'എന്തുചെയ്താലും വെളുക്കില്ല', ചിലര്‍ക്ക് എന്റെ നിറം പ്രശ്‌നം; എന്റെ നിറം തന്നെയാണ് എനിക്ക് ഇഷ്ടം: ശ്രീയ റെഡ്ഡി
വിശാല്‍ നായകനായെത്തിയ തിമിര് എന്ന ചിത്രത്തിലെ ഈശ്വരിയെന്ന ശക്തയായ വില്ലന്‍ കഥാപാത്രമായി ഞെട്ടിച്ച നടിയാണ് ശ്രീയ റെഡ്ഡി. മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഇന്നും ശ്രീയ എന്ന നടിയെ ഓര്‍ക്കാനാവുക ഈ വില്ലന്‍ കഥാപാത്രത്തിലൂടെ തന്നെയായിരിക്കും. മമ്മൂട്ടി ചിത്രം ബ്ലാക്കിലും ശ്രീയ റെഡ്ഡി അഭിനയിച്ചിട്ടുണ്ട്.
ശ്രീയ മലയാളത്തില്‍ അഭിനയിച്ച ആദ്യ ചിത്രമാണ് ബ്ലാക്ക്. തുടര്‍ന്ന് ഭരത് ചന്ദ്രന്‍ ഐപിഎസ്, ഒരാള്‍ എന്നീ ചിത്രങ്ങളിലും ശ്രീയ അഭിനയിച്ചു. പ്രധാനമായും തമിഴ് തെലുഗു ചിത്രങ്ങളിലാണ് ശ്രീയ അഭിനയിച്ചിട്ടുള്ളത്. തലൈമൈ സെയലാഗം എന്ന എന്ന സീരീസാണ് ശ്രീയയുടേതായി പുറത്തിറങ്ങുന്ന പുതിയ വര്‍ക്ക്. അതിന് മുമ്പ് സലാറിലും ശ്രീയ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ തന്നെ അവരിപ്പിച്ചിട്ടുണ്ട്.

കിഷോര്‍, ഭരത്, രമ്യ നമ്പീശന്‍, ആദിത്യ മേനോന്‍, കനി കുസൃതി സന്താന ഭാരതി, വൈ ജി മഹേന്ദ്ര തുടങ്ങിയവര്‍ അഭിനയിക്കുന്ന സീരീസ് രാഷ്ട്രീയം പ്രധാന ചര്‍ച്ചയാകുന്ന സീരീസില്‍ കൊട്രവൈ എന്ന കഥാപാത്രത്തെയാണ് ശ്രീയ റെഡ്ഡി അവതരിപ്പിച്ചത്. ഇപ്പോഴിതാ സീരിസിനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ തന്റെ അഭിനയ മോഹത്തെക്കുറിച്ചും താന്‍ നേരിട്ട നിറം സംബന്ധിച്ച പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ശ്രീയ.
സിനിമയില്‍ തന്നെ നില്‍ക്കണം, ഷൂട്ടിംഗ് ചെയ്യണം, ബിസി ആയി ഇരിക്കണം എന്നതുകൊണ്ട് മാത്രം ഞാന്‍ സിനിമ ഒന്നും ചെയ്യില്ല. ഫെയിമും പൈസയും ഒന്നുമല്ല എനിക്ക് പ്രധാനം. എന്നെ സംബന്ധിച്ചിടത്തോളം അഭിനയിക്കാനുള്ള ഫയര്‍ ഉണ്ട്. വ്യത്യസ്തമായാ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നാണ് ശ്രീയ റെഡ്ഡി പറയുന്നത്.
എന്നെ സംബന്ധിച്ചിടത്തോളവും എനിക്ക് അറിയുന്ന കാര്യമാണ് ഞാന്‍ ചെയ്യുന്നത്. മോഡേര്‍ണ്‍ ആയിട്ടുള്ള, അല്ലെങ്കില്‍ ഹീറോയിന്‍ ആയിട്ടുള്ള കഥാപാത്രം മാേ്രത ഞാന്‍ ചെയ്യൂ എന്നൊന്നും എനിക്കില്ല. എനിക്ക് ഡാന്‍സ് കളിക്കാനറിയില്ല. അത് ചെയ്യാന്‍ ഇഷ്ടവുമല്ല. ഒരു ഹീറോയിന്‍ ആവുന്നതിനോട് പോലും എനിക്ക് താത്പര്യമില്ല.

എനിക്ക് അത്തരം ആഗ്രഹങ്ങള്‍ ഒന്നും തന്നെയില്ല. എനിക്ക് ആകെയുള്ള ആഗ്രഹം എന്ന് പറുയന്നത്, വരിക പെര്‍ഫോം ചെയ്യുക എന്നത് മാത്രമാണ്. എനിക്ക് മേക്ക് അപ്പ് ചെയ്യുന്നത് തന്നെ ഇഷ്ടമല്ല. മേക്ക് അപ്പ് ഇല്ലാതെ തന്നെ വന്ന് അഭിനയിക്കുന്നതാണ് എനിക്ക് ഇഷ്ടം. ഞാന്‍ ഒരു ഡാര്‍ക്ക് സ്‌കിന്‍ ഉള്ള സ്ത്രീയാണ്. കുറേ പേര്‍ക്ക് അത് പ്രശ്‌നമായിരുന്നുവെന്ന് ശ്രീയ പറയുന്നു.
എന്തൊക്കെ ചെയ്താലും എന്നെ വെളുപ്പിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ തന്നെ ബ്രൗണ്‍ നിറത്തില്‍ തന്നെ കാണിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. താന്‍ ഇങ്ങനെയാണ് എന്നതില്‍ ഒത്തിരി അഭിമാനിക്കുന്ന വ്യക്തിയുമാണ് താന്‍. ഹീറോയിന്‍ ആയാല്‍ വെളുത്തിരിക്കണം, അങ്ങനെ ഇരിക്കണം, ഇങ്ങനെ ഇരിക്കണം എന്നൊക്കെ പറയുന്ന ഒരു മോള്‍ഡിലേക്ക് തന്നെ ചുരുക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്നും ശ്രീയ പറയുന്നു.


Click it and Unblock the Notifications











