പേളിമാണിയുടെ മുഖത്തെ തിളക്കം; ശ്രീനിഷ് അരവിന്ദ് പറയുന്നു
ടെലിവിഷന്‍ ലോകത്തെ സെലിബ്രിറ്റി കപ്പിള്‍സാണ് ഇപ്പോള്‍ ശ്രീനിഷ് അരവിന്ദും പേളി മാണിയും. ബിഗ് ബോസിലൂടെ പ്രണയിച്ച് വിവാഹം ചെയ്ത താരദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ മനോഹരമായ പ്രണയ നിമിഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ഏറ്റവും ഒടുവില്‍ പങ്കുവച്ച ചിത്രം വൈറലാവുന്നു.
പേളി മാണിയെ ചേര്‍ത്ത് പിടിച്ച് ശ്രീനിഷ് എടുത്ത സെല്‍ഫിയാണ് ചിത്രം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ പേളി മാണിയുടെ മുഖം നന്നായി തിളങ്ങുന്നുണ്ട്. ആ തിളക്കം 'അവള്‍ക്ക് വേണ്ടി തിളങ്ങുന്ന തന്റെ ഹൃദയത്തിന്റെ പ്രതിബിംബമാണെ'ന്ന് ശ്രീനിഷ് പറയുന്നു. ഇരുവരുടെയും പ്രണയം ശ്രീനിഷിന്റെ ആ വാക്കുകളില്‍ വ്യക്തം.

ഡിസൈനിങ് സാരിയില്‍ സുന്ദരിയായിട്ടാണ് പേളിയുള്ളത്. കഴുത്തില്‍ താലിയില്ലെങ്കിലും നെറ്റിയില്‍ ശീമന്തരേഖയുണ്ട്. നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിമിന്റെ വിവാഹ റിസപ്ഷന് വേണ്ടി ഒരുങ്ങിയപ്പോഴാണ് ശ്രീനിഷ് പേളിയെ ചേര്‍ത്ത് നിര്‍ത്തി ഈ സെല്‍ഫി എടുത്തത്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോ പേളിയും ആദിലും ഒരുമിച്ചാണ് അവതരിപ്പിച്ചത്.


Click it and Unblock the Notifications