പേളിയോട് അതിന് മുന്‍പേ പ്രണയം പറഞ്ഞു! ദേഷ്യപ്പെടുന്നത് ഇത് കാണുമ്പോഴെന്നും ശ്രിനിഷ്!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയതിന് പിന്നാലെയായാണ് ഇരുവരും പ്രണയത്തിലായത്. ആദ്യവാരത്തില്‍ തന്നെ പുറത്തേക്ക് പോവണമെന്നായിരുന്നു പേളി ആവശ്യപ്പെട്ടത്. ശക്തമായ പിന്തുണ നല്‍കി ഒപ്പം നിന്നത് ശ്രിനിഷായിരുന്നു. വളരെ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. എലിമിനേഷനിടയില്‍ മോഹന്‍ലാലായിരുന്നു ഇവരോട് പ്രണയത്തെക്കുറിച്ച് ചോദിച്ചത്. ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ തങ്ങള്‍ ഇരുവരും ആഗ്രഹിക്കുന്നുവെന്ന മറുപടിയായിരുന്നു പേളി നല്‍കിയത്.
പേളിയും ശ്രിനിയും രാത്രിയില്‍ മാറിനിന്ന് സംസാരിക്കുന്നതും ഭാവി ജീവിതത്തെക്കുറിച്ച് പറയുന്നതുമൊക്കെ ബിഗ് ബോസില്‍ കാണിച്ചിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ വെച്ച് പറഞ്ഞപ്പോഴായിരുന്നു ഇരുവരു പ്രണയത്തിലാണെന്ന് പ്രേക്ഷകര്‍ അറിഞ്ഞത്. നേരത്തെ തന്നെ മത്സരാര്‍ത്ഥികള്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. മത്സരത്തിലെ നിലനില്‍പ്പിനായാണ് ഇരുവരും പ്രണയം അഭിനയിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. അങ്ങനെയായിരുന്നില്ലെന്ന് ഇരുവരും ജീവിതത്തിലൂടെ തെളിയിക്കുകയായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ വെച്ചല്ല അതിന് മുന്‍പേ തങ്ങള്‍ ഇരുവരും പ്രണയം തുറന്നുപറഞ്ഞിരുന്നുവെന്ന് ശ്രിനിഷ് അരവിന്ദ് പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.
Recommended Video

പ്രണയം നേരത്തെ പറഞ്ഞിരുന്നു
പേളി മാണിയോട് നേരത്തെ തന്നെ പ്രണയം പറഞ്ഞിരുന്നുവെന്ന് ശ്രിനിഷ് പറയുന്നു. ഈ സംഭവത്തെക്കുറിച്ച് താന്‍ ഇതുവരെ എവിടേയും പറഞ്ഞിട്ടില്ലെന്നും ശ്രിനി പറയുന്നു. പ്രണയം പറഞ്ഞ് പേളി അത് സ്വീകരിച്ചതിന് ശേഷം പിണങ്ങിയിരുന്നു. പ്രിയപ്പെട്ടവരെക്കുറിച്ച് പറയുന്നതിനിടയില്‍ തന്റെ പേര് പേളി പറഞ്ഞിരുന്നില്ല. ഇവള്‍ക്ക് തന്നെ ഒരു കാര്യവുമില്ലേയെന്നായിരുന്നു ചിന്തിച്ചത്. അത് പറഞ്ഞ് പിണങ്ങിയിരുന്നു. അതിന് ശേഷം തന്നെ സമാധാനിപ്പിക്കാനായി വരികയായിരുന്നു പേളി. അതിനിടയിലായിരുന്നു പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. പറഞ്ഞുകഴിഞ്ഞതിന് ശേഷമായിരുന്നു ആ മൂലയിലെ ക്യാമറ കണ്ടത്. ലാലേട്ടാ ഇത് കാണിക്കല്ലേയെന്നുള്ള റിക്വസ്റ്റൊക്കെ പറഞ്ഞിരുന്നു. പക്ഷേ രക്ഷയുണ്ടായിരുന്നില്ലെന്നും ശ്രിനിഷ് പറയുന്നു.

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയപ്പോള്‍
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ സമയത്ത് പേളിയുടെ ഡാഡിയെ കണ്ടിരുന്നു. അന്ന് അവര്‍ ഇരുവരും മുംബൈയിലേക്ക് പോവുകയായിരുന്നു. ബോളിവുഡ് സിനിമയുമായി ബന്ധപ്പെട്ട കാര്യത്തിന്. അന്ന് അധികമൊന്നും സംസാരിച്ചിരുന്നില്ല. പിന്നീട് പേളിഷ് ആര്‍മിയുടെ കൂട്ടായ്മയുടെ മീറ്റിംഗില്‍ പങ്കെടുക്കാനായി കൊച്ചിയില്‍ എത്തിയപ്പോള്‍ പേളിയുടെ വീട്ടില്‍ പോയിരുന്നു. എല്ലാവരും നല്ല സ്‌നേഹത്തോടെയാണ് അന്ന് സംസാരിച്ചത്. അധികം വൈകിക്കണ്ടെന്നായിരുന്നു പേളിയുടെ അമ്മ പറഞ്ഞത്. വേഗം പോയി സംസാരിക്കൂയെന്നായിരുന്നു തന്റെ വീട്ടുകാര്‍ പറഞ്ഞതെന്നും ശ്രിനിഷ് പറയുന്നു.

തിരക്കിട്ട ജീവിതം
ജോലിയുടെ ഭാഗമായുള്ള തിരക്കുകള്‍ തങ്ങള്‍ ഇരുവരും ശരിക്കും ആഘോഷിക്കുന്നുണ്ടെന്നും ശ്രിനിഷ് പറയുന്നു. ഇടയ്ക്കിടയ്ക്കായി കാണുമ്പോഴുള്ള ത്രില്ല് ഒന്ന് വേറെ തന്നെയാണ്. എപ്പോഴും കൂടെയിരിക്കുമ്പോള്‍ ആ ത്രില്ല് ഇല്ല. വല്ലപ്പോഴും കാണുമ്പോള്‍ അത് നല്ല എന്‍ജോയ്മന്റാമ്. ഓര്‍ക്കാനും സുഖമാണ്. മാത്രമല്ല രണ്ടാള്‍ക്കും പ്രൊഫഷനിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമല്ലോയെന്നും ശ്രിനിഷ് പറയുന്നു.

ദേഷ്യപ്പെടുന്നത്
പേളിയുടെ കുട്ടിക്കളി തനിക്കേറെ ഇഷ്ടമാണെന്നും ശ്രിനിഷ് പറയുന്നു. താന്‍ ശാന്ത സ്വഭാവക്കാരനാണ്. പേളിയോട് ദേഷ്യപ്പെടാറുള്ളത് ഒരേയൊരു കാര്യം പറഞ്ഞാണ്. എണ്ണയുള്ള ഭക്ഷണ പലഹാരങ്ങള്‍ കഴിച്ചാല്‍ മുഖത്ത് കുരുവരും. ഇടയ്ക്ക് അതോര്‍ക്കാതെ അവള്‍ കഴിക്കാറുണ്ട്. അപ്പോള്‍ താന്‍ ദേഷ്യപ്പെടാറുണ്ടെന്ന് ശ്രീനി പറയുന്നു. അന്ന് ചെരിപ്പിനൊപ്പമായാണ് കുപ്പിവളയും പൊട്ടുമൊക്കെ നല്‍കിയത്. കുപ്പിവള കണ്ടതോടെയാണ് പേളി ഗര്‍ഭിണിയാണെന്ന വാര്‍ത്തയും പ്രചരിച്ചത്. കുറേ പേര്‍ കണ്‍ഗ്രാറ്റ്സ് അയച്ചിരുന്നു. അതിന് ശേഷമാണ് താന്‍ പോസ്റ്റിട്ടതെന്നും ശ്രിനിഷ് പറയുന്നു.


Click it and Unblock the Notifications