അങ്ങനെയൊരു ഘട്ടം വന്നാൽ കമൽ തന്നെ ഉപേക്ഷിക്കുമെന്ന് ശ്രീവിദ്യക്ക് അറിയാമായിരുന്നു; നടിയുടെ സുഹൃത്ത്

ജീവിതത്തിൽ ഒരുമിക്കാതെ പോയ കമിതാക്കളാണ് ശ്രീവിദ്യയും കമൽ ഹാസനും. അപൂർവരാ​ഗങ്ങൾ എന്ന സിനിമയ്ക്കിടെ പ്രണയത്തിലായ ശ്രീവിദ്യയും കമലും വിവാഹത്തെക്കുറിച്ച് വരെ ആലോചിച്ചിരുന്നു. എന്നാൽ പിന്നീ‌ടുണ്ടായ സംഭവങ്ങൾ ഇരുവരെയും രണ്ട് വഴിക്കാക്കി. കമൽ ഹാസനുമായുണ്ടായിരുന്ന പ്രണയം തകർന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ശ്രീവിദ്യ മടിച്ചിട്ടില്ല. ശ്രീവിദ്യയോട് തനിക്കുണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ച് കമലും സംസാരിച്ചിട്ടുണ്ട്.

ഒരുമിച്ച് അഭിനയിക്കവെയുണ്ടായ സ്നേഹം തങ്ങളുടെ രണ്ട് പേരുടെയും മനസിൽ നിലനിന്നിരുന്നെന്നാണ് ഒരു അഭിമുഖത്തിൽ കമൽ ഹാസൻ പറഞ്ഞത്. ഇപ്പോഴിതാ ശ്രീവിദ്യയും കമലും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീവിദ്യയു‍ടെ സുഹൃത്തായിരുന്ന ശോഭന രമേശ്. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഇവർ പഴയ സംഭവങ്ങൾ ഓർ‌ത്തെ‌ടുത്തത്.

Srividya

കമൽ ഹാസൻ വളരെ മെലിഞ്ഞിട്ടായിരുന്നു അക്കാലത്ത്. ശ്രീവിദ്യ തടിച്ചിട്ടും. ചേർച്ചയില്ലെന്ന കോംപ്ലക്സ് ശ്രീവിദ്യക്കുണ്ടായിരുന്നെന്ന് ശോഭന രമേശ് പറയുന്നു. ആരംഭത്തിലെ പ്രണയം ആരും മറക്കില്ല. ആ സ്നേഹം ഉള്ളത് കൊണ്ടാണ് വർഷങ്ങൾക്കിപ്പുറം ശ്രീവിദ്യയെക്കുറിച്ച് കമൽ സംസാരിച്ചതെന്നും ശോഭന രമേശ് അഭിപ്രായപ്പെട്ടു. കമലിന് അഭിനയത്തിലും കരിയറിലുമായിരുന്നു ശ്രദ്ധ. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് ശ്രീവിദ്യക്കൊപ്പം സംസാരിക്കാനുള്ള സമയം കമലിന് ലഭിച്ചിട്ടില്ല. ശ്രീവിദ്യയോ കരിയറോ എന്ന ചോദ്യം വന്നാൽ അന്ന് കമലിന് കരിയറായിരുന്നു വേണ്ടത്.

കമലിന്റെ സ്റ്റെെലിം​ഗിലൊക്കെ ശ്രീവിദ്യ ശ്രദ്ധിച്ചിരുന്നു. അക്കാലത്ത്
അധികം സുഹൃത്തുക്കൾ ശ്രീവിദ്യക്ക് ഉണ്ടായിരുന്നില്ല. കമൽ മാത്രമേ ആത്മാർത്ഥ സുഹൃത്തായി ഉണ്ടായിരുന്നുള്ളൂ. അതേസമയം അഭിനയത്തിന്റെ കാര്യം വരുമ്പോൾ കമൽ തന്നെ ഉപേക്ഷിക്കുമെന്ന് ശ്രീവിദ്യക്ക് അറിയാമായിരുന്നു. കമലിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് ശ്രീവിദ്യ പറഞ്ഞിട്ടില്ല. പക്ഷെ ഞാനോ ആക്ടിം​ഗ് ആണോ വേണ്ടതെന്ന ചോദ്യം വന്നാൽ കമൽ ആക്‌ടിം​ഗ് തെരഞ്ഞെടുക്കുമെന്ന് ശ്രീവിദ്യക്ക് അറിയാമായിരുന്നു. കമൽ ഒപ്പമുണ്ടാകണമെന്നും സംസാരിക്കണമെന്നും ശ്രീവിദ്യ ആ​ഗ്രഹിച്ചിട്ടുണ്ട്.

അക്കാലത്ത് ശ്രീവിദ്യക്ക് അമ്മയോട് ബഹുമാനമായിരുന്നു. അവർ തമ്മിൽ സൗഹൃദമുണ്ടായിരുന്നില്ലെന്നും ശോഭന രമേശ് പറഞ്ഞു. ശ്രീവിദ്യ ഒതുങ്ങിയ പ്രകൃതക്കാരിയായിരുന്നു. സിനിമാക്കഥകളൊക്കെ എന്നോട് പറയുമായിരുന്നു. ശരീര ഭാരം കൂടുതലാണെന്ന തോന്നൽ എപ്പോഴും ശ്രീവിദ്യക്കുണ്ടായിരുന്നെന്നും ശോഭന രമേശ് വ്യക്തമാക്കി. ശ്രീവിദ്യയുമായുള്ള ബന്ധം അവസാനിച്ച ശേഷമാണ് കമൽ ഹാസൻ നർത്തകി വാണി ​ഗണപതിയെ വിവാഹം ചെയ്യുന്നത്. 1978 ലായിരുന്നു വിവാഹം. പത്ത് വർഷത്തിനുള്ളിൽ ഈ ബന്ധത്തിൽ പ്രശ്നങ്ങൾ വന്നു. വിവാഹമോചനവും നേടി.

ഇതിനിടെ നടി സരികയുമായി കമൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി 2004 ൽ ഈ ബന്ധവും വേർപിരിയലിൽ അവസാനിച്ചു. പിന്നീടാണ് നടി ഗൗതമി കമലിന്റെ ജീവിതത്തിലേക്ക് വരുന്നത്. 13 വർഷം ഇരുവരും ലിവിംഗ് ടുഗെദറിൽ കഴിഞ്ഞു. വർഷങ്ങൾ കടന്ന് പോകവെ ഇരുവരും തമ്മിൽ അകൽച്ച വന്നു. ​ബന്ധം ഉപേക്ഷിക്കുന്നതായി ​ഗൗതമി പ്രഖ്യാപിച്ചു. കമലിനെതിരെ ആരോപണവും ഗൗതമി ഉന്നയിച്ചു. നടന്റെ സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചെങ്കിലും പ്രതിഫലം നൽകിയില്ലെന്നായിരുന്നു ആരോപണം.

മറുവശത്ത് ശ്രീവിദ്യയുടെ ജീവിതം ഇതിനേക്കാൾ സംഭവ ബഹുലമായാണ് മുന്നോട്ട് പോയത്. ജോർജ് തോമസ് എന്ന വ്യക്തിയെയാണ് ശ്രീവിദ്യ വിവാഹം ചെയ്തത്. 1978 ലായിരുന്നു വിവാഹം. വിവാഹമോചനക്കേസ് വർഷങ്ങൾ നീണ്ട് നിന്നു. പിന്നീടൊരു വിവാഹത്തിന് ശ്രീവിദ്യ തയ്യാറായില്ല. 2006 ലാണ് നടി മരിച്ചത്.

Read more about: sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X