ക്യാമറ ഉണ്ടെന്ന് മറന്നാണ് പേളിയെ ബിഗ് ബോസില്‍ പ്രണയിച്ചത്! ജീവിതത്തിലത് ഗുണമായെന്ന് ശ്രീനിഷ് അരവിന്ദ്

മലയാളത്തില്‍ ആദ്യമായി ബിഗ് ബോസ് വന്നതിലൂടെ ഏറ്റവും ഗുണം നേടിയത് നടിയും അവതാരകയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദുമാണ്. ബിഗ് ബോസിലൂടെ പ്രണയത്തിലായ താരങ്ങള്‍ വിവാഹതിരായി കുടുംബസമേതം സന്തുഷ്ടരായി കഴിയുകയാണിപ്പോള്‍.

ബിഗ് ബോസില്‍ നിന്ന് പോകാന്‍ പ്രണയം വലിയൊരു ആയുധമാണ്. അത്തരത്തില്‍ പേളിയുടെ ഗെയിമായിരുന്നു ശ്രീനിഷുമായിട്ടുള്ള പ്രണയമെന്നാണ് അക്കാലത്ത് പ്രചരിച്ചത്. ഷോ യിലെ ബാക്കിയുള്ള മത്സരാര്‍ഥികളും ഇവരുടെ പ്രണയത്തെ കണ്ടതും അങ്ങനെയാണ്. എന്നാല്‍ മത്സരത്തിലും അതിന് ശേഷവും പ്രണയവുമായി മുന്നോട്ട് പോകാനായിരുന്നു ഇരുവരും തീരുമാനിച്ചത്.

pearelee-srini-nila

2019 ല്‍ വിവാഹിതരായ പേളിയും ശ്രീനിഷും 2021 ല്‍ ഒരു മകള്‍ക്ക് ജന്മം കൊടുത്തു. ഇപ്പോള്‍ രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുക്കാന്‍ ഒരുങ്ങുകയാണ്. ഏഴ് മാസത്തോളം ഗര്‍ഭിണിയായ പേളിയുടെ ബേബി ഷവര്‍ ആഘോഷം നടന്നു. ഇതിനിടയില്‍ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പ്രണയ കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

പേളിയ്‌ക്കൊപ്പം ഭര്‍ത്താവ് ശ്രീനിഷും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ബിഗ് ബോസിലെ നൂറ് ദിവസത്തെ പറ്റിയുള്ള ചോദ്യത്തിന് പ്രണയകാലത്തെ കുറിച്ചാണ് ശ്രീനിഷ് പറഞ്ഞത്. 'ആ നൂറ് ദിവസങ്ങളാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. മുഴുവന്‍ സമയവും ഒന്നിച്ചുള്ള ദിവസങ്ങള്‍. ക്യാമറയൊക്കെ മറന്ന് ഞങ്ങള്‍ പ്രണയിച്ചു.

ഗെയിമില്‍ ശ്രദ്ധിച്ചില്ല. ജീവിതത്തില്‍ ഞങ്ങള്‍ക്കത് ഗുണമായി. ബിഗ് ബോസ് കഴിഞ്ഞ് പോരുമ്പോള്‍ വിഷമമായിരുന്നു. ഞങ്ങളുടെ ബിഗ് ബോസ് പ്രൈസായി കാണുന്നത് നിലുവിനെയാണെന്നും', ശ്രീനിഷ് പറയുന്നു.

അഭിമുഖത്തില്‍ ഭര്‍ത്താവ് ശ്രീനിഷിനെ കുറിച്ച് പേളി സംസാരിച്ചിരിക്കുകയാണ്. 'ശ്രീനി ഈഗോ ഇല്ലാത്തയാളാണ്. സ്ത്രീകള്‍ കൂടുതല്‍ പെര്‍ഫോം ചെയ്യുമ്പോഴും വരുമാനം ഉണ്ടാക്കുമ്പോഴും ആളുണങ്ങള്‍ക്ക് പൊതുവേ ഇഷ്ടമാവാറില്ല. ശ്രീനി അങ്ങനെയല്ല.

pearelee-srini-nila

ശ്രീനിയ്‌ക്കൊപ്പം ഞാന്‍ അത്രയും കംഫര്‍ട്ടബിളാണ്. ബിഗ് ബോസില്‍ എന്റെ കൂടെ നിന്നയാള്‍ ഇനിയിപ്പോ എന്ത് വന്നാലും കൂടെ തന്നെയുണ്ടാവും. അങ്ങനൊരു ഷോ ആണത്. എനിക്ക് ശ്രീനിയുടെ മുന്നില്‍ മനസ് തുറക്കാനാവും. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. സുഹൃത്ത് ജീവിതകാലം മുഴുവനും കൂടെയുണ്ടാവുന്നത് ഭാഗ്യമല്ലേന്ന്', പേളി ചോദിക്കുന്നു.

വിവാഹം കഴിഞ്ഞത് മുതല്‍ പേളിയും ശ്രീനിഷും ഒരുമിച്ചിരിക്കാനാണ് ശ്രമിച്ചത്. അതുവരെ സീരിയലുകളില്‍ അഭിനയിച്ചിരുന്ന ശ്രീനിഷ് അഭിനയത്തില്‍ നിന്നും മാറി. സിനിമയിലേക്ക് അവസരം കിട്ടിയാല്‍ വീണ്ടും അഭിനയിക്കുമെന്നാണ് ശ്രീനിയുടെ അഭിപ്രായം. അതേ സമയം അവതാരകയായിരുന്ന പേളിയും കുടുംബത്തിലേക്ക് ഒതുങ്ങാന്‍ ശ്രമിച്ചിരിക്കുകയാണ്.

ഇരുവരും ചേര്‍ന്ന് യൂട്യൂബ് ചാനല്‍ മനോഹരമായി കൊണ്ട് പോവുകയാണ്. മകള്‍ നിലു കൂടി വന്നതോടെ കുടുംബത്തില്‍ തന്നെയായി ജോലി ചെയ്യാന്‍ സാധിക്കുന്നത് വലിയൊരു ഭാഗ്യമാണെന്നാണ് താരങ്ങള്‍ പറയുന്നത്. പേളിയുടെ എല്ലാ കാര്യത്തിനും കൂട്ട് നില്‍ക്കുന്ന ശ്രീനിഷിന് വലിയ പിന്തുണയാണ്.

ആദ്യ ഗര്‍ഭകാലത്തും പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയതിന് ശേഷവുമൊക്കെ ശ്രീനി പേളിയെ സംരക്ഷിച്ചത് ഏറെ അഭിനന്ദനങ്ങള്‍ നേടി കൊടുത്ത കാര്യമാണ്. നിലവില്‍ വീണ്ടും അമ്മയാവാന്‍ ഒരുങ്ങുമ്പോഴും ശ്രീനിഷിന്റെ പിന്തുണയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് പേളി പറയുന്നു.

ജനുവരിയിലാണ് തനിക്ക് ഡേറ്റ് പറഞ്ഞതെന്നും വൈകാതെ കുഞ്ഞതിഥി കൂടി എത്തുന്നതിന്റെ സന്തോഷമാണെന്നും പേളി പറയുകയാണ്. കുടുംബം വലുതാവുന്നതിനൊപ്പം ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളെ കുറിച്ചും അഭിമുഖത്തില്‍ താരദമ്പതിമാര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X