വിമാനത്താവളത്തില്‍ കുടുങ്ങിയ പേര്‍ളിയും ശ്രീനിഷും! ബിഗ് ബോസിന് 1 വയസ്,ആദ്യം കണ്ടുമുട്ടിയ നിമിഷമിതാണ്
ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദിയില്‍ തുടക്കം കുറിച്ച പരിപാടിയ്ക്ക് വലിയ ആരാധക പിന്തുണയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 നായിരുന്നു ബിഗ് ബോസ് ഷോയുടെ മലയാളം പതിപ്പ് സംപ്രേക്ഷണം ആരംഭിക്കുന്നത്. തുടക്കത്തില്‍ പ്രതീക്ഷിച്ച വിജയം കിട്ടിയിരുന്നില്ല. എന്നാല്‍ ഓരോ എപ്പിസോഡുകള്‍ കഴിയുംതോറും മത്സരാര്‍ത്ഥികളെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചു.
ഇതിനിടെ പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മില്‍ പ്രണയത്തിലായി എന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചു. മറ്റ് മത്സരാര്‍ത്ഥികള്‍ ഉന്നയിച്ച സംശയം സത്യമാണെന്ന് ഇരുവരും തുറന്ന് സമ്മതിച്ചു. ബിഗ് ബോസിലെ ഗെയിമിന്റെ ഭാഗമായിട്ടാണ് ഇരുവരും പ്രണയിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ വഴി ആരോപണങ്ങള്‍ വന്നിരുന്നു. എന്നാല്‍ മത്സരത്തിന് ശേഷം പുറത്ത് വന്ന് ഇരുവരും ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹിതരായി. ഇപ്പോഴിതാ പേര്‍ളിയെ ആദ്യമായി ബിഗ് ബോസില്‍ കണ്ടതിന്റെ ഓര്‍മ്മ പങ്കുവെച്ചിരിക്കുയാണ് ശ്രീനിഷ് അരവിന്ദ്.

ബിഗ് ബോസ് മലയാളം
മോഹന്‍ലാല്‍ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോ ജൂണ്‍ 24 നായിരുന്നു ആരംഭിച്ചത്. സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായ 16 പേരാണ് പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയിരുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേര്‍ കൂടി മത്സരത്തിനെത്തി. പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടില്‍ 100 ദിവസം ഒരുമിച്ചു ജീവിക്കുകയും അവസാന ദിവസം പുറത്താകാതിരിക്കുകയും ചെയ്യുന്നയാളാണ് മത്സരത്തില്‍ വിജയിക്കുക. സാബു മോന്‍ അബ്ദുസമദ് ആയിരുന്നു വിജയിച്ചത്. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും പ്രണയത്തിലാവുന്നത്.

ആദ്യമായി കണ്ടത്..
അവതാരകയും നടിയുമായി തിളങ്ങി നില്‍ക്കുന്ന പേര്‍ളി മാണി ബിഗ് ബോസിലേക്ക് മാസ് എന്‍ട്രിയോടെയായിരുന്നു എത്തിയത്. ബുള്ളറ്റ് ഓടിച്ച് വേദിയിലേക്ക് എത്തിയ പേര്‍ളിയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. ശ്രീനിഷ് അരവിന്ദും അതുപോലെ തന്നെ. ബിഗ് ബോസ് വീട്ടിനുള്ളില്‍ വന്ന പേര്‍ളി ശ്രീനിഷിന് ഷേക്ക് ഹാന്‍ഡ് കൊടുത്താണ് കേറി വന്നത്. ശേഷം ഈ സൗഹൃദം വളരുകയായിരുന്നു. ബിഗ് ബോസ് ഒരു വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ പേര്‍ളിയും ശ്രീനിഷും ഇന്ന് ഭാര്യ ഭര്‍ത്താക്കന്മാരാണ്.
ഓര്‍മ്മ പുതുക്കി ശ്രീനി
ബിഗ് ബോസില്‍ നിന്നും പേര്‍ളിയെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ച് പറഞ്ഞ് ശ്രീനിഷ് എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. അന്ന് നിന്നെ കണ്ടതാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമെന്ന് പറഞ്ഞ് പേര്‍ളിയ്ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കുന്ന ചിത്രവും ശ്രീനിഷ് പങ്കുവെച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പേ ബിഗ് ബോസിനുള്ളിലെ ഇരുവരുടെയും രസകരമായ വീഡിയോസ് പുറത്ത് വന്നിരുന്നു. വലിയൊരു വിഭാഗം ആരാധക പിന്തുണ ഉള്ളതിനാല്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെല്ലാം പേര്‍ളിയും ശ്രീനിയും നിറഞ്ഞ് നില്‍ക്കുകയാണ്.

ഒടുവില്‍ വിവാഹം
പേര്‍ളി തേപ്പുകാരിയാണെന്നും പുറത്ത് വന്നാല്‍ ശ്രീനിഷിനെ വിവാഹം കഴിക്കില്ലെന്നുമായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാല്‍ ബിഗ് ബോസ് കഴിഞ്ഞ ഉടനെ ഇരുവീട്ടുകാരുമായി സംസാരിച്ച് വിവാഹം കഴിക്കാം എന്ന തീരുമാനമായിരുന്നു താരജോഡികള്‍ എടുത്തത്. ഒടുവില്‍ 2019 ജനുവരിയില്‍ വിവാഹനിശ്ചയവും മേയ് മാസം വിവാഹവും നടന്നു. മേയ് അഞ്ചിന് ക്രിസ്ത്യന്‍ ആചാര പ്രകാരവും മേയ് എട്ടിന് ഹിന്ദു ആചാര പ്രകാരവുമായിരുന്നു പേര്‍ളി ശ്രീനിഷ് വിവാഹം നടന്നത്. മലയാള സിനിമ, ടെലിവിഷന്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം വിവാഹത്തിലും അതിനോടനുബന്ധിച്ച് നടന്ന വിരുന്നിലും പങ്കെടുക്കാന്‍ എത്തിയിരുന്നു.
ഹണിമൂണ്‍ യാത്രകളിലാണ്
വിവാഹശേഷം ഹണിമൂണ്‍ ആഘോഷത്തിലാണ് പേര്‍ളിയും ശ്രീനിഷും. ആദ്യം പേര്‍ളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ ഹിമാലയത്തിലേക്കാണ് ഇരുവരും പോയത്. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ഇരുവരും ആഘോഷിച്ചത് ഇവിടെ നിന്നുമായിരുന്നു. കഴിഞ്ഞ ദിവസം വരെ സിംഗപൂരിലായിരുന്നു താരദമ്പതികള്‍. സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ചിത്രവും പേര്‍ളി പങ്കുവെച്ചിരുന്നു. കണക്ഷന്‍ ഫ്‌ളൈറ്റിന് വേണ്ടി അഞ്ച് മണിക്കൂറുകളോളം വെയിറ്റ് ചെയ്യേണ്ടി വന്നെന്ന് പറഞ്ഞിരിക്കുകയാണ് പേര്‍ളി. ജീവിതകാലം മുഴുവന്‍ എന്റെ തലയിണയായ ശ്രീനിഷാണ് ഈ സമയം തനിക്ക് മെത്ത ഒരുക്കിയതെന്നും പറഞ്ഞാണ് ശ്രീനിയ്‌ക്കൊപ്പമുള്ള ചിത്രമാണ് നടി പുറത്ത് വിട്ടത്.


Click it and Unblock the Notifications