ഈ സന്തോഷം എന്നും ആ മുഖത്തുണ്ടാവട്ടെ! ശ്രീനിയുടെ ക്ലിക്കില്‍ പേളി മാണി! ചിത്രം വൈറലാവുന്നു! കാണൂ!

അടുത്തിടെയായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും വിവാഹിതരായത്. ബിഗ് ബോസിലെ പ്രണയം വിവാഹത്തില്‍ കലാശിച്ചതോടെ വിമര്‍ശകരും ഞെട്ടിയിരുന്നു. ആരാധകരാവട്ടെ അതീവ സന്തോഷത്തിലായിരുന്നു. വിവാഹത്തിന് ശേഷവും പേളിഷ് ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളുടെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഹണിമൂണാഘോഷിക്കുകയാണ് ഇവര്‍. അതിനിടയിലാണ് ശ്രിനിഷ് പകര്‍ത്തി തന്റെ ചിത്രം പങ്കുവെച്ച് പേളി എത്തിയിട്ടുള്ളത്. മുന്നില്‍ ശ്രീനിയായതിനാലാവും പേളിക്ക് ഇത്ര സന്തോഷമെന്നായിരുന്നു ആരാധകരുടെ ചോദ്യം. നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായി മാറിയത്. പേളിയുടെ മുഖത്തെ ഈ സന്തോഷം എന്നും അത് പോലെ നിലനില്‍ക്കട്ടെയെന്നും ആരാധകര്‍ പറയുന്നുണ്ട്.

ബിഗ് ബോസിലൂടെയാണ് പേളിയും ശ്രീനിയും കണ്ടുമുട്ടിയതും ആ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിയതും.. ബിഗ് ബോസ് മലയാള പതിപ്പ് നയിച്ചത് മോഹന്‍ലാലായിരുന്നു. അദ്ദേഹത്തിനൊപ്പം സമയം ചെലവിടാനും താമസിക്കാനും അതിലൂടെ ലഭിക്കുന്ന സുവര്‍ണ്ണാവസരങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു മത്സരാര്‍ത്ഥികള്‍ ചിന്തിച്ചത്. ടെലിവിഷനിലൂടെയും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരായിരുന്നു പരിപാടിയില്‍ മത്സരിക്കാനെത്തിയത്. സാബുമോനാണ് വിജയിച്ചതെങ്കിലും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം മികച്ച അവസരങ്ങളാണ് ലഭിച്ചത്. ഈ പരിപാടിയില്‍ വന്നതിന് ശേഷമാണ് പേളി മാണിയുടെ ജീവിതം തന്നെ മാറി മറിഞ്ഞത്.

Pearle Maaney

Recommended Video

പേളി ഉത്തമ കുടുംബിനിയെന്ന് ശ്രീനിഷ്

ബിഗ് ബോസ് തുടങ്ങി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ പേളി മാണിയും ശ്രിനിഷും സുഹൃത്തുക്കളായി മാറിയിരുന്നു. പരിപാടിയില്‍ തുടരാനാവുമോയെന്ന ആശങ്കയുമായി നിന്നിരുന്ന പേളിക്ക് ശക്തമായ പിന്തുണ നല്‍കിയത് ശ്രീനിയായിരുന്നു. കൂടെയുള്ളവരെല്ലാം കുത്തുവാക്കുകള്‍ പറഞ്ഞ് കുറ്റപ്പെടുത്തുമ്പോഴും ശ്രീനിയും ഷിയാസും പേളിക്കൊപ്പമുണ്ടായിരുന്നു. ഇതോടെ എസ്പിഎസ് കൂട്ട് തുടരുകയായിരുന്നു. പേളി- ശ്രീനി ബന്ധം പ്രണയത്തിലേക്ക് വഴിമാറിയപ്പോഴും ശക്തമായ പിന്തുണയായിരുന്നു ഷിയാസ് നല്‍കിയത്. മനസ്സിലുള്ള കാര്യങ്ങള്‍ പേളിയോട് തുറന്നുപറഞ്ഞപ്പോള്‍ തുടക്കത്തില്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. പിന്നീട് പേളിയും ഇത് സമ്മതിക്കുകയായിരുന്നു. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് പേളിഷ് ദമ്പതികളുടെ വിവാഹം നടന്നത്. ശ്രീനി പകര്‍ത്തിയ ഫോട്ടോ കാണൂ.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X