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചാണ് പേളിയും ശ്രീനിയും എത്തിയിട്ടുള്ളത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: പേളി മാണി, ശ്രിനിഷ് അരവിന്ദ് ഫേസ്ബുക്ക് പേജ്

Pearle, Srinish

ജീവിതത്തില്‍ വളരെ എക്‌സൈറ്റിങ്ങും മനോഹരവുമായ യാത്ര തുടങ്ങുകയാണ് ഭാര്യയ്‌ക്കൊപ്പം, ഇതായിരുന്നു ശ്രിനിഷിന്റെ കമന്റ്. വിവാഹത്തിനിടയിലെ മനോഹര നിമിഷങ്ങളിലൊന്നിന്റെ ഫോട്ടോയും ശ്രീനി പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നന്നേക്കുമായി തന്റേതായി, ഭര്‍ത്താവിനൊപ്പം ഇങ്ങനെയായിരുന്നു പേളി മാണിയുടെ കമന്റ്. ശ്രീനിക്കൊപ്പമുള്ള മനോഹരമായ ചിത്രവും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്. അഹാന കൃഷ്ണ, ദീപ്തി സതി തുടങ്ങിയവര്‍ ബ്രൈഡ് മെയ്ഡായി എത്തിയിരുന്നു ഇവര്‍ക്കൊപ്പമുള്ള ചിത്രവും പേളി പങ്കുവെച്ചിട്ടുണ്ട്.

പേളി മാണിയുടെ പോസ്റ്റ് കാണാം

ശ്രിനിഷ് അരവിന്ദിന്റെ പോസ്റ്റ് കാണാം.

കൂടുതല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X