ഭാനുപ്രിയയുടെ ആ വാശി, മറ്റാരിലും അത് ഞാൻ കണ്ടിട്ടില്ല; ശ്രീവിദ്യ പറഞ്ഞത്; മഞ്ജുവിനൊപ്പം അഭിനയിച്ചപ്പോൾ

മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച ശ്രീവിദ്യ. മലയാള സിനിമാ ലോകത്ത് എന്നും വലിയ സ്ഥാനം ശ്രീവിദ്യക്ക് ലഭിച്ചു. തമിഴ്നാട്ടുകാരിയായ ശ്രീവിദ്യ മലയാളിയാണെന്ന് കരുതിയ ആരാധകരും ഏറെയാണ്. സിനിമാ ലോകത്ത് നിരവധി സൗഹൃദങ്ങൾ ശ്രീവിദ്യക്കുണ്ടായിരുന്നു. സഹപ്രവർത്തകരുടെ കഴിവിനെ പ്രശംസിക്കാൻ ശ്രീവിദ്യ ഒരിക്കലും മടിച്ചിട്ടില്ല. പുതുമുഖങ്ങൾക്ക് സിനിമാ രം​ഗത്തേക്ക് വഴി കാണിച്ച് കൊടുക്കാനും ശ്രീവിദ്യക്ക് സാധിച്ചു.

നായിക നിരയിൽ ശ്രീവിദ്യക്ക് പ്രിയപ്പെട്ട നടിമാർ ഏറെയാണ്. എന്നാൽ നടിക്ക് ഏറെ ഇഷ്ടം തോന്നിയ നടി ഭാനുപ്രിയയാണ്. ഭാനുപ്രിയയുടെ അഭിനയ മികവിനെ ശ്രീവിദ്യ പ്രശംസിച്ചിട്ടുണ്ട്. ഒരിക്കൽ സുഹാസിനി ഇക്കാര്യം ഒരു അഭിമുഖത്തിനിടെ ഭാനുപ്രിയയോട് പറഞ്ഞിട്ടുണ്ട്. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

Srividya  Bhanupriya

ശ്രീവിദ്യാമ്മയ്ക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. ഞങ്ങളിരുന്ന് സംസാരിക്കുമ്പോൾ പറഞ്ഞിട്ടുണ്ട്. പുന്ന​ഗെ അരസി, നാട്യ പേരൊളി, കൊഞ്ചും കിളി, കന്നഡത്തിൻ പൈങ്കിളി എന്നിങ്ങനെ ഓരോ ആർട്ടിസ്റ്റുകൾക്ക് അവർ ടൈറ്റിൽ കൊടുക്കും. പുന്ന​ഗെ അരസി എന്നാൽ കെആർ വിജയ. നാട്യ പേരൊളി എന്നാൽ പദ്മിനി. കന്നഡത്തിൻ പൈങ്കിളി എന്ന് വിളിച്ചത് സരോജ ദേവിയെയാണ്. ഭാനുപ്രിയക്ക് ഇങ്ങനെ വിശേഷണങ്ങൾ കൊടുക്കേണ്ടി വന്നാൽ ഞാൻ കൊടുക്കുമെന്ന് ശ്രീവിദ്യാമ്മ പറഞ്ഞു.

നാട്യ പേയ് (അഭിനയ രാക്ഷസി) എന്നാണ് അവർ നിങ്ങളെ വിശേഷിപ്പിച്ചത്. അത്രയും സ്നേഹം നിങ്ങളോടുള്ളത് കൊണ്ട് പറഞ്ഞതാണ്. ആ ഡെഡിക്കേഷൻ നിങ്ങൾക്കാർക്കും ഇല്ലെന്ന് ശ്രീവിദ്യാമ്മ ഞങ്ങളോട് പറയും. അഭിനയമെന്നാൽ ഭാനുപ്രിയക്ക് ഒരു വെറിയാണ്. ഒരു യക്ഷിക്ക് എത്ര വാശി കാണുമോ അത്രയും വാശി അഭിനയത്തിൽ ഭാനുപ്രിയ കാണിക്കുമെന്ന് ശ്രീവിദ്യ പറഞ്ഞെന്നും സുഹാസിനി അന്ന് ഓർത്തു.

Srividya  Bhanupriya

മലയാളത്തിൽ ശ്രീവിദ്യക്ക് പ്രിയപ്പെട്ട നടി മഞ്ജു വാര്യർ ആയിരുന്നു. ഇതേക്കുറിച്ച് ഒരിക്കൽ ശ്രീവിദ്യ സംസാരിച്ചിട്ടുണ്ട്. എന്നേക്കാൾ ഒത്തിരി കഴിവുള്ള ആർട്ടിസ്റ്റിനെ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുമ്പോൾ ഞാൻ വളരെ ഹാപ്പിയായിരുന്നു. ഭയങ്കര എക്സ്പീരിയൻസായിരുന്നു. പദ്മിനി, സാവിത്രി പോലുള്ള ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കുന്നത് പോലെ. നാച്വറൽ ആർട്ടിസ്റ്റാണ്. കഴിവുള്ള ആർട്ടിസ്റ്റുകളെ കാണുന്നതാണ് തന്റെ സന്തോഷമെന്നും ശ്രീവിദ്യ അന്ന് പറഞ്ഞു.

2006 ലാണ് ശ്രീവിദ്യ മരിക്കുന്നത്. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ശ്രീവിദ്യയെക്കുറിച്ചുള്ള ഓർമകൾ ഇന്നും സഹപ്രവർത്തകർ പങ്കുവെക്കാറുണ്ട്. ശ്രീവിദ്യയുടെ പ്രിയ നടിമാരിൽ ഭാനുപ്രിയ ഇന്ന് അഭിനയ രം​ഗത്ത് സജീവമല്ല. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തിയ ഭാനുപ്രിയ എൺപതുകളിൽ സിനിമാ രം​ഗത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല.

മലയാശത്തിലും നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രാജശിൽപി, അഴകിയ രാവണൻ, കൊച്ച് കൊച്ച് സന്തോഷങ്ങൾ തുടങ്ങിയവയാണ് ഭാനുപ്രിയയുടെ മലയാള സിനിമകൾ. അതേസമയം മഞ്ജു വാര്യർ തെന്നിന്ത്യൻ സിനിമാ ലോകത്തെ തിരക്കേറിയ നായിക നടിയാണിന്ന്. അഭിനയ രം​ഗത്ത് നിന്ന് വർഷങ്ങളോളം മാറി നിന്ന മഞ്ജു വാര്യർ ശക്തമായ തിരിച്ച് വരവാണ് പിന്നീട് നടത്തിയത്.

More from Filmibeat

Read more about: bhanupriya sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X