ആ വീഡിയോയ്ക്ക് ശേഷം മുഖം തിരിഞ്ഞാണ് കിടക്കുന്നത്! ഇനിയെന്താവുമെന്ന് അറിയില്ല; തമാശയുമായി പേളിയും ശ്രീനിയും
ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരാണ് പേളിയും ശ്രീനിഷും. ഇരുവരും ബിഗ് ബോസിലൂടെ പരിചയപ്പെട്ട് വിവാഹതരായവര്‍ ആണ്. വിവാഹത്തിന് മുന്‍പ് ഇരുവരും പരിഹസിക്കപ്പെട്ടിരുന്നെങ്കിലും ഇത്രയും ജോഡി പൊരുത്തമുള്ള ദമ്പതിമാര്‍ വേറെയില്ലെന്നാണ ആരാധകരും താരങ്ങളെ പറ്റി പറയാറുള്ളത്.
വിവാഹം കഴിഞ്ഞത് മുതല്‍ പരസ്പരം മനസിലാക്കിയും സ്‌നേഹിച്ചുമാണ് പേളിയും ശ്രീനിയും മുന്നോട്ട് പോകുന്നത്. ഇതൊക്കെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോസിലൂടെയും താരങ്ങള്‍ കാണിക്കാറുണ്ട്. ഏറ്റവും പുതിയതായി പേളിയുടെ ഇഷ്ടങ്ങളെ കുറിച്ച് ശ്രീനിയ്ക്ക് എത്രത്തോളം അറിയാമെന്നുള്ള പരീക്ഷണമായിരുന്നു.

അതേ സമയം രസകരമായ രീതിയിലാണ് പേളി വീഡിയോയില്‍ സംസാരിക്കുന്നത്. കഴിഞ്ഞ തവണത്തെ ചോദ്യോത്തരം വളരെ ഫണ്‍ ആണെന്നാണ് ഇവര്‍ പറഞ്ഞത്. പക്ഷേ അത് കഴിഞ്ഞതോടെ ഞാനും ശ്രീനിയും മുഖം തിരിഞ്ഞാണ് കിടന്നത്. നില ഞങ്ങളുടെ നടുവില്‍ എന്താണെന്ന് മനസിലാവാതെ മുകളിലേക്കും നോക്കി കിടന്നു. ഇനി ഇതൂടെ കഴിയുമ്പോള്‍ ഞങ്ങളുടെ അവസ്ഥ എന്താവുമെന്ന് അറിയില്ലെന്നാണ് പേളി തമാശരൂപേണ പറയുന്നത്.
ആദ്യം പേളിയോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയും നാല് ഓപ്ഷനില്‍ ഒന്ന് തിരഞ്ഞെടുക്കാനുമാണ് പറഞ്ഞത്. ശേഷം ഇതേ ചോദ്യങ്ങള്‍ ശ്രീനിയ്ക്കും നല്‍കി. പേളി പറയാന്‍ സാധ്യതയുള്ള ഉത്തരമേതാണോ അത് പറയുകയാണ് വേണ്ടത്. ഏകദേശം പേളി പറഞ്ഞ ഉത്തരങ്ങളാണ് ശ്രീനിയും പറഞ്ഞത്. എന്നാല്‍ അവസാനം ഉത്തരങ്ങള്‍ തെറ്റിച്ച് പേളി പണി വാങ്ങിക്കുകയായിരുന്നു.
ഏറ്റവുമൊടുവില്‍ അഞ്ച് ശരിയുത്തരങ്ങളായിരുന്നു ശ്രീനിയ്ക്ക് ലഭിച്ചത്. എന്നാല്‍ ഉത്തരങ്ങളുടെ കാര്യം പറഞ്ഞ് വരവേ ശ്രീനി പറഞ്ഞതില്‍ ഭൂരിഭാഗവും ശരിയാണെന്നും താനാണ് ഉത്തരം മാറ്റി പറഞ്ഞതെന്നും പേളിയ്ക്ക് പറയേണ്ടി വന്നിരിക്കുകയാണ്. എന്തായാലും നേരത്തെ ശ്രീനിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അഞ്ച് ശരിയുത്തരമാണ് പേളി പറഞ്ഞത്. ആ കണക്കില്‍ ഇരുവരും ഒത്തൊരുമ ഉള്ളവരാണെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

അതേ സമയം ശ്രീനിഷിനെ പിന്തുണച്ച് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. പുതിയ വീഡിയോയുടെ താഴെ വന്ന കമന്റുകളില്‍ ഭൂരിഭാഗവും ശ്രീനിയെ പിന്തുണച്ച് കൊണ്ടാണ്. 'പേളി എപ്പോഴും പീച്ച് നിറം പോലുള്ള ലൈറ്റ് കളേഴ്‌സാണ് കൂടുതല്‍ ഇടാറുള്ളത്. ശ്രീനി പറഞ്ഞതില്‍ കാര്യം ഉണ്ട്. പേളിയുടെ ഇഷ്ടം പേളിയെക്കാള്‍ ശ്രീനിക്കാണ് അറിയുന്നതെന്ന് തോന്നി പോയി.
ശരിക്കും ശ്രീനി ചേട്ടന്‍ ആണ് വിന്നര്‍. പേളി ചേച്ചിയെക്കാള്‍ ചേച്ചിയെ അറിയുന്നത് ശ്രീനി ചേട്ടനാണ്. ശ്രീനി ചേട്ടന്‍ ആണ് ബെസ്റ്റ് ആയി തോന്നിയത്. ശരിക്കും മനസ്സിലാക്കി ആണ് സംസാരിച്ചത്. എനിക്ക് ശ്രീനിച്ചേട്ടനെ കെട്ടിപിടിച്ച ഉമ്മ വെക്കാന്‍ തോന്നുവാ. എന്താ പേളി ചേച്ചി ഇങ്ങനെ.. ചേട്ടന്‍ എല്ലാം ശരിയാ പറഞ്ഞത്. ചേച്ചി എല്ലാം തെറ്റിച്ചു... എന്നിങ്ങനെ പേളി ഉത്തരം മുഴുവന്‍ തെറ്റിച്ചുവെന്നാണ് കമന്റ് ബോക്‌സിലൂടെ ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications