വിവാഹം കഴിഞ്ഞ് എനിക്ക് വിശന്നപ്പോൾ ഞാൻ ആദ്യം കഴിച്ചു; ബിഗ് ബോസിൽ നിന്നിറങ്ങി നിലനിർത്തിയ ഏക സൗഹൃദം; ശ്രുതി
ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശ്രുതി ലക്ഷ്മി സിനിമാ രംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് നാലാം സീസണിലെ മത്സരാർത്ഥിയായി ശ്രുതി ലക്ഷ്മി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ അന്ന് ശ്രുതിക്ക് നേരെ വന്നിരുന്നു. ഷോയിൽ പുറത്ത് വന്നപ്പോൾ ഭർത്താവ് എവിൻ ശ്രുതിക്കൊപ്പം താങ്ങായി നിന്നു. ഇപ്പോഴിതാ ഭർത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി. സെറീന ജോണുമായുള്ള അഭിമുഖത്തിലാണ് ശ്രുതി മനസ് തുറന്നത്.
എവിൻ വന്ന ശേഷമാണ് ഞാൻ മാറിയത്. ചെറുപ്പത്തിൽ അമ്മ വസ്ത്രധാരണത്തിലും മറ്റും വല്ലാതെ നിയന്ത്രിക്കുമായിരുന്നെന്ന് ശ്രുതി ലക്ഷ്മി പറയുന്നു. എവിൻ എല്ലാത്തിനെയും പോസിറ്റീവായി കാണുന്ന മനുഷ്യനാണ്. എന്തിനെയും പോസിറ്റീവായി കാണുന്ന ആളാണ്. ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ എനിക്ക് എന്നെത്തന്നെയാണ്. എഴുന്നേൽക്കുമ്പോൾ എന്നെ കാണുന്നതാണ് എനിക്കിഷ്ടം. ഞാൻ വിശന്നാൽ ഞാൻ അപ്പോൾ കഴിക്കും.

ഭർത്താവിന് ആദ്യം കൊടുക്കണം എന്നൊന്നുമില്ല. കല്യാണം കഴിഞ്ഞ് ആദ്യം തന്നെ എനിക്ക് വിശന്നപ്പോൾ ഞാൻ കഴിച്ചു. അത് ഉൾക്കൊള്ളുന്ന ആളാണ് എവിൻ. ചിലർക്ക് ഭാര്യ എടുത്ത് കൊടുത്താലേ കഴിക്കൂ എന്നുണ്ട്. പക്ഷെ എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ് എന്നെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. അങ്ങനെ ഒരാളെ കിട്ടിയത് കൊണ്ടാണ് എനിക്ക് കുറച്ച് കൂടെ പറക്കാൻ പറ്റുന്നത്.
കല്യാണം കഴിഞ്ഞ് പോകുമ്പോൾ ഡാൻസ് ഡ്രസുകൾ ഷെൽഫിൽ വെച്ച് ഇനിയെന്ന് ഡാൻസ് ചെയ്യാൻ പറ്റുമെന്ന് കരുതിയിരുന്നു. പക്ഷെ കല്യാണത്തിന് ശേഷമാണ് കൂടുതൽ ഡാൻസ് പെർഫോമൻസുകൾ ചെയ്തത്. കല്യാണം കഴിഞ്ഞ് 15 ദിവസത്തിന് ശേഷമാണ് പോക്കുവെയിൽ എന്ന സീരിയലിൽ അഭിനയിക്കുന്നത്. വിവാഹം കഴിഞ്ഞ് കുറേ വീടുകളിൽ വിരുന്നിന് പോകണമല്ലോ, അത് പോലും പോയിട്ടില്ല.

എബിന്റെ അച്ഛനും അമ്മയും വളരെ സ്നേഹിക്കുന്നവരാണ്. എബിന്റെ അമ്മയ്ക്ക് രണ്ട് ആൺമക്കളാണ്. ഞാൻ നന്നായി ഒരുങ്ങണമെന്നാണ് അമ്മയ്ക്ക്. അതൊരു ഭാഗ്യമാണ്. താനും അവരെ അങ്ങനെയാണ് ശ്രദ്ധിക്കുന്നതെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി. ബിഗ് ബോസിലുണ്ടായ സൗഹൃദം പുറത്ത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനെക്കുറിച്ച് ശ്രുതി ലക്ഷ്മി സംസാരിച്ചു. ഞാൻ അങ്ങനെയാണ്. ആണുങ്ങളെന്നോ പെണ്ണുങ്ങളെന്നോ ഇല്ല. എല്ലാവരോടും സംസാരിക്കുമെന്ന് ശ്രുതി വ്യക്തമാക്കി.
ബിഗ് ബോസിൽ നിന്ന് പുറത്ത് വന്ന ശേഷം സൗഹൃദം നിലനിർത്തിയത് സെറീനയുമായി മാത്രമാണെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി. ഷോയിൽ നിന്ന് വന്ന ശേഷം എവിനാണ് എന്നെ സപ്പോർട്ട് ചെയ്തത്. സുഹൃത്തുക്കൾ പലരും തിരക്കിലായിരിക്കും. എന്നെ കേൾക്കാൻ ആൾക്കാർ ഉണ്ടായിരുന്നില്ല. ഞാൻ ഒറ്റയ്ക്കായി പോയി.
അപ്പോഴും എവിനാണ് എന്നെ ചേർത്ത് പിടിച്ചത്. പക്ഷെ എനിക്ക് പെൺകുട്ടികളുടെ ഗ്യാങ്ങൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. ബന്ധങ്ങളിൽ എന്തെങ്കിലും വിള്ളൽ വന്നാൽ കൂട്ടി കെട്ടാൻ പാടാണെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. സൗഹൃദങ്ങളിൽ താൻ നിർഭാഗ്യയാണെന്നും ശ്രുതി തുറന്ന് പറഞ്ഞു. ഷോയിൽ നിന്ന് പുറത്ത് വന്ന ശേഷം നമ്മളെ കേൾക്കണമെന്നും കാണണമെന്നും ആഗ്രഹിച്ചവർ തിരക്കാണെന്ന് പറഞ്ഞ് മാറിയപ്പോൾ ഒരുപാട് വിഷമം തോന്നി. അതിൽ നിന്നും പുറത്ത് വരാൻ ഏറെ സമയമെടുത്തെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി.


Click it and Unblock the Notifications











