പേളിക്കൊപ്പമുള്ള സന്തോഷനിമിഷം! പുതിയ ചിത്രവുമായി ശ്രിനിഷ് അരവിന്ദ്! ഏറ്റെടുത്ത് ആരാധകരും!
വിവാഹ ശേഷമുള്ള ആദ്യ ന്യൂ ഇയറാണ് പേളിഷ് ദമ്പതികള്‍ ആഘോഷിച്ചത്. ഗോവയില്‍ വെച്ചായിരുന്നു പുതുവര്‍ഷ ആഘോഷമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് പുതുവര്‍ഷാശംസ നേര്‍ന്ന് ഇരുവരും എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ഇപ്പോഴിതാ ആഘോഷത്തിനിടയിലെ മറ്റൊരു മനോഹരചിത്രവുമായെത്തിയിരിക്കുകയാണ് ശ്രിനിഷ് അരവിന്ദ്. സന്തോഷത്തോടെ മുഖാമുഖം നോക്കിയിരിക്കുന്ന ചിത്രമായിരുന്നു ശ്രീനി പോസ്റ്റ് ചെയ്തത്. പേളിയും ഷിയാസുമൊക്കെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്.
ബിഗ് ബോസില്‍ പങ്കെടുത്തതിന് പിന്നാലെയായാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും പ്രണയത്തിലായത്. അടുത്ത സുഹൃത്തുക്കളായി മാറിയതിന് പിന്നാലെയായാണ് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത്. മത്സരത്തില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായാണ് ജീവിതത്തിലും ഒരുമിക്കുന്നതിനെക്കുറിച്ച് ഇരുവരും വ്യക്തമാക്കിയത്. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹവും. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമാണ് ഇരുവരും. അവതരണവും അഭിനയവുമൊക്കെയായി പേളിയും ആകെ തിരക്കിലാണ്. തിരക്കുകള്‍ക്കിടയിലും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് ഇവരെത്താറുണ്ട്.

ബിഗ് ബോസ് അവസാനിച്ചതിന് ശേഷവും പേളിഷ് ഗ്രൂപ്പുകള്‍ സജീവമാണ്. കരിയറിലും ജീവിതത്തിലും ഒരുപോലെ പ്രധാനപ്പെട്ട വര്‍ഷമാണ് കടന്നുപോയതെന്നായിരുന്നു പേളി പറഞ്ഞത്. ബോളിവുഡ് സിനിമയിലേക്കുള്ള എന്‍ട്രിയും തമിഴ് റിയാലിറ്റി ഷോയിലെ അവതരണവുമൊക്കെയായി മികച്ചൊരു വര്‍ഷമാണ് കടന്നുപോയത്. ഇടവേളയ്ക്ക് ശേഷം സീരിയലുകളുമായി ശ്രിനിഷും എത്തിയിട്ടുണ്ട്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന സത്യ എന്ന പെണ്‍കുട്ടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications