കുപ്പിവള വാങ്ങി തന്ന ഭര്‍ത്താവിന്റെ ഉദ്ദേശം ഇതാണ്! ശ്രീനിഷിന്റെ സ്‌നേഹ സമ്മാനത്തെ കുറിച്ച് പേര്‍ളി

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയങ്കരിയായ അവതാരകയായിരുന്നു പേര്‍ളി മാണി. ബിഗ് ബോസിലെത്തിയതോടെ പേര്‍ളിയുടെ കരിയര്‍ മാറി മറിഞ്ഞു. ശ്രീനിഷ് അരവിന്ദുമായിട്ടുള്ള പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകരുടെ മുന്നില്‍ നിന്നുമായിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ ആയെങ്കിലും ഇപ്പോഴും നവദമ്പതികളായി തകര്‍ക്കുകയാണ് ഇരുവരും.

ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് വാങ്ങി കൊണ്ട് തന്ന സമ്മാനത്തെ കുറിച്ച് പറയുകയാണ് പേര്‍ളി. ഇന്ന് അത്ര പ്രധാന്യമില്ലാത്തത് ആണെങ്കിലും ഒരു കാലത്ത് കേരളത്തിലെ പെണ്‍കുട്ടികളുടെ ഇഷ്ടമായിരുന്ന കുപ്പിവളകളാണ് ശ്രീനിഷ് പേര്‍ളിയ്ക്ക് വാങ്ങി കൊടുത്തിരിക്കുന്നത്. ഒരു കൈ നിറയെ ചുവപ്പും കറുപ്പും വളകള്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പേർളി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

pearle-photos

ഭര്‍ത്താവ് കുപ്പിവള വാങ്ങി കൊണ്ട് തരുന്നത് ശരിക്കും വീട്ടില്‍ നിങ്ങള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ വേണ്ടിയാണെന്നാണ് ചിത്രത്തിന് താഴെ പേര്‍ളി ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. പേര്‍ളിയുടെ പോസ്റ്റിന് താഴെ ലവ് സ്‌മൈലിയാണ് ശ്രീനിഷ് കമന്റായി ഇട്ടിരിക്കുന്നത്. രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.

2019 മേയ് മാസമായിരുന്നു പേര്‍ളി-ശ്രീനിഷ് വിവാഹം. കേരളത്തെ ഒന്നടങ്കം താരവിവാഹം ആവേശത്തിലാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ ആയതോടെ പേര്‍ളി ഗര്‍ഭിണിയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒരു സംഭവം പോലുമില്ലെന്ന് താരകുടുംബം തന്നെ വ്യക്തമാക്കിയിരുന്നു. എന്തായാലും പേര്‍ളി-ശ്രീനിഷ് ഫാന്‍സ് ഗ്രൂപ്പ് എപ്പോഴും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X