പേളിയുമായിട്ടുള്ള പ്രണയം സ്‌ക്രീനില്‍ കാണാമെന്ന് ശ്രീനിഷ്! ബിഗ് ബോസിന് നന്ദി പറഞ്ഞ് താരം
ബിഗ് ബോസ് കേരളത്തില്‍ തരംഗമായതിന് കാരണം പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള പ്രണയത്തിലൂടെയായിരുന്നു. ഇക്കഴിഞ്ഞ മേയ് മാസം ഇരുവരും വിവാഹിതരായി ഒന്നിക്കുകയും ചെയ്തു. അതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രണയത്തെ കുറിച്ച് താരദമ്പതികള്‍ തുറന്ന് പറയാറുണ്ട്. ഇപ്പോള്‍ ഭാര്യയെ കുറിച്ച് ശ്രീനിഷ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

'മിസ് യു ചുരുളമ്മേ... എത്ര പേര്‍ക്ക് അവരുടെ പ്രണയം സ്‌ക്രീനില്‍ കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഞങ്ങള്‍ക്ക് ആ ഭാഗ്യമുണ്ടായി. എപ്പോഴെങ്കിലും ഞാന്‍ നിന്നെ ഭയങ്കരമായി മിസ് ചെയ്യുകയാണെങ്കില്‍ ഈ ദൃശ്യങ്ങള്‍ എന്നെ സന്തോഷിപ്പിക്കുകയാണ്. ഈ നിമിഷങ്ങള്‍ എല്ലാ കാലവും ഞങ്ങളുടെ ഹൃദയത്തില്‍ കൊത്തിയിട്ടിരിക്കുകയാണ്.
എന്റെ പ്രണയത്തെ കണ്ടുപിടിച്ച് തന്നതിന് ദൈവത്തോട് നന്ദി പറയുകയാണ്. അതുപോലെ ബിഗ് ബോസിനും നന്ദി. അതാണ് ഇങ്ങനെ സംഭവിക്കാന്‍ വേണ്ടി വഴിയൊരുക്കി തന്നതെന്നും' ശ്രീനിഷ് പറയുന്നു ബിഗ് ബോസില്‍ നിന്നും പേര്‍ളിയും ശ്രീനിഷും തമ്മിലുള്ള പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും ശ്രീനിഷ് പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications