പേളിയ്ക്ക് മുന്‍പ് തന്റെ ക്രഷ് അമലയായിരുന്നെന്ന് ശ്രീനിഷ്! എടുത്ത് ചാടി കല്യാണം കഴിക്കരുതെന്ന് ആരാധകർ

വ്യക്തിപരമായി വളരെ അടുപ്പം സൂക്ഷിക്കുന്ന സുഹൃത്തുക്കളാണ് പേളി മാണിയും നടി അമല പോളും. അമലയുടെ വിവാഹത്തിനും പ്രസവ സമയത്തുമൊക്കെ ആശംസകളുമായി പേളി എത്തിയിരുന്നു. അതുപോലെ പേളിയുടെ സന്തോഷങ്ങളില്‍ പങ്കെടുക്കാന്‍ അമല ഉണ്ടായിരുന്നു.

അടുത്തിടെ അമലയെയും ഭര്‍ത്താവ് ജഗത്തിനെയും തന്റെ ഷോയിലേക്ക് പേളി ക്ഷണിച്ചിരുന്നു. പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനാണ് അമല എത്തിയത്. ഇതിനിടെ അമല തന്റെ ക്രഷ് ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പേളിയുടെ ഭര്‍ത്താവ് നടനുമായ ശ്രീനിഷ് അരവിന്ദ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

pearle-srinish

അമലയെ കുറിച്ച് പറയുകയാണെങ്കില്‍ പേളിയെ കാണുന്നതിന് മുന്‍പുള്ള എന്റെ ക്രഷ് ആയിരുന്നു. അന്ന് അമല ഞങ്ങളുടെ നാട്ടിലൊക്കെ സൂപ്പര്‍സ്റ്റാറാണെന്നാണ് ശ്രീനിഷ് പറഞ്ഞത്. ഭര്‍ത്താവിന്റെ തുറന്ന് പറച്ചില്‍ കേട്ടതോടെ രസകരമായ രീതിയിലാണ് പേളി ഇത് അവതരിപ്പിച്ചത്.

ജഗത്ത് നിനക്കത് മനസിലായില്ലേ. നിന്റെ മുഖത്ത് യാതൊരു ഭാവങ്ങളും ഇല്ലല്ലോ. അമല ഇദ്ദേഹത്തിന്റെ ക്രഷ് ആണെന്നാണ് പറയുന്നതെന്ന് പേളി കൂട്ടിച്ചേര്‍ത്തു. അതൊരു അഭിനന്ദനമായിട്ടേ ഞാന്‍ എടുക്കുന്നുള്ളുവെന്നാണ് ജഗത്തിന്റെ അഭിപ്രായം.

മാത്രമല്ല ഇത് ശ്രീനിയുടെ കാര്യം മാത്രമല്ല. ശ്രീനിയെ പോലെ ഒരുപാട് ആളുകളുടെയും ക്രഷ് ആയിരുന്നു അമല. തമിഴ്‌നാട്ടില്‍ ഒരുപാട് ആളുകള്‍ അമലയെ സ്‌നേഹിക്കുന്നുണ്ടെന്ന് പേളി പറയുന്നു. മാത്രമല്ല മുന്‍പൊരിക്കല്‍ ശ്രീനി എന്നോട് അമല നിന്റെ സുഹൃത്താണോന്ന് ചോദിച്ചു. ഞാന്‍ അവളുടെ ഭയങ്കര ഫാനാണെന്നാണ് ശ്രീനി പറയാറുള്ളത്.

ശ്രീനി അക്കാര്യം തന്നോടും പറഞ്ഞിട്ടുണ്ടെന്ന് അമലയും കൂട്ടിച്ചേര്‍ത്തു. ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ നീ വേഗം തിരികെ വരും. അതിന് സാധിക്കും എന്നൊക്കെ പറഞ്ഞ് എന്നെയും പ്രോത്സാഹിപ്പിച്ചിരുന്നു. ശ്രീനിയെ പോലെ മാണി അങ്കിളും അതുപോലെയാണ് പറഞ്ഞത്. നിന്റെ ഡാഡിയെ കാണുമ്പോള്‍ എനിക്ക് അസൂയ വരുന്നുണ്ടെന്നും അമല പേൡയാട് പറയുന്നു.

pearle-srinish

നിനക്കെപ്പോള്‍ വേണമെങ്കിലും ഡാഡിയെ കടമായി വാങ്ങിക്കാമെന്ന് പേളി പറഞ്ഞപ്പോള്‍ അദ്ദേഹം എന്റെ കൂടി ഡാഡിയാണെന്ന് അമല പറഞ്ഞു. ഇത്തരത്തില്‍ വളരെ രസകരമായിട്ടാണ് അമലയും പേളിയും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം സംസാരിച്ചത്.

ഇതിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'അമലയുടെ ഭര്‍ത്താവ് എത്ര നല്ലവന്‍ ആണ്. വെറുതെ എടുത്തു ചാടി ആ തമിഴനെ കെട്ടണ്ടാരുന്നു' എന്നാണ് ഒരാള്‍ പറഞ്ഞത്. ഇതിന് താഴെ വ്യാപക വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. തമിഴന് എന്താണ് കുഴപ്പം.

പേളിയെയും ശ്രീനിയെയും നോക്ക്. ശ്രീനിയും അങ്ങനെയല്ലേ. അത്രയും നല്ലൊരു ഭര്‍ത്താവാണ് ശ്രീനി. ഭാഷയോ സംസ്‌കാരങ്ങളോ ഒന്നുമല്ല വ്യക്തികളെ നല്ലവരാക്കുന്നത്. നല്ലൊരു പാര്‍ട്‌നറെ കിട്ടിയതിലൂടെ അമല സന്തുഷ്ടയാണ്. ഇനിയെന്നും ഇതുപോലെ പോവാന്‍ സാധിക്കട്ടെ.. അതുപോലെ ശ്രീനിയുടെ ഭാഗ്യമാണ് പേളി. അതോര്‍ത്താല്‍ ശ്രീനിക്ക് നല്ലത്. അമലയോടുള്ള ക്രഷ് പറഞ്ഞ സ്ഥിതിയ്ക്ക് വീട്ടിലേക്കു ചെല്ല് ബാക്കി അവിടെ കിട്ടും, എന്നിങ്ങനെ തമാശയായിട്ടും ചിലര്‍ നട്‌നോട് പറയുകയാണ്.

More from Filmibeat

Read more about: amala paul pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X