പേളി മാണിക്ക് മധുരം നല്‍കി ശ്രീനിയുടെ ആഘോഷം! സന്തോഷത്തിന് പിന്നിലൊരു കാരണമുണ്ട്! അറിയുമോ?

ബിഗ് ബോസില്‍ നിന്നും തുടങ്ങിയ പ്രണയം ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. പരിപാടിയിലെ നിലനില്‍പ്പിനായാണ് ഇരുവരും പ്രണയത്തിലായത് എന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിമര്‍ശനങ്ങള്‍. എന്നാല്‍ തങ്ങളുടെ തീരുമാനം എന്താണെന്ന് ഇരുവരും പിന്നീട് വ്യക്തമാക്കുകയായിരുന്നു. മോഹന്‍ലാലിനോട് ഇരുവരും വിവാഹ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെയായാണ് ഇരുവരും തങ്ങളുടെ തീരുമാനം നടപ്പിലാക്കിയത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്.

 പേളിഷ് ദമ്പതികളുടെ ആഘോഷം

പ്രണയിച്ച് വിവാഹിതരായ താരദമ്പതികളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ഇരുവരും സുഹൃത്തുക്കളായതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ ആരാധകര്‍ക്ക് അറിയാവുന്നതാണ്. ഇവരുടെ വിവാഹത്തില്‍ ആരാധകരും ഏറെ സന്തോഷിച്ചിരുന്നു. പേളിഷ് വിവാഹത്തിന്റെ ചിത്രങ്ങളും ഹണിമൂണ്‍ വിശേഷവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഹിമാലയന്‍ യാത്രയും ബാലി ട്രിപ്പുമൊക്കെയായിരുന്നു ഇരുവരും നടത്തിയത്. പേളിഷ് ദമ്പതികളുടെ ആഘോഷത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പുതിയ ചിത്രങ്ങള്‍

സൗഹൃദദിനം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് ഇരുവരും. അന്യോന്യം കേക്ക് പങ്കുവെക്കുന്ന ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. അതീവ സുന്ദരിയായാണ് പേളി എത്തിയിട്ടുള്ളത്. ഇടയ്ക്ക് ശ്രീനിയെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു പേളി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. നാളുകള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഇരുവരും ഇപ്പോള്‍.

വിവാഹത്തിന് പിന്നിലെ  കാരണം

ചുരുളമ്മയെ വിവാഹം ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ചും ശ്രീനി തുറന്നുപറഞ്ഞിട്ടുണ്ട്. ചിത്രങ്ങള്‍ക്കൊപ്പമായാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ബെസ്റ്റ് ഫ്രണ്ടിനൊപ്പമുള്ള ജീവിതം ഏറ്റവും സന്തോഷകരമായ കാര്യമാണെന്നാണ് ശ്രീനി പറയുന്നത്. അക്കാരണത്താലാണ് താന്‍ പേളിയെ വിവാഹം ചെയ്തതെന്നും ശ്രീനി കുറിച്ചിട്ടുണ്ട്. പേളിക്ക് മാത്രമല്ല തന്‍രെ സുഹൃത്തുക്കള്‍ക്കെല്ലാം ശ്രീനി ആശംസ അറിയിച്ചിട്ടുമുണ്ട്.

ചുരുളമ്മയോടുള്ള സ്‌നേഹം

പേളിയോടുള്ള പ്രണയത്തെക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത് ശ്രീനിയായിരുന്നു. ഷിയാസിനോട് ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ ധൈര്യമായി അതേക്കുറിച്ച് സംസാരിക്കാനായിരുന്നു പറഞ്ഞത്. തുടക്കത്തില്‍ കൃത്യമായ മറുപടി നല്‍കാതിരുന്ന പേളി പിന്നീട് തിരിച്ചും ഇഷ്ടം അറിയിക്കുകയായിരുന്നു. ഇവരുടെ പ്രണയത്തെ വിമര്‍ശിച്ചവര്‍ ഏറെയാണ്.വിമര്‍ശകര്‍ പോലും പിന്നീട് ഇവരുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ചിത്രങ്ങള്‍ വൈറല്‍

കിടിലന്‍ മേക്കോവറും വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുമൊക്കെയായാണ് പേളി എത്താറുള്ളത്. പൊതുവെ പരീക്ഷണങ്ങളെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും പേളി വ്യക്തമാക്കിയിരുന്നു. ട്രേഡ്മാര്‍ക്കായ ചുരുണ്ട മുടിയിഴകളിലും താരം പരീക്ഷണം നടത്താറുണ്ട്. അടുത്തിടെ നടത്തിയ ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് ചെന്നൈയിലെ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രീനിയും എത്തിയത്.

 തിരക്കിലാണ്

വിവാഹത്തിന് ശേഷമുള്ള ആഘോഷങ്ങളെല്ലാം താല്‍ക്കാലികമായി അവസാനിപ്പിച്ച് ഇരുവരും ജോലിയിലേക്ക് തിരികെ പ്രവേശിച്ചിരിക്കുകയാണ്. തെലുങ്ക് പരമ്പരയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ശ്രീനി. ഇ ടിവിയുടെ പരമ്പരയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. പേളിയാവട്ടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ സന്തോഷത്തിലാണ്. അഭിഷേക് ബച്ചന്റെ നായികയായാണ് പേളി എത്തുന്നത്. ബോളിവുഡ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പേളി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X