മതി കിടന്നത്, മടി പൊട്ടി പോകും! മകളുടെ മടിയിൽ തലവെച്ചുറങ്ങി ശ്രീനിഷ്! താരാട്ട് പാടി അച്ഛനെയുറക്കി നിലു-വീഡിയോ

നടിയും അവതാരകയുമായ പേളി മാണിയുടെ കുടുംബവിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലാവാറുള്ളത്. പേളിയുടെ പ്രണയം, വിവാഹം, പ്രസവം തുടങ്ങി എല്ലാ വിശേഷങ്ങളും വാര്‍ത്തകളാവാറുണ്ട്. അതില്‍ പ്രധാനകാരണം പ്രേക്ഷകരുടെ മുന്നില്‍ പ്രണയിച്ച് വിവാഹിതരായവരാണെന്നുള്ളതാണ്.

ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ പങ്കെടുക്കുമ്പോഴാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. മത്സരത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോള്‍ രണ്ട് മക്കളുടെ മാതാപിതാക്കളായി സന്തുഷ്ടരായി ജീവിക്കുകയാണ് താരദമ്പതിമാര്‍.

pearlish

കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും ഇളയമകളുടെ നൂലുക്കെട്ട്. ഇതിനോട് അനുബന്ധിച്ചുള്ള വീഡിയോസ് പേളി പുറത്ത് വിടുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ശ്രീനിഷ് പങ്കുവെച്ചൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നത്. മൂത്തമകള്‍ നിലയുടെ മടിയില്‍ തലചായ്ച്ച് വെച്ച് കിടക്കുന്ന വീഡിയോയാണ് ശീനിഷ് ഇന്‍സ്റ്റാാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തത്. 'എന്റെ ബേബി എന്നെ ഉറക്കാന്‍ കിടത്തിയപ്പോള്‍', എന്നാണ് വീഡിയോയ്ക്ക് നടന്‍ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

അച്ഛനെ പാട്ട് പാടി ഉറക്കുക്കുകയാണ് നിലു. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ 'കിടന്നത് മതി, എന്റെ മടി പൊട്ടി പോകുമെന്നുമൊക്കെ', താരപുത്രി പറയുകയാണ്. അതേ സമയം ഇത്രയും ക്യൂട്ടായിട്ടുള്ള നിമിഷം പകര്‍ത്തിയതിന് ശ്രീനിഷിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

പേളിയ്ക്കും ശ്രീനിഷിനും ഇതില്‍ കൂടുതല്‍ എന്ത് വേണം. ശരിക്കും നില സംസാരിക്കുന്നത് ശ്രീനിയെ പോലെയാണ്. ശ്രീനിയുടെ ഭാഗ്യമാണ് പേളി. പേളിയുടെ ഭാഗ്യമാണ് ശ്രീനി. നിങ്ങള്‍ തന്നെയാണ് ഒരുമിക്കേണ്ടത്. നിങ്ങളുടെ ഈ ജീവിതം എന്നും സന്തോഷം മാത്രം നിറഞ്ഞത് ആയിരിക്കട്ടെ. ബിഗ് ബോസ് ചെയ്ത ഒരേ ഒരു നല്ല കാര്യം ഇവരുടെ ജീവിതമാണ്... എന്നിങ്ങനെയാണ് കമന്റുകള്‍.

pearlish

അതേ സമയം പേളി വളരെ സംപിളാണെന്നാണ് ആരാധകര്‍ പറയുന്നത്. പേളിയുടെ ഓരോ വീഡിയോ കാണുമ്പോഴും ചിന്തിക്കും സാധാരണക്കാരില്‍ നിന്നുമൊക്കെ ഒരുപാട് വ്യത്യാസം ഉള്ള ഫാമിലി ആണ് ശ്രീനിയുടെയും പേളിയുടെയും ഒക്കെ ജീവിതം. സെലിബ്രിറ്റി ആണെങ്കിലും ഇത്രയും സിംപിളായി സംസാരിക്കാനും ആള്‍ക്കാരുമായി ഇടപഴകാനും ഒക്കെ ഉള്ള ആ കഴിവ് മറ്റുള്ളവരില്‍ നിന്നും എത്രയോ വ്യത്യസ്തമാണെന്ന് പറയാതിരിക്കാതെ വയ്യ.

ശരിക്കും കുടുംബജീവിതത്തെ കുറിച്ച് പഠിക്കണമെങ്കില്‍ പേളിയെയും ശ്രീനിഷിനെയും കണ്ടാല്‍ മതിയെന്നാണ് ആരാധകര്‍ പറയുന്നത്. എല്ലാവരും ഭാരിച്ച ഉത്തരവാദിത്തങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും ഇടയില്‍ ജീവിതം കുഴപ്പത്തിലാക്കുമ്പോള്‍ ഇവരൊക്കെ പരസ്പരം ബഹുമാനം കൊടുത്തും സന്തോഷത്തോടെ ജീവിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നതിലും അവരെ വളര്‍ത്തുന്നതുമൊക്കെ മാതൃകാപരമാണ്.. എന്നിങ്ങനെ നിരവധി കമന്റുകളാണ് താരദമ്പതിമാര്‍ക്ക് വന്ന് കൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് മലയാളത്തിൻ്റെ ഒന്നാം സീസണിലൂടെയാണ് ശ്രീനിഷും അരവിന്ദും പ്രണയത്തിലാകുന്നത്. മത്സരത്തിൽ നിലനിൽക്കാനുള്ള ഗെയിമാണെന്ന് പലരും കരുതിയെങ്കിലും താരങ്ങൾ ശരിക്കും ഇഷ്ടത്തിലായിരുന്നു. പുറത്ത് വന്നതിന് ശേഷം വിവാഹിതരാവുകയും സന്തുഷ്ടമായി ജീവിക്കുകയും ചെയ്തു. നിലവിൽ യൂട്യൂബും മറ്റ് പരിപാടികളുമൊക്കെയായി സജീവമാണ് ഇരുവരും.

വീഡിയോ കാണാം

Read more about: srinish aravind pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X