പേളി മാണിക്കായി മീശ കളഞ്ഞ് ശ്രിനിഷ് അരവിന്ദ്? ഇനി കളി മാറുകയാണെന്ന് പേളിയും! വീഡിയോ വൈറല്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസിലൂടെയായിരുന്നു ഇവര്‍ പ്രണയത്തിലായത്. ഇതിന് പിന്നാലെയായി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. വ്യത്യസ്ത മതവിഭാഗക്കാരായിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടത് അടുത്തിടെയായിരുന്നു. വിവാഹ വാര്‍ഷികം ഇരുവരും വിപുലമായി ആഘോഷിച്ചിരുന്നു. ആഘോഷനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ബോളിവുഡ് സിനിമയും ഹാസ്യ പരിപാടിയുമൊക്കെയായി സജീവമാണ് പേളി മാണി. സത്യ എന്ന പെണ്‍കുട്ടിയുടെ തിരക്കിലായിരുന്നു ശ്രിനിഷ്. അപ്രതീക്ഷിതമായി ലോക് ഡൗണായതോടെ ഇവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ലോക് ഡൗണ്‍ സമയത്തെ നേരമ്പോക്കുകളെക്കുറിച്ചും പുതിയ പരീക്ഷണങ്ങളെക്കുറിച്ചുമൊക്കെ തുരന്നുപറഞ്ഞ് പേളി എത്തിയിരുന്നു. യൂട്യൂബിലൂടെ പങ്കുവെക്കുന്ന വീഡിയോകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ശ്രിനിഷ് അരവിന്ദിന്റെ മേക്കോവറിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ആരാധകര്‍ നടത്തുന്നത്.

 ശ്രിനിഷ് അരവിന്ദിന്റെ പുതിയ ലുക്ക്

ശ്രിനിഷ് അരവിന്ദിന്റെ പുതിയ ലുക്ക്

ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ നടത്താറുണ്ട് താരങ്ങള്‍. ഇപ്പോഴിതാ മീശ കളഞ്ഞ് പുതിയ ലുക്കുമായെത്തിയിരിക്കുകയാണ് ശ്രിനിഷ് അരവിന്ദ്. ലോക് ഡൗണിലെ സ്റ്റൈലാണോ ഇതെന്നായിരുന്നു എല്ലാവരും താരത്തോട് ചോദിച്ചത്. പേളി മാണിയായിരുന്നു പുതിയ ലുക്ക് പുറത്തുവിട്ടത്. ക്ലീന്‍ ഷേവുമായിരിക്കുന്ന ശ്രിനിഷിന്റെ അരികില്‍ ഇരുന്ന് ആരാണത് എന്നായിരുന്നു പേളി ചോദിച്ചത്. ഈ ചോദ്യവും ഇതിനുള്ള മറുപടിയുമൊക്കെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

മുഖമുയര്‍ത്തിയ ശ്രിനിഷിനെ കണ്ടതും ആരാധകര്‍ക്ക് അമ്പരപ്പായിരുന്നു. ദിലീപിന്റെ ഹിറ്റ് ഡയലോഗായ ഹനുമാൻ ഓരോരോ രോമങ്ങൾ പിഴുതെറിയവേ' എന്ന സിനിമാരംഗവും ചേര്‍ത്തായിരുന്നു പേളി വീഡിയോ ഒരുക്കിയത്. ഭര്‍ത്താവിന് ഇതിലും മികച്ച സമ്മാനം ഏത് ഭാര്യയാണ് നല്‍കുകയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ഇതിനൊരു ക്യാപ്ഷന്‍ തരൂ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും പേളി കുറിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് കമന്റുകളുമായി താരങ്ങളും ആരാധകരുമെത്തിയത്.

സാനിയയും ആരാധകരും

സാനിയയും ആരാധകരും

വിജയ് സേതുപതി എന്നായിരുന്നു സാനിയ ഇയ്യപ്പന്റെ കമന്റ്. വല്ലാത്ത ഒരു ചായ കാച്ചലായിപ്പോയെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ഒരു മയത്തിലൊക്കെ മതിയായിരുന്നു. ശ്രീനി എന്ന് വിളിച്ചായിരുന്നു ഷിയാസ് കരീമെത്തിയത്. എങ്ങനെ ഇരുന്ന ശ്രീനിയായിരുന്നു ഈ രൂപത്തിലായി മാറിയതെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. ഇനി സീരിയല്‍ തുടങ്ങിയാല്‍ എന്ത് ചെയ്യുമെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.

മീശ കളഞ്ഞത് ഇതിന് വേണ്ടിയോ?

മീശ കളഞ്ഞത് ഇതിന് വേണ്ടിയോ?

ശ്രിനിഷ് അരവിന്ദ് മീശ കളഞ്ഞത് ഇതിന് വേണ്ടിയാണോയെന്നായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്. പ്ലാസ്റ്റിക് ഇലാസ്റ്റിക് എപ്പിസോഡില്‍ ശ്രീനിയും എത്തുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അനുപമ പരമേശ്വരനും പേളിക്കൊപ്പം ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പുതിയ കഥാപാത്രമായെത്തുകയാണ് ശ്രിനിഷ്. കംബാര്‍കാട്ട് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇനി വലിയ കളികളാണെന്നുള്ള കമന്റുമായി പേളി എത്തിയിരുന്നു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X