മൊഴി കൊടുത്ത നടി ഞാനല്ല! കൂടെ കിടന്ന് കൊടുത്താലേ അവസരം കിട്ടൂ എന്നത് അംഗീകരിക്കാൻ കഴിയില്ല; ശ്രുതി രജനികാന്ത്
ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രുതി രജനികാന്ത്. പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളും നടിയെ തേടി എത്ത. ഇതിന് പുറമേ യൂട്യൂബ് ചാനലിലും നടി സജീവമാണ്. ഇപ്പോഴിതാ തന്റെ പഴയൊരു അഭിമുഖത്തിന്റെ വൈറലാവുന്ന ക്ലിപ്പിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് ശ്രുതി.
മലയാള സിനിമയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ ശ്രുതി സംസാരിച്ചിരുന്നു. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനുശേഷം ശ്രുതിയുടെ അഭിമുഖത്തിന്റെ ചെറിയൊരു ഭാഗം മാത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ആ വീഡിയോയുമായി ബന്ധപ്പെട്ടും തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിലെ വസ്തുത വ്യക്തമാക്കിയും എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

'എല്ലാവരും കണ്ടത് പോലെ അന്ന് ഞാന്‍ കൊടുത്ത അഭിമുഖത്തിന്റെ റീല്‍ ഇപ്പോള്‍ വീണ്ടും കറങ്ങി കൊണ്ടിരിക്കുന്നുണ്ട്. ഈ വീഡിയോ ചെയ്യാന്‍ കാരണം ആ നടി ഞാനാണോയെന്ന് ചോദിച്ച് കുറേ കോളുകളും മെസേജുകളുമൊക്കെ വരുന്നത് കൊണ്ടാണ്. പക്ഷെ ആ നടി ഞാനല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും വൈറല്‍ റീലില്‍ കണ്ടതിന് സമാനമായൊരു കാര്യം പറയുന്നുണ്ട്.
സിനിമയില്‍ അവസരം കിട്ടാനായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം മലയാള സിനിമയിലുണ്ടെന്നും മകള്‍ അത്തരം വിട്ടുവീഴ്ച ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ചിന്തിക്കുന്ന മാതാപിതാക്കളുണ്ടെന്നുമാണ് ഒരു നടി പറഞ്ഞതെന്ന് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അത് ഞാനാണോ പറഞ്ഞതെന്നാണ് ചോദ്യം. എന്നാല്‍ ഞാന്‍ പറഞ്ഞതും ഈ പറഞ്ഞതും രണ്ടും രണ്ടാണ്.
'ഹേമ കമ്മീഷനെ കുറിച്ച് ഒരുപാട് പറയാന്‍ എനിക്ക് അറിയില്ല. കാരണം ഇപ്പോള്‍ ന്യൂസ് വഴി അറിയാവുന്നത് മാത്രമേയുള്ളു. ഹേമ കമ്മിറ്റിക്ക് ഞാന്‍ അല്ല ആ മൊഴി കൊടുത്തത്. നേരത്തെ ഒരു അഭിമുഖത്തില്‍ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് എന്താണ് അഭിപ്രായം, കാസ്റ്റിങ് കൗച്ച് മലയാള സിനിമയിലുണ്ടോയെന്ന് ചോദിച്ചിരുന്നു. കാസ്റ്റിങ് കൗച്ചുണ്ട്. നിങ്ങളിനി എത്ര ഇല്ലെന്ന് പറഞ്ഞാലും അത് ഉള്ള കാര്യമാണ്.

ഇങ്ങനെയൊരു കമ്മിറ്റി അത് മുന്നോട്ട് കൊണ്ടു വരികയാണെങ്കില്‍ വരട്ടെ. അത് നല്ലത് തന്നെയാണെന്നേ ഞാന്‍ പറയുകയുള്ളു. പരസ്പര സമ്മതത്തോടെ സെക്ഷ്യൂലായി എന്തും ആയിക്കോട്ടെ. കല അത്രയധികം ഇഷ്ടമായത് കൊണ്ടാണ് ഇന്‍ഡസ്ട്രിയിലേക്ക് വന്നതാണ്. കുട്ടിക്കാലത്തെ ഡാന്‍സറാണ്. നാടകങ്ങളൊക്കെ ചെയ്തിട്ടുണ്ട്.
ഭയങ്കരമായി കലയെ സ്നേഹിക്കുന്നത് കൊണ്ട് വന്നതാണ്. കൂടെക്കിടന്ന് കൊടുത്താലേ അവസരം കിട്ടൂ. ഇല്ലെങ്കില്‍ ചെറുതായിട്ട് തൊടുകയും പിടിക്കുകയും ചെയ്യും അത് കണ്ടില്ലെന്ന് വെച്ചാല്‍ മതി. കെട്ടിപ്പിടിക്കുമ്പോള്‍ രണ്ട് മൂന്ന് പ്രാവിശ്യം കെട്ടിപ്പിടിക്കുമായിരിക്കും എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല.
ഈയൊരു അടിസ്ഥാനത്തില്‍ നമ്മുടെ കഴിവുകളെ അംഗീകരിക്കുന്നത് ശരിയാണെന്ന് തോന്നിയിട്ടില്ല. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ചോദിച്ചപ്പോല്‍ എനിക്ക് പേഴ്സണലി അറിയാവുന്ന സംഭവത്തെ കുറിച്ചാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞതെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു...


Click it and Unblock the Notifications