For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ എപ്പോഴും സുരക്ഷിതയായിരിക്കണം! ചുരുളമ്മയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് ശ്രിനിഷ് അരവിന്ദ്

  |

  പേളിഷ് പ്രണയത്തെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയായിരുന്നുഇരുവരും വിവാഹിതരായത്. ഇരുവീട്ടുകാരുടേയും ആശീര്‍വാദത്തോടെയായിരുന്നു ഇവരുടെ വിവാഹം നടന്നത്. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് പിന്നാലെയായാണ് ഹിന്ദു രീതിയിലും വിവാഹം നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പേളിഷ് ആര്‍മി ഗ്രൂപ്പുകള്‍ വീണ്ടും സജീവമായി മാറുകയായിരുന്നു. ഹിമാലയന്‍ യാത്രയും ബാലി ട്രിപ്പിലെ വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് പേളിയും എത്തിയിരുന്നു. വീഡിയോ എഡിറ്റ് ചെയ്ത് കൈ കഴച്ചതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

  ബിഗ് ബോസിലെത്തിയതിന് ശേഷമാണ് താന്‍ പേളിയെ പരിചയപ്പെട്ടതെന്നും അവളുടെ തമാശയും പിണക്കവുമൊക്കെ തുടക്കം മുതലേ തന്നെ തനിക്ക് ഇഷ്ടമായിരുന്നുവെന്നും ശ്രീനി പറഞ്ഞിരുന്നു. ബിഗ് ഹൗസിലെത്തി ആദ്യവാരം പിന്നിടുന്നതിനിടയില്‍ത്തന്നെ പുറത്തേക്ക് പോവണമെന്നായിരുന്നു പേളി പറഞ്ഞത്. താരത്തെ തിരികെ മത്സരത്തിലേക്ക് പിടിച്ചുനിര്‍ത്തിയതിന് പിന്നില്‍ ശ്രീനിയുടെ ഇടപെടലുകളുണ്ടായിരുന്നു. പരസ്പരമുള്ള ഇഷ്ടം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ജീവിതത്തില്‍ ഇനിയങ്ങോട്ട് ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നതായി ഇരുവരും തുറന്നുപറഞ്ഞതോടെയാണ് ഇവരുടെ ബന്ധത്തിന്റെ തീവ്രതയെക്കുറിച്ച് മറ്റുള്ളവരും മനസ്സിലാക്കിയത്. മത്സരത്തിലെ നിലനില്‍പ്പിനായി ലവ് ട്രാക്ക് സ്വീകരിക്കുകയാണെന്നായിരുന്നു പലരും കരുതിയത്. പേളിയുടെ ഓരോ ചുവടുവെപ്പിനും ശക്തമായ പിന്തുണയാണ് ശ്രീനി നല്‍കുന്നത്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും ഇത് വ്യക്തമാക്കുന്നതായിരുന്നു. അതേക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  സുരക്ഷിതയായിരിക്കണം

  സുരക്ഷിതയായിരിക്കണം

  ചുരുളമ്മയുടെ കാര്യങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് ശ്രീനി നല്‍കുന്നത്. ഇക്കാര്യത്തെക്കുറിച്ച് പേളി തന്നെ തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബൈക്ക് യാത്ര നടത്തിയപ്പോള്‍ വീഡിയോ പകര്‍ത്തിയത് ശ്രീനിയായിരുന്നു. മറ്റൊരു ബൈക്കില്‍ സുഹൃത്തിനൊപ്പമായിരുന്നു ശ്രീനി സഞ്ചരിച്ചത്. ബൈക്ക് യാത്രയ്ക്കിടയില്‍ പേളിയെ ഹെല്‍മറ്റ് ധരിപ്പിക്കുന്ന ചിത്രമായിരുന്നു ശ്രീനി പങ്കുവെച്ചത്. അവളുടെ സ്വപ്‌നങ്ങളും പാഷനുമൊക്കെ എത്തിപ്പിടിച്ച് ആസ്വദിച്ച് ജീവിക്കുന്നത് കാണാനാണ് തനിക്ക് ഇഷ്ടം. ഭര്‍ത്താവെന്ന നിലയില്‍ എന്നും അവളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. തന്റെ ചുരുളമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനമാണെന്നുമായിരുന്നു ശ്രീനി കുറിച്ചത്. കുറിപ്പും ചിത്രവും ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  ബൈക്ക് യാത്രയുടെ വീഡിയോ

  ബൈക്ക് യാത്രയുടെ വീഡിയോ

  ഗതാഗത നിയമങ്ങള്‍ പാലിച്ച് ബൈക്ക് യാത്ര നടത്തുന്ന പേളിയെയായിരുന്നു കഴിഞ്ഞ ദിവസത്തെ വീഡിയോയില്‍ കണ്ടത്. ശ്രീനിക്കൊപ്പമുള്ള യാത്രകളില്‍ ഇടയ്ക്ക് ഡ്രൈവിംഗ് സീറ്റില്‍ കാണാറുണ്ടെങ്കിലും ഇത്രയും നന്നായി താരം ബൈക്കോടിക്കുമോയെന്ന ആശ്ചര്യത്തിലായിരുന്നു പലരും. എന്നാല്‍ നേരത്തെയും സാഹസിക ബൈക്ക് യാത്രയിലൂടെ താരം ഞെട്ടിച്ചതിനെക്കുറിച്ചായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെ പേളിയായിരുന്നു ബൈക്ക് യാത്രയുടെ വീഡിയോ പങ്കുവെച്ചത്. ഇത് കണ്ടപ്പോള്‍ ശരിക്കും കൊതി തോന്നിയെന്നും ആരാധകര്‍ പറഞ്ഞിരുന്നു. വാഹനപ്രേമത്തിന്റെ കാര്യത്തില്‍ താന്‍ െേറ മുന്നിലാണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

  ഭാഗ്യവതിയാണ്

  ഭാഗ്യവതിയാണ്

  ബിഗ് ബോസിലെത്തിയതിന് ശേഷമാണ് പേളി മാണിയുടെ ജീവിതം തന്നെ മാറി മറിഞ്ഞത്. യഥാര്‍ത്ഥത്തിലുള്ള വ്യക്തിത്വം എങ്ങനെയാണെന്ന് വ്യക്തമായതും അപ്പോഴായിരുന്നു. ശ്രിനിഷിന്റെ ജീവിതത്തിലും നിര്‍ണ്ണായകമായ കാര്യങ്ങളായിരുന്നു സംഭവിച്ചത്. ഇവരുടെ തീരുമാനം തെറ്റിയില്ലെന്നും ചേരേണ്ടവര്‍ തന്നെയാണ് ഇരുവരുമെന്നുമാണ് ആരാധകര്‍ പറയുന്നത്. പേളി ശരിക്കും ഭാഗ്യവതിയാണെന്നും ഇവര്‍ പറയുന്നു. വിവാഹത്തിന് ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഷിയാസിന്റെ ഗൃഹപ്രവേശനത്തിനായി പോയപ്പോള്‍ നിരവധി പേരായിരുന്നു ഇവരോട് സംസാരിക്കാനും സെല്‍ഫിയെടുക്കാനുമായി എത്തിയത്.

  മാതൃകാദമ്പതികളെന്ന് ആരാധകര്‍

  മാതൃകാദമ്പതികളെന്ന് ആരാധകര്‍

  മിനിസ്‌ക്രീനിലെ മിന്നും താരങ്ങള്‍ കൂടിയാണ് പേളിയും ശ്രിനിഷും. പ്രണയമെന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ശ്രിനിഷ് അമ്മുവിന്റെ അമ്മയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ബിഗ് ബോസിലേക്ക് എത്തിയത്. മിനിസ്‌ക്രീനിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും ബിഗ് സ്‌ക്രീനിലും താല്‍പര്യമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. വേറിട്ട അവതരണ ശൈലിയുമായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അവതാരകയാണ് പേളി മാണി. ഡി ഫോര്‍ ഡാന്‍സിലൂടെയായിരുന്നു താരം ആരാധകരെ സ്വന്തമാക്കിയത്. ഇടയ്ക്ക് അഭിനേത്രിയായും ഗായികയായുമൊക്കെ താരം എത്തിയിരുന്നു.

  പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി
  സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍

  സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍

  ശക്തമായ ആരാധക പിന്തുണയാണ് പേളിക്കും ശ്രീനിക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് ശ്രിനിഷ് അരവിന്ദനെക്കുറിച്ച് കൂടുതല്‍ പേര്‍ അറിഞ്ഞത്. എലിമിനേഷനില്‍ നിന്നും പലപ്പോഴും ഇവരെ രക്ഷിച്ചത് ആരാധകരായിരുന്നു. ഗ്രാന്റ് ഫിനാലെയ്ക്ക് മുന്‍പായാണ് ശ്രീനി പുറത്തായത്. പേളിയാവട്ടെ അവസാനനിമിഷത്തിലായിരുന്നു പുറത്തായത്.

  English summary
  Srinish Aravind is proud about Churulamma, do you know why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X