പേളിയുടെ റൊമാന്റിക് ഗാനത്തിന് ചുവട് വെച്ച് ശ്രീനി!! ഹണിമൂൺ ആഘോഷമാക്കി താരങ്ങൾ...

ബിഗ് ബോസ് റിയാലിറ്റ ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താര ജോഡികളാണ് നടിയും അവതാരകയുമായ പേളി മാണിയും നടൻ ശ്രീനീഷും. ബിഗ്ബോസ് റിയാലിറ്റി ഷോയിയിലൂടെയായിരുന്നു ഇവരുടെ പ്രണയം മൊട്ടിട്ടത്. താരങ്ങളുടെ പിണക്കവും ഇണക്കവും പ്രേക്ഷകർ ലൈവായി കാണുകയും ചെയ്തു. നിരവധി വിമർശനങ്ങളായിരുന്നു പേളി ശ്രീനി പ്രണയത്തെ തേടിയെത്തിയത്. ഷോയിൽ പിടിച്ചു നിൽക്കാൻ വേണ്ടി മാത്രമാണ് പ്രണയം കാണിക്കുന്നതെന്നും റിയാലിറ്റി ഷോ അവസാനിക്കുന്നതോടെ ഇവരുടെ പ്രണയവും അവസാനിക്കുമെന്നുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ വ്യപകമായിരുന്നു. എന്നാൽ ഇത്തരത്തിലുളള വിമർശനങ്ങളെ കാറ്റിൽ പറത്തി കൊണ്ടായിരുന്നു പേളിഷ് വിവാഹം.

ഹിന്ദു ക്രിസ്ത്യൻ ആചാരവിധിപ്രകാരമായിരുന്നു ഇവരുടെ വിവാഹം. മെയ് 5 ക്രിസ്തീയ വിധി പ്രകാരവും മെയ് 8 ന് ഹിന്ദു ആചാര പ്രകാരവും താരങ്ങ‌ൾ വിവാഹിതരായി. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായതു കൊണ്ട് തന്നെ ഇവരുടെ വിവാഹേതര ജീവിതത്തെ കുറിച്ച് അറിയാൻ പ്രേക്ഷകർ അങ്ങേറ്റം താൽപര്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ ഹണിമൂൺ വിശേഷങ്ങളാണ്. പേളി തന്നെയാണ് തന്‌‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഹണി മൂൺ വീഡിയോകൾ പങ്കുവെച്ചിരിക്കുന്നത്.

 പേളിയുടെ പാട്ടിന്  നൃത്തം ചെയ്ത ശ്രീനി

പേളിയുടെ പാട്ടിന് നൃത്തം ചെയ്ത ശ്രീനി

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനീഷ്. പ്രണയം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞു. ആദ്യ സീരിയലിലൂടെ തന്നെ ശ്രീനീഷ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. അഭിനയത്തിൽ മാത്രമല്ല ഡാൻസിലും താൻ സൂപ്പറാണെന്ന് താരം തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്രീനിയുടെ ഡാൻസ് വൈറലാവുകയാണ്. പേളി തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 പേളിയുടെ പാട്ട്

പേളിയുടെ പാട്ട്

ഒമർ ലുലു ചിത്രമായ അഡാർ ലവിലെ പേളി തന്നെ എഴുതിയ തമിഴ് ഗാനത്തിനാണ് ശ്രീനി നൃത്തം ചെയ്തത്. ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ച ഗാനമായിരുന്നു ഇത്. തിരിഞ്ഞു നിന്ന് നൃത്തം ചെയ്യുന്ന ശ്രീനിയെ പേളി വിളിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.. കൂടാതെ സുൃത്തുക്കളോടൊപ്പമുളള ചിത്രങ്ങളും വീഡിയോയും പേളി പങ്കുവെച്ചിട്ടുണ്ട്.

വ്യത്യസ്തയായി പേളി

വ്യത്യസ്തയായി പേളി

നഗരത്തിൽ ജനിച്ചു വളർന്ന പേളി വിവാഹ ശേഷം ഒരു നാടൻ പെണ്ണായി മാറിയിരിക്കുകയാണ്. പറമ്പിൽ ഓടി നടക്കുന്നതിന്റേയും നാട്ടിൻ പുറത്തെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ശരിയ്ക്കും പാലക്കാട് കാരിയായിരിക്കുകയാണ് താരം. പേളിയുടെ വീഡിയോയേ പ്രശംസിക്കുന്നതിനൊപ്പം വിമർശനങ്ങളും തേടിയെത്തിരുന്നു. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ എന്ന മട്ടിൽ വിവാഹ ജീവിതം അടിച്ചു പൊളിക്കുകയാണ് താരം.

 പാലക്കാടൻ  ഭംഗി

പാലക്കാടൻ ഭംഗി

വിവാഹ ശേഷം പേളിയുടെ ഇൻസ്റ്റഗ്രം സ്റ്റോറിയിൽ ഭൂരിഭാഗവും പാലക്കാട്ടത്തെ ശ്രീനിയുടെ തറവാട് വീടും പാലക്കാട്ടത്തെ മ നോഹരമായ ചിത്രങ്ങളും വീഡിയോയുമായിരുന്നു. ശ്രീനീഷിന്റെ സഹോദരിമാരോടൊപ്പവും മറ്റ് ബന്ധുക്കളോടൊപ്പം ചുറ്റാൻ പോകുന്ന ചിത്രങ്ങളും വീഡിയോയും താരം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു. ആരോടും വേഗം ഇണങ്ങി ചേരുന്ന വ്യക്തിയാണ് പേളി. ഒരു കൂട്ട്കുടുംബ പശ്ചാത്തലത്തലാണ് പേളി വളർന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X