twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തലയണമന്ത്രത്തിൽ ഉർവശിയെ വില്ലത്തിയാക്കാതിരുന്നതിന് ഒരു കാരണമുണ്ട്, വെളിപ്പെടുത്തി ശ്രീനിവാസന്‍

    |

    മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് തലയണമന്ത്രം.: 1990 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഉർവശി, ജയറാം, ശ്രീനിവാസൻ, തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. സിനിമയിലെ ഉർവശിയുടെ കഥാപാത്രമായ കാഞ്ചന ഇന്നും സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമാണ്. അൽപം നെഗറ്റീവ് കഥാപാത്രത്തെയാണ് ഉർവശി ചിത്രത്തിൽ അവതരിപ്പിച്ചത് ഇപ്പോഴിതാ കാഞ്ചനയെ വില്ലത്തിയാക്കി ചിത്രീകരിക്കാത്തതിനെ കുറിച്ച് ശ്രീനിവാസൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    Urvashi

    വേണമെങ്കില്‍ കാഞ്ചനയെ ഒരു ദുഷ്ടകഥാപാത്രമാക്കി മാറ്റാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യുന്നത് കാഞ്ചനയോട് കാണിക്കുന്ന ക്രൂരതയായിപ്പോവുമെന്ന് തോന്നി.കാഞ്ചന പാവം സ്ത്രീയാണ്. ഭര്‍ത്താവിനോടും കുഞ്ഞിനോടും സ്‌നേഹമുള്ളവളാണ്. അതിരുവിടുന്ന ഡാന്‍സ് മാസ്റ്ററുടെ മുഖത്ത് ആഞ്ഞടിക്കാന്‍ മടിയില്ലാത്ത മലയാളിപ്പെണ്ണ്. വിവരമില്ലായ്മകൊണ്ട് കാട്ടിക്കൂട്ടുന്ന ചില പ്രവൃത്തികളാണ് അവളെ കുഴപ്പങ്ങളില്‍ ചാടിപ്പിക്കുന്നത്. ആ തെറ്റ് തിരുത്താന്‍ അവസരമുണ്ടാക്കിയാണ് സിനിമ അവസാനിക്കുന്നത്,'ശ്രീനിവാസന്‍ പറയുന്നു.

    അവളിലെ നിഷ്‌കളങ്കത കൊണ്ടാണ് നമുക്കിപ്പോഴും കാഞ്ചനയെ ഇഷ്ടപ്പെടുന്നതെന്നും അല്ലെങ്കില്‍ മലയാളസിനിമയില്‍ ഉണ്ടായിട്ടുള്ള നൂറുകണക്കിന് വില്ലത്തിമാരില്‍ ഒരാളായി കാഞ്ചന മാറിയേനെയെന്നും ശ്രീനിവാസന്‍ പറഞ്ഞു. തലയണമന്ത്രത്തിന്റെ തിരക്കഥാകൃത്തായ താനാണ് കാഞ്ചന എന്ന കഥാപാത്രത്തെക്കുറിച്ച് സത്യന്‍ അന്തിക്കാടിനോട് ആദ്യം പറഞ്ഞതെന്നും എന്നാല്‍ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോഴും തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

    Recommended Video

    'മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകളിലേക്ക് അന്ന് മനപൂര്‍വ്വം വരാതിരുന്നതാണ്'

    'കഥയായില്ല, കഥാപാത്രങ്ങളായില്ല, ഷൂട്ടിങ്ങ് തുടങ്ങാന്‍ ആറു ദിവസം മാത്രം ബാക്കി. പിന്നീട് എങ്ങനെയോ പറഞ്ഞ ഡേറ്റില്‍ ഷൂട്ടിങ്ങ് ആരംഭിച്ചു. ഒരേ വീടിന്റെ ഒരു വശത്ത് ഷൂട്ടിങ്ങ്. മറുവശത്തിരുന്ന് തിരക്കഥയെഴുത്ത്. ചുരുക്കിപ്പറഞ്ഞാല്‍ ഫുള്‍ടൈം ലൊക്കേഷന്‍ സ്‌ക്രിപ്റ്റാണ് തലയണമന്ത്രത്തിന്റേത്,'ശ്രീനിവാസന്‍ പറയുന്നു. കാഞ്ചനയെന്ന കഥാപാത്രത്തിന് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവര്‍ഡ് കിട്ടിയെന്നും തലയണമന്ത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ മഴവില്‍ക്കാവടിയിലെ അഭിനയത്തിനും സംസ്ഥാന അവാര്‍ഡ് കിട്ടിയിരുന്നെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

    Read more about: urvashi
    English summary
    Srinivasan Opens Up About Urvashi's Character Kanchana In Thalayana Manthram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X