പേളിയ്ക്ക് പകരം മറ്റൊരു സുന്ദരിയെ പ്രൊപ്പോസ് ചെയ്ത് ശ്രീനിഷ്! പേളിക്കുട്ടാ ഇതെല്ലാം ചുമ്മാതാണ്!!

ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ മത്സരാര്‍ത്ഥികളായി എത്തിയതിന് ശേഷമാണ് പേളി മാണിയെയും ശ്രീനിഷ് അരവിന്ദിനെയും പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത്. ഇരുവരും ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണെങ്കിലും ബിഗ് ബോസ് ആയിരുന്നു കൂടുതല്‍ ജനപ്രിയമാക്കിയത്. ഹൗസിലെത്തിയ കുറച്ച് നാളുകള്‍ക്കുള്ളില്‍ ഇഷ്ടത്തിലായ താരങ്ങള്‍ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ്.

എല്ലാവരും കളിയാക്കിയിരുന്നെങ്കിലും പുറത്ത് വന്ന ഉടനെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു പേളിയും ശ്രീനിഷും. പേളിയെ കുറിച്ചുള്ള ഓരോ കാര്യവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ശ്രീനിഷ് ഇപ്പോള്‍ ടിക് ടോക് വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്. പേളി അല്ലാതെ മറ്റൊരു സുന്ദരിയ്‌ക്കൊപ്പമാണ് ശ്രീനി ടിക് ടോകിലെത്തിയത്.

ശ്രീനി-പേളി

ശ്രീനി-പേളി

ബിഗ് ബോസിന്റൈ തുടക്കം മുതല്‍ അവസാനം വരെ നിന്ന ശക്തരായ മത്സരാര്‍ത്ഥികളായിരുന്നു പേളി മാണിയും ശ്രീനിഷ് അരവിന്ദും. പേളി വിന്നറാവുമെന്ന് കരുതിയിരുന്നെങ്കിലും സാബുമോന്‍ അബ്ദുസമദ് ആയിരുന്നു വിജയിച്ചത്. ബിഗ് ബോസിന് തുടക്കത്തില്‍ പ്രതീക്ഷിച്ച അത്ര ജനപ്രീതി ലഭിച്ചിരുന്നില്ല. എന്നാല്‍ പേളിയും ശ്രീനിയും ഇഷ്ടത്തിലാണെന്ന് വെളിപ്പെടുത്തിയതോടെ ആരാധകരുടെ എണ്ണം കൂടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ സപ്പോര്‍ട്ട് കൂടി ലഭിച്ചതോടെ പുറത്ത് ഇരുവരും തമ്മിലുള്ള പ്രണയമായിരുന്നു പ്രധാനപ്പെട്ട ചര്‍ച്ച വിഷയം. പേളിഷ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഫാന്‍സ് പേജുകളും ആരംഭിച്ചിരുന്നു.

ചുരുളമ്മയോടുള്ള സ്‌നേഹം

ചുരുളമ്മയോടുള്ള സ്‌നേഹം

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന ശ്രീനിഷ് പേളിയ്‌ക്കൊപ്പമുള്ള ഓരോ നിമിഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ചുരുളമ്മ എന്ന് പേളിയെ ശ്രീനി സ്‌നേഹത്തോടെ വിളിക്കുന്നത്. അടുത്തിടെ ആദ്യമായി എടുത്ത സെല്‍ഫി രണ്ട് മാസം കഴിഞ്ഞെന്ന് പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ശ്രീനിഷ് പങ്കുവെക്കുന്ന ഓരോ കാര്യവും ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. അതിനാല്‍ തന്നെ അതെല്ലാം വാര്‍ത്തയില്‍ നിറയുകയാണ്.

ടിക് ടോക് പരീക്ഷണം

ഇപ്പോള്‍ ടിക് ടോകില്‍ പരീക്ഷണം നടത്തിയിരിക്കുന്ന ശ്രീനിഷിന്റെ വീഡിയോ താരം തന്നെ പങ്കുവെച്ചിരിക്കുകയാണ്. തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷിന്റെ അമ്മുമ്മ സരോജയ്‌ക്കൊപ്പമായിരുന്നു ശ്രീനിഷിന്റെ ടിക് ടോക് ഡബ്ബ്മാഷ് വീഡിയോ. കീര്‍ത്തി സുരേഷും ശിവകാര്‍ത്തികേയനും തകര്‍ത്തഭിനയിച്ച റെമോ എന്ന സിനിമയിലെ ഡയലോഗ് ആയിരുന്നു ഇരുവരും ചേര്‍ന്ന് അഭിനയിച്ചത്. 'ഹൊയ്.. എനിക്ക് എപ്പോ ഓകെ സൊല്ലുവാ? എന്ന പ്രൊപ്പസല്‍ രംഗമായിരുന്നു ഇരുവരും തമ്മില്‍ പുനരാവിഷ്‌കരിച്ചത്.

പേളിക്കുട്ടാ ഇതെല്ലാം ചുമ്മാതാ..

പേളിക്കുട്ടാ ഇതെല്ലാം ചുമ്മാതാ..

വീഡിയോയ്‌ക്കൊപ്പം നോട്ടി ആന്റ് സ്വീറ്റ് അമ്മൂമ്മ എന്നാണ് സരോജയെ ശ്രീനിഷ് വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല പേളിക്കുട്ടാ ഇതെല്ലാം ചുമ്മാതാ.. എന്ന് പേളിയോട് പറയുന്നുമുണ്ട്. ഇതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പേളിയ്ക്ക് പകരം മറ്റൊരു സുന്ദരിയെ പ്രൊപ്പോസ് ചെയ്യുകയാണോ എന്നും ചോദിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു.

മുത്തശ്ശി കിടുവാണ്..

മുത്തശ്ശി കിടുവാണ്..

നടി മേനകയുടെ അമ്മയും കീര്‍ത്തിയുടെ മുത്തശ്ശിയുമായ സരോജയും ഒരു സിനിമാ താരമാണ്. അടുത്തി അഭിനയരംഗത്തേക്ക് അരങ്ങേറ്റം നടത്തിയ സരോജ തെന്നിന്ത്യയില്‍ വളരെ പ്രശസ്തയായി കൊണ്ടിരിക്കുകയാണ്. മേനക അഭിനയിച്ചിരുന്ന കാലം തൊട്ട് സിനിമാ സെറ്റുകളില്‍ വന്നിരുന്ന സരോജാമ്മ, പേരക്കുട്ടി കീര്‍ത്തിയുടെ ഷൂട്ടിംഗ് സെറ്റുകളിലും പോവാറുണ്ടായിരുന്നു.

 സിനിമയിലെ അഭിനയം

സിനിമയിലെ അഭിനയം

അത്തരത്തില്‍ കീര്‍ത്തിയുടെ സെറ്റിലെത്തിയ ഒരു ദിവസമാണ് കീര്‍ത്തി നായികയായി അഭിനയിച്ച റെമോയിലൂടെ ഒരു ചെറിയ വേഷത്തില്‍ അഭിനയിക്കാനുള്ള അവസരം സരോജാമ്മയ്ക്കും ലഭിക്കുന്നത്. സണ്ടക്കോഴി 2 എന്ന സിനിമയിലെ സരോജാമ്മയുടെ അഭിനയം ശ്രദ്ധിക്കപ്പെടുകയും ഒത്തിരി അനുമോദനം വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X