വിവാഹ ശേഷം പെൺകുട്ടികൾക്ക് മാത്രമല്ല രണ്ടമ്മമാർ!! രണ്ട് അമ്മമാർക്കും ആശംസകൾ
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിവാഹമായിരുന്നു പേളി മാണിയുടേയും നടൻ ശ്രീനീഷ് അരവിന്ദിന്റേയും. ബിഗ് റിയാലിറ്റി ഷോയായിരുന്നു ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. കാത്തിരിപ്പിനും ആകാംക്ഷയ്ക്കുമൊടുവിൽ ഇവർ വിവാഹിതരാവുകയും ചെയ്തു. മെയ് 5, 8 എന്നീ തീയതികളിൽ ഹിന്ദു ക്രിസ്തീയ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്.

ഇരുവരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. വിവാഹ ശേഷം ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിത രണ്ട് അമ്മമാർക്കും മദേഴ്സ് ഡേ ആശംസ നേർന്ന ശ്രീനീഷ് രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് അമ്മ മാർക്കൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ശ്രീനി മദേഴ്സ് ഡേ ആശംസ നേർന്നിരിക്കുന്നത്. രണ്ട് അമ്മമാർക്കും എന്റെ മാതൃദിന ആശംസകൾ എന്ന് ചിത്രത്തിനെ ചുവടെ കുറിച്ചിട്ടുണ്ട്. പേളിയും അമ്മമാർക്ക് മാത്യദിനാശംസകൾ നേർന്ന് എത്തിയിരുന്നു.
വിവാഹ ശേഷം അടിമുടി മാറിയിരിക്കുകയാണ് പേളി. സിറ്റിയിൽ ജനിച്ചു വളർന്ന പേളി ഇപ്പോൾ പാലക്കാട്ടുകാരി നാടൻ പെൺകുട്ടിയായിരിക്കുകയാണ്. നട്ടിലെ പറമ്പിൽ പണി എടുക്കുന്നതിന്റേയും കുട്ടികളുമൊത്ത് കളിച്ചു നടക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോയും പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. നാട്ടിൻപുറ ജീവിതം ശരിയ്ക്കും ആഘോഷമാക്കുകയാണ് പേളി മാണി.


Click it and Unblock the Notifications